IPL 2022: ഉമ്രാന്‍ മാലിക് സൂപ്പര്‍, നല്‍കാന്‍ ഒരുപദേശം മാത്രം, തുറന്ന് പറഞ്ഞ് ബ്രെറ്റ് ലീ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഉമ്രാന്‍ മാലിക്. അതിവേഗത്തില്‍ പന്തെറിയാനുള്ള മിടുക്കുകൊണ്ടാണ് ഉമ്രാന്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. 150 പ്ലസ് വേഗത്തില്‍ തുടര്‍ച്ചയായി പന്തെറിയുന്ന ഉമ്രാന്‍ 157 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ പന്തെന്ന റെക്കോഡിട്ടിരുന്നു. മുന്‍ പാകിസ്താന്‍ പേസര്‍ ഷുഹൈബ് അക്തറടക്കം ഉമ്രാന്റെ പേസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ഉമ്രാന്റെ പേസിനെ പ്രശംസിച്ച് മുന്‍ ഓസീസ് പേസ് ഇതിഹാസം ബ്രെറ്റ് ലീയും രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ഉമ്രാനെ നേരിട്ടുകണ്ടാല്‍ നല്‍കാനുള്ള ഉപദേശം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രെറ്റ് ലീ. അത് മറ്റൊന്നുമല്ല നിലവിലെ കഠിനാധ്വാനം തുടരാന്‍ മാത്രമാണ് മാലിക്കിനെ ഉപദേശിക്കാന്‍ ഉള്ളതെന്നാണ് ലീ പറഞ്ഞത്.

'ഇത് അവന് സ്വാഭാവികമായി ലഭിച്ച പേസാണ്. എങ്ങനെയാണ് 150ന് മുകളില്‍ വേഗത്തില്‍ പന്തെറിയുകയെന്നത് എനിക്കറിയാം. അവനൊരു തോക്ക് പോലെയാണ്. ആവിശ്യമുള്ളപ്പോള്‍ 160ലേക്ക് വരെ വേഗത്തില്‍ പോകാന്‍ കഴിവുള്ള തോക്കാണത്. എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടത് അവന്റെ മനോഭാവമാണ്. വിമാനം ഉയരുന്ന പോലെ പതിയെ തുടങ്ങി ഏറ്റവും മികച്ച വേഗത്തിലെത്തി ഉയര്‍ന്ന് പൊങ്ങുക. അതാണ് ഒരു മികച്ച ഫാസ്റ്റ് ബൗളര്‍ക്ക് വേണ്ടത്. കാലുകള്‍ സ്പിന്ററെപ്പോലെ ചലിക്കണം. ഭയപ്പെടുത്ത വേഗത്തില്‍ പന്തെറിയുന്നു. അതാണ് അവനില്‍ ഇഷ്ടപ്പെടുത്തുന്ന കാര്യം'- ലീ പറഞ്ഞു.

ഐപിഎല്ലില്‍ നെറ്റ് ബൗളറായെത്തിയ ഉമ്രാന്‍ തന്റെ വേഗംകൊണ്ടാണ് ഹൈദരാബാദുമായി കരാറിലേക്കെത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉമ്രാനുമുണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം. തിളങ്ങാനായാല്‍ ഓസ്‌ട്രേലിയ വേദിയാകുന്ന ടി20 ലോകകപ്പ് ടിക്കറ്റും ഉമ്രാനെ തേടിയെത്തിയേക്കും.
ഐപിഎല്ലില്‍ 13 മത്സരത്തില്‍ നിന്ന് 21 വിക്കറ്റുകള്‍ ഉമ്രാന്‍ ഇതിനോടകം നേടി. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മടികാട്ടുന്നില്ലെന്ന് ആക്ഷേപം ഉമ്രാനുണ്ട്. എന്നാല്‍ ഉമ്രാന്റെ പേസിന് മുന്നില്‍ എതിരാളികള്‍ ശരിക്ക് വിറക്കുന്നുണ്ടെന്നതാണ് വസ്തുത. അവസാന മത്സരത്തില്‍ മൂന്ന് വിക്കറ്റുമായി ഉമ്രാന്‍ തിളങ്ങിയിരുന്നു. ഉമ്രാന്‍ റണ്‍സ് വഴങ്ങുന്നതിനെക്കുറിച്ചും ലീ പ്രതികരിച്ചു.

'അത് അവന്‍ ചില മത്സരങ്ങളില്‍ നന്നായി റണ്‍സ് വഴങ്ങുന്നുണ്ട്. എന്നാല്‍ അവന്റെ പ്രായം 22 മാത്രമാണെന്ന് ഓര്‍ക്കണം. അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് ആലോചിച്ച് ആശങ്കയില്ല. ഇപ്പോള്‍ ഉമ്രാന് നല്‍കാനുള്ള ഏക ഉപദേശം കഴിയുന്നത്ര വേഗത്തില്‍ പന്തെറിയുകയെന്നതാണ്. അവന് മനോഹരമായ ആക്ഷനുണ്ട്. അത് മാറ്റേണ്ട ആവിശ്യമില്ല. അവന്റെ തുടര്‍ച്ചയായ വേഗത്തില്‍ നിന്ന് അവനെ തടയുക പ്രയാസമാണ്. ചില ബൗളര്‍മാര്‍ 140 പ്ലസ് വേഗം കണ്ടെത്താനായി ചാകുമ്പോഴാണ് ഉമ്രാര്‍ അനായാസമായി 150ന് മുകളില്‍ എറിയുന്നത്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് തുടരുക എന്നത് മാത്രമാണ് അവനോട് പറയാനുള്ളത്. ഫാസ്റ്റ് ബൗളിങ് ആസ്വദിക്കുക. അവന്റ മുഖത്ത് ആസ്വാദനവും സ്‌നേഹവും കാണാനാവും'- ബ്രെറ്റ് ലീ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications