Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL2022:വിവോയോട് ഗുഡ് ബൈ, ഇനി 'ടാറ്റ' ഐപിഎല്‍, പ്രഖ്യാപിച്ച് ബ്രിജേഷ് പട്ടേല്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ താരലേലം ഫെബ്രുവരി 12,13 തീയ്യതികളില്‍ നടക്കാനിരിക്കെ പുതിയ ടൈറ്റില്‍ സ്‌പോര്‍സര്‍മാരെ പ്രഖ്യാപിച്ചിരിക്കുകയാണ്. മൊബൈല്‍ നിര്‍മ്മാതാക്കളായിരുന്ന വിവോയായിരുന്നു ഇതുവരെ ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി ഉണ്ടായിരുന്നത്. എന്നാല്‍ ഇൗ സീസണ്‍ മുതല്‍ ടാറ്റയാണ് ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍. ഐപിഎല്‍ ചെയര്‍മാര്‍ പിടി ഐയോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ ഭരണസമിതിയുടെ യോഗ്യത്തിലാണ് ഇത് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം ഉണ്ടായത്.

എന്നാല്‍ എത്ര കോടിക്കാണ് ടാറ്റ സ്‌പോണ്‍സര്‍മാരായിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങളെത്തുടര്‍ന്ന് വിവോയ്‌ക്കെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ചൈനീസ് നിര്‍മ്മാതാക്കളെ താല്‍ക്കാലികമായി ബിസിസി ഐ മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ 2018 മുതല്‍ 2022വരെ കരാര്‍ കാലാവധി ഉണ്ടായിരുന്നതിനാല്‍ വിവോയുടെ നിലപാടിനൊപ്പം നില്‍ക്കാന്‍ ബിസിസി ഐ നിര്‍ബന്ധിതരായിരുന്നു. ഇതോടെ 2021ല്‍ ടൈറ്റില്‍ സ്‌പോണ്‍സറായി വിവോ വീണ്ടും എത്തുകയായിരുന്നു. കരാര്‍ കാലാവധി അവസാനിച്ചതോടെയാണ് വിവോയെ മാറ്റി ടാറ്റയെ ടെറ്റില്‍ സ്‌പോണ്‍സര്‍മാരാക്കിയിരിക്കുന്നത്.

1

2,200 കോടിക്കായിരുന്നു വിവോയുമായുള്ള കരാറുണ്ടായിരുന്നത്. ടാറ്റയുടെ കരാര്‍ തുക ഇതിലും മുകളിലാവാനാണ് സാധ്യത. കരാര്‍ എത്ര വര്‍ഷത്തേക്കാണെന്ന വിവരവും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വരുന്ന ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. ടാറ്റ ഇന്ത്യയിലെ പ്രമുഖ കമ്പനികളിലൊന്നാണ്. ഐപിഎല്‍ പോലൊരു ആഗോള ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരാവുന്നത് റ്റാറ്റയുടെയും വാണിജ്യ വികസനത്തിന് സഹായിക്കുമെന്നുറപ്പ്.

ഇത്തവണ ഇന്ത്യയില്‍ത്തന്നെ ഐപിഎല്‍ നടത്താനാണ് ഐപിഎല്‍ ഭരണസമിതിയും ബിസിസി ഐയും ചേര്‍ന്ന് ആലോചിക്കുന്നത്. എന്നാലത് നിലവിലെ സാഹചര്യത്തില്‍ എളുപ്പമാവില്ല. കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ വ്യാപകമാവുകയാണ്. വലിയ രീതിയില്‍ വൈറസ് വ്യാപനം സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്തുക അസാധ്യമായി മാറും. അങ്ങനെയാണെങ്കില്‍ യുഎഇ തന്നെയാവും 15ാം സീസണിന് വേദിയാവുക.

2020 സീസണ്‍ പൂര്‍ണ്ണമായും 2021 സീസണിന്റെ രണ്ടാം പാദവും യുഎഇയിലാണ് നടന്നത്. 2021ന്റെ ആദ്യ പാദം ഇന്ത്യയിലാണ് നടത്തിയതെങ്കിലും പാതിവഴിയില്‍ തടസപ്പെട്ടു. താരങ്ങളിലേക്ക് കോവിഡ് വ്യാപിച്ചതാണ് പാതിവഴിയില്‍ ടൂര്‍ണമെന്റ് നിന്നുപോയത്. വലിയ ഇടവേളക്ക് ശേഷമാണ് രണ്ടാം പാദം യുഎഇയിലായി നടത്തിയത്. ഇത്തവണ ലഖ്‌നൗ,അഹമ്മദാബാദ് ഫ്രാഞ്ചൈസികള്‍ കൂടി വരുന്നതോടെ 10 ടീമുകളാവും ടൂര്‍ണമെന്റിലുണ്ടാവുക.
ഇതോടെ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന താരങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും. ഇന്ത്യയിലെ സൗകര്യങ്ങള്‍ വെച്ച് ഇത്രയും താരങ്ങള്‍ക്ക് സുരക്ഷയൊരുക്കുക പ്രയാസമുള്ള കാര്യമാണ്. ഇന്ത്യയിലെ സുരക്ഷാ സൗകര്യങ്ങളില്‍ കഴിയാന്‍ പല വിദേശ താരങ്ങള്‍ക്കും എതിര്‍പ്പുണ്ട്. 2021 സീസണിന്റെ ആദ്യ പാദത്തിനിടെ പല വിദേശ താരങ്ങള്‍ക്കും ഇന്ത്യയില്‍ വെച്ച് കോവിഡ് ബാധിച്ചിരുന്നു. ഓസീസ് താരങ്ങളായ ആദം സാംബ നാട്ടിലേക്ക് മടങ്ങിയ ശേഷം ഇന്ത്യയുടെ സുരക്ഷാ സൗകര്യങ്ങളെ വിമര്‍ശിച്ചിരുന്നു.

1

കോവിഡ് വ്യാപനം ഇതുപോലെ തുടരുകയാണെങ്കില്‍ യുഎഇയിലേക്ക് വേദി മാറ്റുമെന്ന് ബിസിസിഐ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. നിലവിലെ സാഹചര്യത്തില്‍ അതിനുള്ള എല്ലാ സാധ്യതകളുമുണ്ട്. മെഗാ താരലേലം ബംഗളൂരുവിലാണ് തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയില്‍ വലിയ താരനിരയുള്ളതിനാല്‍ വാശിയേറിയ താരലേലം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്തായാലും കോവിഡ് സാഹചര്യം ഇതുപോലെ തുടര്‍ന്നാല്‍ കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മത്സരം നടത്താനാണ് സാധ്യത. ബിസിസി ഐ വലിയ സാമ്പത്തിക ലാഭം പ്രതീക്ഷിക്കുന്ന സീസണാണ് വരാന്‍ പോകുന്നതെങ്കിലും കോവിഡ് വില്ലനായി മാറാനുള്ള സാധ്യതയേറെയാണ്.

Story first published: Tuesday, January 11, 2022, 15:25 [IST]
Other articles published on Jan 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+