Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മുംബൈയ്ക്കു ഇനിയും പ്ലേഓഫിലെത്താം! എങ്ങനെയെന്നറിയാം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് തോല്‍വികളില്‍ നിന്നും തോല്‍വികളിലേക്കു കൂപ്പുകുത്തുകയാണ്. തുടര്‍ച്ചയായ അഞ്ചാമത്തെ മല്‍സരത്തിലും പരാജയപ്പെട്ട മുംബൈ പ്ലേഓഫ് കാണാതെ പുറത്താവുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ബുധനാഴ്ച രാത്രി നടന്ന കളിയില്‍ പഞ്ചാബ് കിങ്‌സിനോടു 12 റണ്‍സിനാണ് ുംബൈ തോറ്റത്. ഈ സീസണില്‍ ഒരു മല്‍സരം പോലും ജയിച്ചിട്ടില്ലാത്ത ഒരേയൊരു ടീമെന്ന നാണക്കേടും പേറുകയാണ് അഞ്ചു തവണ ചാംപ്യന്മാരായി റെക്കോര്‍ഡിട്ട മുംബൈ. 10 ടീമുകളുടെ ലീഗില്‍ പോയിന്റ് പട്ടികയില്‍ അവര്‍ അവസാനസ്ഥാനത്തു നില്‍ക്കുകയാണ്.

ദുര്‍ബലമായ ബൗളിങ് പ്രകടനമാണ് മുംബൈയ്ക്കു ഇതുവരെ നടന്ന മല്‍സരങ്ങളില്‍ തിരിച്ചടിയായി മാറിയത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ മാറ്റിനിര്‍ത്തിയാല്‍ മുംബൈ ബൗളിങ് നിരയില്‍ വിശ്വസിച്ച് പന്തേല്‍പ്പിക്കാവുന്ന ഒരാള്‍ പോലുമില്ല.

1

ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു തോറ്റു കൊണ്ടായിരുന്നു മുംബൈ ഇന്ത്യന്‍സ് സീസണിനു തുടക്കമിട്ടത്. റണ്‍ചേസില്‍ നാലു വിക്കറ്റിനു ഡിസി മുംബൈയെ മറികടക്കുകയായിരുന്നു. അവസാന ഓവറുകളിലെ മോശം ബൗളിങായിരുന്നു മുംബൈയില്‍ നിന്നും ജയം തട്ടിയെടുത്തത്. രണ്ടാമത്തെ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ റണ്‍ചേസ് നടത്തിയ മുംബൈ ലക്ഷ്യത്തിനും 23 റണ്‍സകലെ കീഴടങ്ങുകയായിരുന്നു.
മൂന്നും നാലും റൗണ്ടുകളില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷമായിരുന്നു രോഹിത് ശര്‍മയും സംഘവും തോല്‍വി സമ്മതിച്ചത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു അഞ്ചു വിക്കറ്റിനും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു ഏഴു വിക്കറ്റിനുമായിരുന്നു മുംബൈ കീഴടങ്ങിയത്. ഒടുവില്‍ പഞ്ചാബിനെതിരേ റണ്‍ചേസിലും മുംബൈ്ക്കു അടിതെറ്റി.

2

ഇനി ഒമ്പതു മല്‍സരങ്ങളാണ് മുംബൈയ്ക്കു ലീഗില്‍ ബാക്കിയുള്ളത്. 16നു ശനിയാഴ്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായിട്ടാണ് മുംബൈയുടെ അടുത്ത മല്‍സരം. വൈകീട്ട് 3.30നാണ് കളി തുടങ്ങുന്നത്. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് (ഏപ്രില്‍ 21), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (ഏപ്രില്‍ 24), രാജസ്ഥാന്‍ റോയല്‍സ് (ഏപ്രില്‍ 30), ഗുജറാത്ത് ടൈറ്റന്‍സ് (മേയ് 6), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (മേയ് 9), ചെന്നൈ സൂപ്പര്‍ കിങ്‌സ് (മേയ് 12), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (മേയ് 17), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (മേയ് 21) എന്നിവരുമായും മുംബൈ കൊമ്പുകോര്‍ക്കും.

3

സീസണില്‍ ബാക്കിയുള്ള ഒമ്പതു മല്‍സരങ്ങളില്‍ എട്ടെണ്ണത്തിലെങ്കിലും വിജയിക്കാന്‍ സാധിച്ചാല്‍ മാത്രമേ മുംബൈ ഇന്ത്യന്‍സിനു ഇനി പ്ലേഓഫ് സാധ്യതയുള്ളൂ. നിലവിലെ ഫോമും ടീമിലെ പ്രശ്‌നങ്ങളും വിലയിരുത്തുമ്പോള്‍ മുംബൈയ്ക്കു ഇതിനു സാധിക്കുമോയെന്ന കാര്യം സംശയമാണ്. അദ്ഭുതകരമായി മുംബൈ ടീമില്‍ സംഭവിച്ചെങ്കില്‍ മാത്രമേ രോഹിത് ശര്‍മയെയും സംഘത്തെയും പ്ലേഓഫില്‍ കാണാന്‍ സാധിക്കുകയുള്ളൂ.
പക്ഷെ മുംബൈ ബൗളിങ് നിരയില്‍ വലിയൊരു അഴിച്ചുപണി നടത്തുകയെന്നത് അസാധ്യമായ കാര്യമാണ്. കാരണം പകരം പരീക്ഷിക്കാവുന്ന മികച്ച ബൗളര്‍മാരൊന്നും തന്നെ മുംബൈ സംഘത്തില്‍ ഇല്ല. അതുകൊണ്ടു തന്നെ നിലവിലെ പരിമിതമായ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ മുംബൈയുടെ മടങ്ങിവരവ് ഉണ്ടായേക്കില്ല.

മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ്

മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഡെവാള്‍ഡ് ബ്രെവിസ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, കരെണ്‍ പൊള്ളാര്‍ഡ്, ജയ്‌ദേവ് ഉനാദ്കട്ട്, മുരുഗന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ടൈമല്‍ മില്‍സ്, ബേസില്‍ തമ്പി, ഡാനിയല്‍ സാംസ്, ഫാബിയന്‍ അലെന്‍, അന്‍മോല്‍പ്രീത് സിങ്, സഞ്ജയ് യാദവ്, റിലേ മെറെഡിത്ത്, മായങ്ക് മാര്‍ക്കാണ്ഡെ, ടിം ഡേവിഡ്, ആര്യന്‍ ജുയാല്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ഋത്വിക് ഷോക്കീന്‍, രാഹുല്‍ ബുധി, അര്‍ഷദ് ഖാന്‍, രമണ്‍ദീപ് സിംഗ്.

Story first published: Thursday, April 14, 2022, 15:41 [IST]
Other articles published on Apr 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+