
കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരാണ് രോഹിത് ശര്‍യ്ക്കു ശേഷം ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരാനിടയുള്ളവര്‍. മൂന്നു പേരും ഐപിഎല്ലിന്റെ പുതിയ സീസണില്‍ ക്യാപ്റ്റന്‍മാരുമാണ്. രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയും റിഷഭ് പന്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയും ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനെയുമാണ് നയിക്കുന്നത്.

വിരാട് കോലി ഇപ്പോള്‍ നായകസ്ഥാനത്തില്ല. രോഹിത് ശര്‍മ വളരെ ഗംഭീരമായിട്ടാണ് ടീമിനെ നയിക്കുന്നത്. പ്രത്യേകിച്ചും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍. ഭാവിയില്‍ ആരായിയിരിക്കും ടീമിനെ നയിക്കുകയെന്ന് ഇന്ത്യ നോക്കിക്കൊണ്ടിരിക്കുകയാണ്. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവരെല്ലാം ഈ സ്ഥാനത്തിനായി രംഗത്തുണ്ട്. വളരെ കരുത്തുറ്റ ഒരു ക്യാപ്റ്റനെയാണ് ഇന്ത്യക്കു വേണ്ടത്. അതുകൊണ്ടു തന്നെ മൂന്നു പേര്‍ക്കും ഈ ഐപിഎല്‍ നല്ലൊരു അവസരമാണന്നും രവി ശാസ്ത്രി സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ വ്യക്തമാക്കി.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഇത്തവണത്തെ ഐപിഎല്ലില്‍ ആദ്യമായി ക്യാപ്റ്റന്റെ കുപ്പാമയണിയുകയാണ്. പുതിയ ഫ്രാഞ്ചൈസികളിലൊന്നായ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് അദ്ദേഹം നയിക്കുന്നത്. ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഹാര്‍ദിക് പരിഗണിക്കപ്പെടുന്നില്ലെങ്കിലു ഓള്‍റൗണ്ടറെന്ന താരത്തിന്റെ പ്രകടനം രാജ്യം വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നു രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.
ഐപിഎല്ലില്‍ ഹാര്‍ദിക് എങ്ങനെയായിരിക്കും പെര്‍ഫോം ചെയ്യുകയെന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ട്. അതുകൊണ്ടു തന്നെ എല്ലാവരുടെയും ശ്രദ്ധ അദ്ദേഹത്തിലായിരിക്കും. ഹാര്‍ദിക്കിന് എന്താണ് സാധിക്കുകയെന്നത് നമുക്കെല്ലാം അറിയാവുന്നതാണെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലിന്റെ പുതിയ സീസണില്‍ മറ്റെന്തിനേക്കാളും ഫാസ്റ്റ് ബൗളര്‍മാരുടെ പ്രകടനമായിരിക്കും ഇന്ത്യ ശ്രദ്ധിക്കുകയെന്നു രവി ശാസ്ത്രി പറയുന്നു. ഫാസ്റ്റ് ബൗളര്‍മാരില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്നത് ആരായിരിക്കുമെന്നായിരിക്കും കൂടുതലായും ശ്രദ്ധിക്കപ്പെടുക. കാരണം ഐപിഎല്‍ കഴിഞ്ഞ് നാലു മാസങ്ങള്‍ക്കു ശേഷം ടി20 ലോകകപ്പിനായി ഇന്ത്യന്‍ സംഘം ഓസ്‌ട്രേലിയയിലേക്കു പോവാനിരിക്കുകയാണെന്നും രവി ശാസ്ത്രി നിരീക്ഷിച്ചു.
ശനിയാഴ്ചയാണ് ഐപിഎല്ലിന്റെ 15ാം സീസണിനു കൊടിയേറുന്നത്. രാത്രി 7.30ന് നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മില്‍ വാംഖഡെയിലാണ് കന്നിയങ്കം.

രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായ ശേഷം ഒരുപാട് യുവതാരങ്ങള്‍ക്കു കളിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ഇവര്‍ എങ്ങനെയാണ് ദേശീയ ടീമിലെ തങ്ങളുടെ സ്ഥാനത്തിനായി അവകാശവാദമുന്നയിക്കുന്നത് എന്നു കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്നു രവി ശാസ്ത്രി വ്യക്തമാക്കി.
ഇന്ത്യക്കു വേണ്ടി അടുത്തിടെ കളിച്ച പുതിയ താരങ്ങള്‍ ഐപിഎല്ലില്‍ എങ്ങനൊയിരിക്കും പെര്‍ഫോം ചെയ്യുകയെന്നു ഞാന്‍ ശ്രദ്ധിക്കും. ദേശീയ ടീമില്‍ തങ്ങളുടെ സ്ഥാനമുറപ്പിക്കാന്‍ എങ്ങെയായിരിക്കും ഇവര്‍ പെര്‍ഫോം ചെയ്യുകയെന്നു കാണേണ്ടത് പ്രധാനമാണെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications