Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഒരു സിക്‌സ് പോലും വിട്ടുകൊടുത്തില്ല, ബാറ്റ്‌സ്മാനെ വിറപ്പിച്ച ബൗളര്‍മാരിതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് ആരംഭിക്കുകയാണ്. ഇത്തവണ 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റായതിനാല്‍ത്തന്നെ കൂടുതല്‍ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കപ്പെടുന്നു. എ,ബി എന്നിങ്ങനെ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുന്നത്.

1

ഐപിഎല്‍ പൊതുവേ ബാറ്റ്‌സ്മാന്റെ കളിയാണ്. റണ്‍സ് വിട്ടുകൊടുക്കാതെ പന്തെറിയുകയെന്നത് ബൗളര്‍മാരെ സംബന്ധിച്ച് വലിയ ശ്രമകരമായ കാര്യം തന്നെയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ മികച്ച ഇക്കോണമിയില്‍ മികച്ച റെക്കോഡുകളുള്ള വിരലിലെണ്ണാവുന്ന ബൗളര്‍മാരെയാണ് കാണാന്‍ സാധിക്കുക. കൂടുതല്‍ ആളുകളും നന്നായി തല്ലുവാങ്ങിയ ബൗളര്‍മാരാണ്.

1

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു ബാറ്റ്‌സ്മാനെതിരേ ഒരു സിക്‌സ് പോലും വഴങ്ങാതെ കൂടുതല്‍ പന്തെറിഞ്ഞ ബൗളര്‍ ആരാണെന്ന് അറിയാമോ ?. ഈ പട്ടികയില്‍ തലപ്പത്ത് ഭുവനേശ്വര്‍ കുമാറാണ്. ഇന്ത്യയുടെ സീനിയര്‍ പേസറായ ഭുവി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമാണ്. അജിന്‍ക്യ രഹാനെക്കെതിരേ ഒരു സിക്‌സ് പോലും വിട്ടുകൊടുക്കാതെ 96 പന്തുകളാണ് ഭുവി എറിഞ്ഞത്. രഹാനെ പൊതുവേ ഹാര്‍ഡ് ഹിറ്ററായ താരമല്ല. ബൗണ്ടറികളിലൂടെ റണ്‍സുയര്‍ത്തുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്. സ്വിങ് പേസറായ ഭുവി രഹാനെയെ നന്നായി പ്രയാസപ്പെടുത്തിയ ബൗളര്‍മാരിലൊരാളാണ്.

2

രണ്ടാം സ്ഥാനത്ത് ആര്‍ അശ്വിനാണ്. മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ അശ്വിന്‍ ശിഖര്‍ ധവാനെയാണ് വട്ടം കറക്കിയത്. ഒരു സിക്‌സ് പോലും വഴങ്ങാതെ 84 പന്തുകളാണ് അശ്വിന്‍ ധവാനെതിരേ എറിഞ്ഞത്. സ്പിന്നര്‍മാര്‍ക്കെതിരേ മോശമല്ലാതെ കളിക്കുന്ന ബാറ്റ്‌സ്മാനാണ് ധവാന്‍. എന്നാല്‍ അശ്വിന്റെ ക്യാരം ബോളുകള്‍ ഐപിഎല്ലില്‍ ധവാന്റെ പേടി സ്വപ്‌നമാണെന്ന് പറയാം.

മൂന്നാം സ്ഥാനത്ത് സന്ദീപ് ശര്‍മയാണ്. പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്ന സന്ദീപ് ശര്‍മയും രഹാനെക്കെതിരേയാണ് ആധിപത്യം കാട്ടിയത്. ഒരു സിക്‌സ് പോലും വിട്ടുകൊടുക്കാതെ 77 പന്തുകളാണ് രഹാനെക്കെതിരേ സന്ദീപ് ശര്‍മ എറിഞ്ഞത്. സ്വിങ് പേസറായ സന്ദീപ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാള്‍ക്കൂടിയാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് വളരാനുള്ള ഭാഗ്യം സന്ദീപിന് ലഭിച്ചില്ല.

3

നാലാം സ്ഥാനത്ത് ഉമേഷ് യാദവാണ്. ശിഖര്‍ ധവാനെ ഒരു സിക്‌സ് പോലും വഴങ്ങാതെ 76 പന്തുകളാണ് ധവാന്‍ എറിഞ്ഞത്. പേസറായ ഉമേഷ് അതിവേഗത്തില്‍ പന്തെറിയുന്ന താരങ്ങളിലൊരാളാണ്. ന്യൂബോളില്‍ ഉമേഷിന്റെ പന്തുകള്‍ ധവാന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. മുന്‍ മുംബൈ ഇന്ത്യന്‍സ് സ്പിന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയാണ് ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്ത്. കെ എല്‍ രാഹുലിനെതിരേ 75 പന്തുകളാണ് സിക്‌സര്‍ വഴങ്ങാതെ ക്രുണാല്‍ എറിഞ്ഞത്. പൊതുവേ വലിയ ഷോട്ടുകള്‍ കളിക്കാന്‍ മടിയില്ലാത്ത താരമാണ് രാഹുല്‍. എന്നാല്‍ ക്രുണാലിന്റെ പന്തുകള്‍ രാഹുലിനെ നന്നായി പ്രയാസപ്പെടുത്തിയിരുന്നു.

4

മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഗൗതം ഗംഭീറിനെതിരേ ഒരു സിക്‌സ് പോലും വഴങ്ങാതെ കൂടുതല്‍ പന്തെറിഞ്ഞത് ആല്‍ബി മോര്‍ക്കലാണ്. 73 പന്തുകളാണ് ഒരു സിക്‌സര്‍ പോലും വഴങ്ങാതെ ആല്‍ബി എറിഞ്ഞത്. യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ ഉറക്കം കെടുത്തിയത് മുന്‍ മുംബൈ ഇന്ത്യന്‍സ് ഇതിഹാസം ലസിത് മലിംഗയാണ്. യോര്‍ക്കര്‍ കിങ്ങായ മലിംഗ ഒരു സിക്‌സ് പോലും വഴങ്ങാതെ 72 പന്തുകളാണ് ഗെയ്‌ലിനെതിരേ എറിഞ്ഞത്. ടി20 ഫോര്‍മാറ്റില്‍ അസാധ്യ റെക്കോഡുകളുള്ള ഇതിഹാസ ബാറ്റ്‌സ്മാനാണ് ക്രിസ് ഗെയ്ല്‍. എന്നാല്‍ മലിംഗയ്ക്ക് മുന്നില്‍ പലപ്പോഴും ഉത്തരമില്ലായിരുന്നു.

Story first published: Friday, March 25, 2022, 9:04 [IST]
Other articles published on Mar 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+