IPL2022: ദൗര്‍ബല്യങ്ങളേറെയുള്ള മുംബൈ, ആറാം കിരീടം വളരെ അകലെ, കാരണങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് ആരംഭിക്കാന്‍ പോവുകയാണ്. 2011ന് ശേഷം ആദ്യമായി 10 ടീമുകളെത്തുന്ന ടൂര്‍ണമെന്റെന്ന നിലയിലാണ് ഇത്തവണത്തെ സീസണ്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുന്നത്. ഇത്തവണ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് അഭിമാന സീസണാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈക്ക് അവസാന സീസണില്‍ പ്ലേ ഓഫില്‍ പോലും ഇടം ലഭിച്ചിരുന്നില്ല. അതുകൊണ്ട് ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് മുംബൈയുടെ അഭിമാന പ്രശ്‌നമാണ്.

സിഎസ്‌കെ നാല് കിരീടവുമായി തൊട്ടുപിന്നാലെയുള്ളതിനാല്‍ കിരീടത്തിന്റെ എണ്ണം ഉയര്‍ത്താനാവും മുംബൈ ലക്ഷ്യമിടുക. മുംബൈയെ സംബന്ധിച്ച് ഇത്തവണ മികച്ച ടീം കരുത്തുണ്ട്. ടീമിന്റെ ശക്തിയെന്ന് വിശേഷിപ്പിക്കാവുന്ന പല പ്രമുഖരെയും നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ടീമിന് നിരവധി ദൗര്‍
ബല്യങ്ങളുമുണ്ട്. മുംബൈയുടെ പ്രധാന ദൗര്‍ബല്യങ്ങലും കരുത്തും എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ബാറ്റിങ് നിര കരുത്ത്
ബാറ്റിങ് നിരയുടെ കാര്യത്തില്‍ മുംബൈ വലിയ ആശങ്കകളില്ല. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കറെന്‍ പൊള്ളാര്‍ഡ് എന്നീ വന്മരങ്ങള്‍ ടീമിനൊപ്പമുണ്ട്. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവം നികത്താന്‍ ടിം ഡേവിഡെന്ന വന്‍ മരത്തെയും മുംബൈ ഒപ്പം കൂട്ടിയിട്ടുണ്ട്. ജൂനിയര്‍ എബി ഡെവാള്‍ഡ് ബ്രെവിസിനെപ്പോലെ എടുത്തുപറയാന്‍ സാധിക്കുന്ന യുവ താരങ്ങളെയും മുംബൈ ഒപ്പം കൂട്ടി. അതുകൊണ്ട് ബാറ്റിങ്ങില്‍ ടീമിന് വലിയ ആശങ്കകള്‍ വേണ്ട.

പേസ് ബൗളിങ്ങിലെ മൂന്നാമനാര് ?
ട്രന്റ് ബോള്‍ട്ടിനെ കൈവിട്ടത് മുംബൈ ഇന്ത്യന്‍സ് കാട്ടിയ വലിയ മണ്ടത്തരം തന്നെയാണ്. കാരണം ജസ്പ്രീത് ബുംറക്കൊപ്പം ടൈമല്‍ മില്‍സിനെ പരിഗണിച്ചാല്‍ മൂന്നാം പേസറായി ആരെ പരിഗണിക്കുമെന്നത് വലിയ ചോദ്യമാണ്. ഡാനിയല്‍ സാംസാണ് പരിഗണിക്കാവുന്ന മറ്റൊരു താരം. എന്നാല്‍ പവര്‍പ്ലേയില്‍ അവസാന രണ്ട് സീസണിലും ഒരു വിക്കറ്റ് പോലും നേടാത്ത സാംസിനെ ന്യൂബോളില്‍ വിശ്വസിക്കുക പ്രയാസം. പവര്‍പ്ലേയില്‍ 7 എന്ന മോശമില്ലാത്ത ഇക്കോണമി ഉണ്ടെങ്കിലും വിക്കറ്റ് നേടാന്‍ പിന്നോട്ടാണ്. ജയദേവ് ഉനദ്ഘട്ടാണ് മറ്റൊരു പേസര്‍.

ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ് നേടിയ താരമാണെങ്കിലും തല്ലുകൊള്ളിയായ ബൗളറാണ്. അവസാന സീസണുകളിലെല്ലാം തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മലയാളം താരം ബേസില്‍ തമ്പിയും തല്ലുകൊള്ളി ബൗളറായതിനാല്‍ വിശ്വസിച്ച് ന്യൂബോള്‍ ഏല്‍പ്പിക്കുക പ്രയാസമാണ്. ന്യൂബോളില്‍ അനുഭവസമ്പന്നനായ ബൗളറിന്റെ അഭാവം മുംബൈ നിരയിലുണ്ട്.

മികച്ച സ്പിന്നര്‍മാരുടെ അഭാവം
മുംബൈയിലെ പിച്ചില്‍ എക്‌സ്ട്രാ പേസുള്ള ബൗളര്‍മാര്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുമെങ്കിലും സ്പിന്നര്‍മാരെയും ചതിക്കാത്ത പിച്ചാണ്. അതുകൊണ്ട് തന്നെ സ്പിന്‍ കരുത്ത് വളരെ പ്രധാനപ്പെട്ടതാണ്. മുംബൈയുടെ സ്പിന്‍ നിരയില്‍ മുരുഗന്‍ അശ്വിന്‍, മായങ്ക് മാര്‍ക്കണ്ഡെ, സഞ്ജയ് യാദവ് എന്നിവരാണ് സ്പിന്നര്‍മാരുള്ളത്.
മൂന്ന് പേര്‍ക്കും അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ അനുഭവസമ്പത്തില്ല. മായങ്ക് മാത്രമാണ് ഇതിനോടകം ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്നുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ പരിചയസമ്പത്തില്ലാത്ത താരങ്ങളെ പരിഗണിച്ചത് മുംബൈക്ക് തിരിച്ചടിയായേക്കും. ഈ സ്പിന്നര്‍മാര്‍ക്ക് മുംബൈയില്‍ കളിച്ച് വലിയ അനുഭവസമ്പത്തുമില്ലെന്നത് എടുത്തുപറയേണ്ടതാണ്.

സാധ്യതാ പ്ലേയിങ് 11
രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, കറെന്‍ പൊള്ളാര്‍ഡ്, ടിം ഡേവിഡ്, ഫാബിയന്‍ അലന്‍, ടൈമല്‍ മില്‍സ്, ജയദേവ് ഉനദ്ഘട്ട്, മായങ്ക് മാര്‍ക്കണ്ഡെ, ജസ്പ്രീത് ബുംറ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications