Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ബുദ്ധിയുള്ള ആരും ഇല്ലേ?', രഹാനെയെ വാങ്ങിയ കെകെആറിന് ട്രോളോട് ട്രോള്‍

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ മെഗാ ലേലത്തില്‍ അജിന്‍ക്യ രഹാനെയെ കെകെആര്‍ സ്വന്തമാക്കിയിരിക്കുകയാണ്. അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് കെകെആര്‍ രഹാനെയെ സ്വന്തമാക്കിയത്. അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയ താരത്തെ കെകെആര്‍ സ്വന്തമാക്കിയതിന് പിന്നാലെ വലിയ രീതിയിലുള്ള ട്രോളുകളാണ് ഇപ്പോള്‍ കെകെആറിനെതിരേ ഉയരുന്നത്. ബുദ്ധിയുള്ള ഒരാളും കെകെആറിനൊപ്പമില്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

1

ഏറെ നാളുകളായി ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന് പുറത്തുള്ള രഹാനെ അവസാന സീസണില്‍ ഡല്‍ഹിക്കായി രണ്ട് മത്സരം മാത്രമാണ് കളിച്ചത്. ഇന്ത്യയുടെ ടെസ്‌റ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട രഹാനെയെ എന്തിനാണ് കെകെആര്‍ വാങ്ങിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ രഹാനെ 151 മത്സരത്തില്‍ നിന്ന് 31.53 ശരാശരിയില്‍ 3941 റണ്‍സ് ടൂര്‍ണമെന്റില്‍ നേടിയിട്ടുണ്ട്. എന്നാല്‍ 121.34 ആണ് സ്‌ട്രൈക്കറേറ്റ്. രണ്ട് സെഞ്ച്വറിയും 28 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്.

1

കണക്കുകള്‍ പ്രകാരം രഹാനെയെ ഭേദപ്പെട്ട താരമെന്ന് വിളിക്കാമെങ്കിലും സമീപകാലത്തെ പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍ രഹാനെയെ ടീമിലെത്തിച്ചതിനെ മണ്ടന്‍ തീരുമാനമെന്ന് തന്നെ വിളിക്കേണ്ടിവരും. കെകെആറിന്റെ നീക്കത്തിനെ പരിഹസിച്ചുകൊണ്ട് നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെടുന്നത്. 'രഹാനെക്ക് 1 കോടി, മികച്ച നീക്കം, മികച്ച ടീമിനെത്തന്നെയാണ് നിങ്ങള്‍ സൃഷ്ടിക്കുന്നത്.

രഹാനെയെ ടീമിലെത്തിച്ചതിനെ കെകെആര്‍ വലിയ നേട്ടമെന്ന നിലയില്‍ അവതരിപ്പിക്കുന്നതിനെതിരേയും പരിഹാസം ഉയരുകയാണ്. 'ബുദ്ധിശൂന്യമായ തിരഞ്ഞെടുപ്പ്' എന്നാണ് ഒരു ആരാധകന്‍ പ്രതികരിച്ചത്. വെങ്കടേഷ് അയ്യര്‍, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, നിധീഷ് റാണ എന്നിവരെ ടോപ് ഫോറില്‍ പരിഗണിക്കാന്‍ പറ്റിയ താരങ്ങളാണെന്നാണ് പരിഹാസ രൂപേണെ മറ്റൊരു ആരാധകന്‍ പരിഹസിച്ചത്. അവസാന സീസണില്‍ ഫൈനല്‍ കളിച്ചെങ്കിലും ടീമിന്റെ ബാറ്റിങ് നിര നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ഈ പിഴവ് നികത്താന്‍ വേണ്ട ശ്രമം ടീം മാനേജ്‌മെന്റില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം.

1

ശുബ്മാന്‍ ഗില്ലിനെ പറഞ്ഞുവിട്ട് പകരം രഹാനെ, മികച്ച നീക്കമെന്നാണ് മറ്റൊരു ആരാധകന്‍ പരിഹസിച്ചിരിക്കുന്നത്. അജിന്‍ക്യ രഹാനെയെ കെകെആര്‍ സ്വന്തമാക്കിയതുകണ്ട് ഡേവിഡ് മലാന്‍ കണ്ണീരൊഴുക്കുന്നുവെന്ന ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. അടുത്തിടെവരെ ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ തലപ്പത്തായിരുന്നു ഡേവിഡ് മലാന്‍. എന്നാല്‍ ഇംഗ്ലണ്ട് താരത്തെ വാങ്ങാന്‍ ഐപിഎല്‍ ലേലത്തില്‍ ആളുണ്ടായില്ല. അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്നു മലാന്‍.

ഷാരൂഖ് ഖാന്റെ ആരാധകനാണ് താനെന്ന് രഹാനെ പറഞ്ഞതുകൊണ്ടാവും കെകെആര്‍ അദ്ദേഹത്തെ ടീമിലെത്തിച്ചതെന്നാണ് ഒരു ആരാധകന്‍ പ്രതികരിച്ചത്. രഹാനെയെ എത്തിച്ചു, കെകെആറിന്റെ അടുത്ത ലക്ഷ്യം ചേതേശ്വര്‍ പുജാരയാണെന്നാണ് മറ്റൊരു ആരാധകന്‍ പ്രതികരിച്ചത്. കെകെആറിന്റെ നീക്കങ്ങള്‍ ശുദ്ധ മണ്ടത്തരമാണെന്നുള്ള പ്രതികരണങ്ങളാണ് കൂടുതല്‍. രഹാനെയെ ടീമിലെത്തിച്ചാലും പ്ലേയിങ് 11ല്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണെന്നുറപ്പാണ്. ബ്രണ്ടന്‍ മക്കല്ലത്തെപ്പോലൊരു പരിശീലകന്‍ കെകെആറിലുള്ളപ്പോള്‍ രഹാനെക്ക് കൂടുതല്‍ മത്സരങ്ങളും ബെഞ്ചിലിരിക്കേണ്ടി വരുമെന്നുറപ്പാണ്.

1

കെകെആറിന്റെ ഇതുവരെയുള്ള നീക്കങ്ങളെ വളരെ മികച്ചതെന്ന് വിളിക്കാനാവില്ല. ശ്രേയസ് അയ്യരെ 12.25 കോടിക്ക് സ്വന്തമാക്കിയത് മികച്ച നീക്കമാണ്. ശ്രേയസിനെ നായകനായി കെകെആര്‍ പരിഗണിച്ചേക്കും. പാറ്റ് കമ്മിന്‍സിനെ 7.25 കോടിക്ക് തിരിച്ചെത്തിച്ചത് ടീമിന് വലിയ ഗുണം ചെയ്‌തേക്കില്ല. നിധീഷ് റാണയെ 8 കോടിക്ക് തിരിച്ചെത്തിച്ചത് മോശമില്ലാത്ത നീക്കമാണ്. യുവ പേസര്‍ ശിവം മാവിയെ 7.25 കോടിക്കാണ് കെകെആര്‍ വാങ്ങിയത്. വിക്കറ്റ് കീപ്പര്‍ ഷെല്‍ഡോന്‍ ജാക്‌സനെ 60 ലക്ഷം രൂപക്കും കെകെആര്‍ ടീമിലെത്തിച്ചിട്ടുണ്ട്. ലേലം മുറുകവെ ടീമിന്റെ ബാറ്റിങ് കരുത്ത് ദുര്‍ബലമാണെന്ന് തന്നെ പറയാം.

Story first published: Sunday, February 13, 2022, 15:18 [IST]
Other articles published on Feb 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+