For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: പൊള്ളാര്‍ഡിനെ പുറത്താക്കണം! മുംബൈ ഈ റിസ്‌കുകളെടുക്കണം

തുടരെ അഞ്ചു മല്‍സരങ്ങള്‍ മുംബൈ തോറ്റു കഴിഞ്ഞു

ഐപിഎല്ലില്‍ ഓരോ മല്‍സരങ്ങള്‍ കഴിയുന്തോറും അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ കൂടുതല്‍ മങ്ങിക്കൊണ്ടിരിക്കുകയാണ്. അഞ്ചു റൗണ്ടുകള്‍ സീസണില്‍ പൂര്‍ത്തിയാക്കിയ മുംബൈ എല്ലാത്തിലും തോറ്റു കഴിഞ്ഞു. ഇനി ലീഗില്‍ മുംബയ്ക്കു ബാക്കിയുള്ളത് ഒമ്പതു മല്‍സരങ്ങളാണ്. ഇതില്‍ എട്ടെണ്ണത്തിലെങ്കിലും വിജയിക്കാനായാല്‍ മാത്രമേ മുംബയ്ക്കു ഇനി നേരിയ പ്ലേഓഫ് സാധ്യതയുള്ളൂ.

1

കഴിഞ്ഞ മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനോടാണ് രോഹിത് ശര്‍മയുടെ ടീം 12 റണ്‍സിനു തോല്‍വി സമ്മതിച്ചത്. വിജയപ്രതീക്ഷ നല്‍കിയ ശേഷമായിരുന്നു മുംബൈ പരാജയത്തിലേക്കു കൊമ്പുകുത്തിയത്. സീസണില്‍ ബാക്കിയുള്ള മല്‍സരങ്ങളില്‍ ജയിച്ച് ടൂര്‍ണമെന്റിലേക്കു തിരിച്ചുവരണമെങ്കില്‍ മുംബൈ തീര്‍ച്ചയായും ചില റിസ്‌കുകളെടുത്തേ തീരൂ. ഇവ എന്തൊക്കെയാണെന്നറിയാം.

പൊള്ളാര്‍ഡിനു പകരം ഡേവിഡ്

പൊള്ളാര്‍ഡിനു പകരം ഡേവിഡ്

മുംബൈ ഇന്ത്യന്‍സിനു വേണ്ടി നേരത്തേ ഒരുപാട് മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള താരമാണ് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം കരെണ്‍ പൊള്ളാര്‍ഡ്. ഈ സീസണിനു മുമ്പുള്ള മെഗാ ലേലത്തിനു മുമ്പ് മുംബൈ നിലനിര്‍ത്തിയ നാലു താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം.
പക്ഷെ തന്നില്‍ വിശ്വാസമര്‍പ്പിച്ച മുംബൈ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം ഈ സീസണില്‍ ഇതുവരെയും കാത്തുസൂക്ഷിക്കാന്‍ പൊള്ളിനായിട്ടില്ല. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 120ല്‍ താഴെ സ്‌ട്രൈക്ക് റേറ്റില്‍ 57 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. അതുകൊണ്ടു തന്നെ മുംബൈ ഇനിയൊരു കടുപ്പമേറിയ തീരുമാനമെടുക്കണം- പൊള്ളാര്‍ഡിനെ പുറത്തിരുത്തുകയെന്നതാണ്.

3

വിന്‍ഡീസ് സൂപ്പര്‍ താരത്തിനു പകരം സിംഗപ്പൂരില്‍ നിന്നുള്ള വെടിക്കെട്ട് ബാറ്റര്‍ ടിം ഡേവിഡിനെ മുംബൈ കളിപ്പിക്കണം. ലേലത്തില്‍ വന്‍ തുക നല്‍കി മുംബൈ വാങ്ങിയ താരമാണ് അദ്ദേഹം. സീസണിലെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ ഡേവിഡിനെ മുംബൈ ഇറക്കിയിരുന്നു. പക്ഷെ രണ്ടിലും ബാറ്റിങില്‍ ക്ലിക്കാവാതിരുന്നതോടെ ഒഴിവാക്കുകയും ചെയ്തു. ഡേവിഡിന് മുംബൈ ഇനി കൂടുതല്‍ മല്‍സരങ്ങില്‍ അവസരം നല്‍കി തന്റെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള വേദിയൊരുക്കണം. തുടര്‍ച്ചയായി കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കുന്നതിലൂടെ തന്റെ ആത്മവിശ്വാസം തിരിച്ചുപിടിക്കാനും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും ഡേവിഡിനെ സഹായിച്ചേക്കും. ഓഫ് സ്പിന്നര്‍ കൂടിയായ ഡേവിഡിനെ ബൗളിങിലും മുംബൈയ്ക്കു പരീക്ഷിച്ചു നോക്കാവുന്നതാണ്. നിലവില്‍ ഇതുവരെയുള്ള മല്‍സരങ്ങളില്‍ ഒരേയൊരു സ്പിന്നറെ മാത്രമേ മുംബൈ ഉപയോഗിച്ചിട്ടുള്ളൂ.

രോഹിത് മധ്യനിരയിലേക്ക് മാറണം

രോഹിത് മധ്യനിരയിലേക്ക് മാറണം

മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ബാറ്റിങ് ലൈനപ്പിലും ഒരു അഴിച്ചുപണി നടത്തേണ്ടതുണ്ട്. ഇതുവരെ കളിച്ച അഞ്ചു മല്‍സരങ്ങളിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്നായിരുന്നു ടീമിനു വേണ്ടി ഓപ്പണ്‍ ചെയ്തത്. പക്ഷെ ആഗ്രഹിച്ചതു പോലെയൊരു തുടക്കം ഈ ജോടിക്ക് പുറത്തെടുക്കാനായില്ല. അതുകൊണ്ടു തന്നെ ഓപ്പണിങ് ജോടിയെ മാറ്റുകയെന്നതാണ് മുംബൈയെടുക്കേണ്ട അടുത്ത കടുപ്പമേറിയ തീരുമാനം.

5

ഇഷാന്‍ കിഷനെ ഓപ്പണിങില്‍ തന്നെ നിലനിര്‍ത്തി രോഹിത് ബാറ്റിങില്‍ താഴേക്ക് ഇറങ്ങുന്നതാവും നല്ലത്. രോഹിത്തിനു പകരം ഇഷാന്റെ ഓപ്പണിങ് പങ്കാളിയായി യുവ താരം തിലക് വര്‍മയെ മുംബൈയ്ക്കു പരീക്ഷിക്കാം. ഈ സീസണില്‍ അരങ്ങേറിയ തിലക് മികച്ച പ്രകടനങ്ങളിലൂടെ ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. നേരത്ത അണ്ടര്‍ 19 തലത്തില്‍ ഓപ്പണറായി കളിച്ചിട്ടുള്ളതിനാല്‍ തന്നെ മുംബൈയിലും ഈ റോള്‍ ഏറ്റെടുക്കുകയെന്നത് അദ്ദേഹത്തെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമല്ല.

6

രോഹിത് പലപ്പോഴും ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ പുറത്താവുന്നത് ഇഷാനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ രോഹിത്തിനു പകരം അഗ്രസീവായി കളിക്കുന്ന തിലക് ഓപ്പണിങ് പങ്കാളിയായാല്‍ അതു ഇഷാനും കൂടുതല്‍ ആത്മവിശ്വാസമേകും. നേരത്തേ മുംബൈയ്ക്കു വേണ്ടി മൂന്നാം നമ്പറിലടക്കം കളിച്ചിട്ടുള്ളതിനാല്‍ രോഹിത്തിനെ സംബന്ധിച്ച് മധ്യനിരയില്‍ കളിക്കുകയെന്നത് അപരിചിതമായ കാര്യവുമല്ല.

Story first published: Thursday, April 14, 2022, 16:37 [IST]
Other articles published on Apr 14, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+