IPL 2022: സീസണിന്റെ ആദ്യ പകുതിയില്‍ ഹീറോസ്, ഇപ്പോള്‍ ഇവരെ ആര്‍ക്കും പേടിയില്ല!
ഐപിഎല്ലിന്റെ ലീഗ് മല്‍സരങ്ങള്‍ അവസാനത്തെ ആഴ്ചയിലേക്കു കടന്നിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സ് പ്ലേഓഫിലേക്കു കടന്ന ആദ്യത്തെ ടീമായി മാറിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും യോഗ്യതയ്ക്കു തൊട്ടരികിലാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ പ്ലേഓഫിലെത്താതെ പുറത്തായിക്കഴിഞ്ഞു. പഞ്ചാബ് കിങ്‌സ്് ഏറെക്കുറെ പുറത്തായിരിക്കുകയാണ്.
ഈ സീസണിനെ രണ്ടു പാദങ്ങളായി തിരിച്ചാല്‍ ആദ്യ പകുതിയില്‍ മിന്നുന്ന പ്രകടനം നടത്തിയ ചില വമ്പന്‍ താരങ്ങള്‍ രണ്ടാംപകുതിയില്‍ ഫ്‌ളോപ്പായി മാറിയതായി കാണാം. ഇങ്ങനെയുള്ള നാലു കളിക്കാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

ജോസ് ബട്‌ലര്‍ (റോയല്‍സ്)
രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ഓപ്പണറും ഇംഗ്ലീഷ് ബാറ്ററുമായ ജോസ് ബട്‌ലറാണ് ആദ്യത്തെയാള്‍. ഈ സീസണില്‍ ഇതിനകം 13 മല്‍സരങ്ങളില്‍ നിന്നും 627 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു. സീസണിലെ ടോപ്‌സ്‌കോറര്‍ക്കുളള ഓറഞ്ച് ക്യാപ്പും ബട്‌ലറുടെ പക്കല്‍ ഭദ്രമാണ്.
എന്നാല്‍ സീസണിന്റെ രണ്ടാംപകുതിയിലെ പ്രകടമെടുത്താല്‍ ബട്‌ലര്‍ റണ്ണെടുക്കാന്‍ വിഷമിക്കുന്നതായി കാണാം. അവസാനത്തെ അഞ്ചു മല്‍സരങ്ങളെടുത്താല്‍ 67, 22, 30, 7, 2 എന്നിങ്ങനെയാണ് ബട്‌ലറുടെ സ്‌കോറുകള്‍. സീസണിന്റെ ആദ്യപകുതിയിലെ മാജിക്കല്‍ പ്രകടനം ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു സാധിക്കാതിരുന്നതാണ് റോയല്‍സ് ഇനിയും പ്ലേഒഫിലെത്താത്തതിന്റെ പ്രധാന കാരണം.

കെഎല്‍ രാഹുല്‍ (ലഖ്‌നൗ)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുലും രണ്ടാംപകുതിയില്‍ റണ്‍സെടുക്കാനാവാതെ പതറുകയാണ്. ഇതു ടീമിന്റെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ട്. അവസാനത്തെ രണ്ടു മല്‍സരങ്ങളിലും ലഖ്‌നൗ തോറ്റിരുന്നു. ഇവയിലൊന്നില്‍ ലഖ്‌നൗ ജയിച്ചിരുന്നെങ്കില്‍ ലഖ്‌നൗ നേരത്തേ തന്നെ പ്ലേഓഫ് കാണുമായിരുന്നു. 16 പോയിന്റോടെ ലീഗില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുകയാണ് ലഖ്‌നൗ. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായിട്ടാണ് അവരുടെ അവസാന മല്‍സരം.
13 മല്‍സരങ്ങളില്‍ നിന്നും മൂന്നു വീതം സെഞ്ച്വറികളും ഫിഫ്റ്റികളുമടക്കം469 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കാര്‍ പുറത്താവാതെ നേടിയ 103 റണ്‍സാണ്. എന്നാല്‍ അവസാനത്തെ അഞ്ചു മല്‍സരങ്ങളിലെ പ്രകടനം നോക്കിയാല്‍ 6, 77, 0, 8, 10 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

ശ്രേയസ് അയ്യര്‍ (കൊല്‍ക്കത്ത)
കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും സീസണിന്റെ രണ്ടാം പകുതിയില്‍ ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കെകെആര്‍ ഇപ്പോള്‍ പ്ലേഓഫ് കാണാതെ പുറത്താവലിന്റെ വക്കിലെത്താനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതാണ്. ഈ സീസണില്‍ ഇതുവരെ കളിച്ച 13 മല്‍സരങ്ങളില്‍ നിന്നും 351 റണ്‍സാണ് ശ്രേയസിന്റെ സമ്പാദ്യം.
സീസണിന്റെ ആദ്യപകുതിയില്‍ ശ്രേയസ് ബാറ്റിങില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു. പക്ഷെ രണ്ടാംപകുതിയില്‍ പ്രകടനം താഴേക്കു പോയി. ശ്രേയസ് ഇത്തവണ നേടിയ രണ്ടു ഫിഫ്റ്റികളും ആദ്യപാദത്തിലായിരുന്നു. എ്ന്നാല്‍ അവസാനത്തെ അഞ്ചു ഇന്നിങ്‌സുകളില്‍ 42, 34, 6, 6, 15 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍.

ഹാര്‍ദിക് പാണ്ഡ്യ (ഗുജറാത്ത്)
ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ സീസണിന്റെ ആദ്യ പകുതിയില്‍ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനത്തിലൂടെ എല്ലാവരുടെയും കൈയടി വാങ്ങിയിരുന്നു. പക്ഷെ സീസണിന്റെ രണ്ടാം പകുതിയില്‍ ഹാര്‍ദിക് തുടരെ ഫ്‌ളോപ്പായി കൊണ്ടിരിക്കുകയാണ്.
12 മല്‍സരങ്ങളില്‍ നിന്നും 152 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ടീമിനായി കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെയാളും ഹാര്‍ദിക്കാണ്. പക്ഷെ സീസണിന്റെ രണ്ടാംപകുതിയില്‍ അവസാന അഞ്ചു മല്‍സരങ്ങളില്‍ നിന്നും വെറും 46 റണ്‍സ് മാത്രമേ താരം നേടിയിട്ടുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications