IPL 2022: 'പഞ്ചാബും ഹൈദരാബാദും അവസാന രണ്ട് സ്ഥാനക്കാരാവും', പ്രവചനവുമായി ഹോഗ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ഇന്ന് ആരംഭിക്കുകയാണ്. ഇത്തവണ 10 ടീമുകളുമായെത്തുന്ന ഐപിഎല്ലില്‍ കൂടുതല്‍ ശക്തമായ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് പുതിയതായി എത്തുന്ന ടീമുകള്‍. ഇത്തവണ എ,ബി എന്നിങ്ങനെ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇത്തവണ ആര് കിരീടം നേടുമെന്നത് സംബന്ധിച്ച് പല തരത്തിലുള്ള പ്രവചനങ്ങളുമുണ്ട്.
മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് എന്നീ ടീമുകളെല്ലാം ഇത്തവണ കിരീടത്തില്‍ മുത്തമിടാന്‍ കെല്‍പ്പുള്ളവരാണ്. കൂടുതല്‍ ആളുകളും ഈ ടീമുകളിലൊന്നിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പല ടീമുകളിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുള്ളതിനാല്‍ ഇത്തവണ ഒത്തിണക്കത്തിലേക്കെത്താന്‍ സമയമെടുക്കും.

എല്ലാവരും ഇത്തവണ കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളെ പ്രവചിക്കുമ്പോള്‍ അവസാന രണ്ട് സ്ഥാനക്കാരായി മാറാന്‍ സാധ്യതയുള്ള ടീമിനെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ അവസാന രണ്ട് സ്ഥാനക്കാരാവുമെന്നാണ് ഹോഗിന്റെ പ്രവചനം.
'ടൂര്‍ണമെന്റില്‍ അവസാന സ്ഥാനക്കാരാവാന്‍ സാധ്യത പഞ്ചാബ് കിങ്‌സാണ്. സ്പിന്‍ നിര മോശവും കൂടാതെ മധ്യനിരയില്‍ ബാറ്റിങ്ങിലും പിഴവുകളുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദും അവസാന സ്ഥാനത്താവുമെന്നാണ് കരുതുന്നത്. മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെയും ബൗളര്‍മാരുടെയും അഭാവം ഹൈദരാബാദിലുണ്ട്. ഒന്നോ രണ്ടോ പരിക്ക് ഹൈദരാബാദിനെ ആകെ തകര്‍ത്ത് കളയും' -ഹോഗ് പറഞ്ഞു.

ഇത്തവണ മായങ്ക് അഗര്‍വാളിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് പഞ്ചാബ് കിങ്‌സ് ഇറങ്ങുന്നത്. എടുത്തുപറയാവുന്ന താരങ്ങള്‍ പഞ്ചാബിനൊപ്പമുണ്ടെങ്കിലും വിശ്വസ്തരായ പല താരങ്ങളുടെയും അഭാവം ടീമിലുണ്ട്. കെ എല്‍ രാഹുല്‍ എന്ന ബാറ്റ്‌സ്മാന് ഉത്തമ പകരക്കാരെ കണ്ടെത്താന്‍ പഞ്ചാബിനായിട്ടില്ല. ശിഖര്‍ ധവാന്‍, കാഗിസോ റബാഡ, ജോണി ബെയര്‍സ്റ്റോ, രാഹുല്‍ ചാഹര്‍, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, പ്രഭ്‌സിമ്രാന്‍ സിംഗ്, ജിതേഷ് ശര്‍മ, ഇഷാന്‍ പോറെല്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഒഡെയന്‍ സ്മിത്ത് എന്നിവരെല്ലാമാണ് പ്രധാനപ്പെട്ട താരങ്ങള്‍.

ഇതില്‍ ശിഖര്‍ ധവാനെ മാറ്റി നിര്‍ത്തിയാല്‍ അനുഭവസമ്പന്നരായ ഇന്ത്യന്‍ താരങ്ങളില്ല. ബൗളിങ് നിരയിലും ഇതേ പ്രശ്‌നമുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിലും ഇതേ പ്രശ്‌നമുണ്ട്. കെയ്ന്‍ വില്യംസന്‍ നയിക്കുന്ന ഹൈദരാബാദ് ഇത്തവണ വലിയ മണ്ടത്തരം തന്നെയാണ് കാട്ടിയിരിക്കുന്നത്. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, റാഷിദ് ഖാന്‍ എന്നിവരെയെല്ലാം കൈവിട്ട ഹൈദരാബാദിന് മികച്ച പകരക്കാരെ കണ്ടെത്താനായിട്ടില്ല. മെഗാ ലേലത്തില്‍ പദ്ധതികള്‍ പാളിയതോടെ ടീമിന്റെ സഹ പരിശീലകനായിരുന്ന സൈമണ്‍ കാറ്റിച്ച് ടീം വിട്ടിരുന്നു.

കെയ്ന്‍ വില്യംസണെ അമിതമായി ആശ്രയിക്കുന്ന നിരയാണ് ഹൈദരാബാദിന്റേത്. ഉമ്രാന്‍ മാലിക്ക്, അബ്ദുള്‍ സമദ, വാഷിംഗ്ടണ്‍ സുന്ദര്‍, നിക്കോളാസ് പൂരന്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, പ്രിയം ഗാര്‍ഗ്, രാഹുല്‍ ത്രിപാഠി, അഭിഷേക് ശര്‍മ്മ, കാര്‍ത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍, ജഗദീശ സുചിത്, എയ്ഡന്‍ മാര്‍ക്രം, മാര്‍ക്കോ യാന്‍സെന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, സീന്‍ അബോട്ട്, ആര്‍ സമര്‍ഥ്, ശശാങ്ക് സിങ്, സൗരഭ് ദുബെ, ഫസല്‍ഹഖ് ഫാറൂഖി, ഗ്ലെന്‍ ഫിലിപ്പ്സ്, വിഷ്ണു വിനോദ് എന്നിവരെല്ലാമാണ് ഇത്തവണ ടീമിന്റെ ഭാഗമായ താരങ്ങള്‍.

ആര്‍സിബിയുടെ ക്യാപ്റ്റനായി ഫഫ് ഡുപ്ലെസിസിനെ നിയമിച്ചതിനെ ബ്രാഡ് ഹോഗ് പ്രശംസിച്ചു. മികച്ച തീരുമാനം എന്നാണ് ഹോഗ് അഭിപ്രായപ്പെട്ടത്. 'ക്യാപ്റ്റനാക്കാന്‍ ആര്‍സിബിക്ക് എന്തുകൊണ്ടും സാധിക്കുന്ന താരമാണ് ഡുപ്ലെസിസ്. വിരാട് കോലിയില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുക്കാനുള്ള എല്ലാ യോഗ്യതയും ഡുപ്ലെസിസിനുണ്ട്'- ഹോഗ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications