Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ധവാന്‍ ക്യാപ്റ്റനാവില്ല! പഞ്ചാബ് ക്യാംപില്‍ വമ്പന്‍ ട്വിസ്റ്റ്- യുവ താരം നായകനായേക്കും

ഐപിഎല്ലിന്റെ പുതിയ സീസണില്‍ പഞ്ചാബ് കിങ്‌സിനെ ആരു നയിക്കുമെന്നത് ഇപ്പോഴും സസ്‌പെന്‍സായി തുടരുകയാണ്. കഴിഞ്ഞ രണ്ടു സീസണുകളിലും ടീമിനെ നയിച്ചത് സ്റ്റാര്‍ ഓപ്പണര്‍ കെഎല്‍ രാഹുലായിരുന്നു. പക്ഷെ കഴിഞ്ഞ സീസണിനു ശേഷം അദ്ദേഹം ടീം വിട്ടതോടെ പഞ്ചാബിന് പുതിയ നായകനെ തിരയേണ്ടി വരികയായിരുന്നു. ടീമില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നു രാഹുല്‍ അറിയിച്ചതോടെയാണ് സീസണിനു ശേഷം നിലനിര്‍ത്തേണ്ടതില്ലെന്നു പഞ്ചാബ് തീരുമാനിച്ചത്.

മെഗാ ലേലത്തില്‍ ടീമിലേക്കു വന്ന ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പേരായിരുന്നു ക്യാപ്റ്റന്‍ സ്ഥാനത്തേക്കു അടുത്തിടെ ഉയര്‍ന്നുവന്നത്. പഞ്ചാബ് കിങ്‌സ് ടീം മാനേജ്‌മെന്റിനും ഇതാണ് താല്‍പ്പര്യമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹത്തെ നായകനാക്കില്ലെന്നാണ് വിവരം.

1

ശിഖര്‍ ധവാനു പകരം യുവ ഓപ്പണര്‍ മായങ്ക് അഗര്‍വാളായിരിക്കും പഞ്ചാബ് കിങ്‌സിന്റെ പുതിയ ക്യാപ്റ്റനാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ ശിഖര്‍ ധവാനായിരുന്നു ടീമുടകള്‍ പ്രഥമ പരിഗണന നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതു മാറ്റിയ അവര്‍ മായങ്കിനെ ചുമതലയേല്‍പ്പിക്കാനൊരുങ്ങുകയാണെന്നാണ് വിവരം. വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നും സൂചനയുണ്ട്.

2

മെഗാ ലേലത്തിനു മുമ്പ് പഞ്ചാബ് നിലനിര്‍ത്തിയ രണ്ടു താരങ്ങളിലൊരാള്‍ കൂടിയായിരുന്നു വെടിക്കെട്ട് ബാറ്റര്‍ കൂടിയായ മായങ്ക്. മറ്റൊരാള്‍ അണ്‍ക്യാപ്ഡ് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങായിരിന്നു. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്ന ധവാനെ മെഗാ ലേലത്തില്‍ പഞ്ചാബ് തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവരികയായിരുന്നു.

3

ശിഖര്‍ ധവാനായിരിക്കും പഞ്ചാബ് കിങ്‌സിനെ വരാനിരിക്കുന്ന സീസണില്‍ നയിക്കുകയെന്ന സൂചനയായിരുന്നു മെഗാ ലേലത്തിനു ശേഷം ടീം കോച്ച് അനില്‍ കുംബ്ലെയും പ്രൊമോട്ടര്‍ നെസ് വാഡിയയും നല്‍കിയത്. അനുഭവസമ്പത്തും നേരത്തേ ക്യാപ്റ്റനായുള്ള പരിചയവും അദ്ദേഹത്തിനു മുതല്‍ക്കൂട്ടായിരുന്നു. പക്ഷെ ഇപ്പോള്‍ പഞ്ചാബ് തങ്ങളുടെ പ്ലാന്‍ മാറ്റിയെന്നാണ് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

4

ധവാന്‍ ടീമിലേക്കു സ്വാഗതം ചെയ്യപ്പെടുന്ന താരമാണ്. ലേലത്തില്‍ എല്ലായ്‌പ്പോഴും റഡാറില്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ചാംപ്യന്‍ പ്ലെയര്‍ തന്നെയാണ് അദ്ദേഹം. പക്ഷെ മായങ്ക് ക്യാപ്റ്റനായി വരാനാണ് പഞ്ചാബിനു താല്‍പര്യമെന്നു തോന്നുന്നതായി ചില വൃത്തങ്ങള്‍ അറിയിച്ചു.

5

പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനാവാന്‍ താന്‍ തയ്യാറാണെന്നു മായങ്ക് അഗര്‍വാള്‍ നേരത്തേ തുറന്നു പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിലെ ഒരു മല്‍സരത്തില്‍ പരിക്കു കാരണം ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന് പുറത്തിരിക്കേണ്ടി വന്നപ്പോള്‍ ടീമിനെ നയിച്ചത് അദ്ദേഹമായിരുന്നു. കഴിഞ്ഞ രണ്ടു സീസണുകളിലും 400ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള താരം കൂടിയാണ് മായങ്ക്. 2011ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ താരം 100 മല്‍സരങ്ങള്‍ കളിക്കുകയും ചെയ്തിട്ടുണ്ട്.

6

എന്നെ പഞ്ചാബ് ക്യാപ്റ്റനാക്കുകയാണെങ്കില്‍ ഉത്തരവാദിത്വമേറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്. ഒരു കളിക്കാരനെന്ന നിലയില്‍ ടീം ആവശ്യപ്പെടുന്ന എല്ലാ കാര്യവും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ക്യാപ്റ്റനാക്കിയാലും ഇല്ലെങ്കിലും അതില്‍ മാറ്റമുണ്ടാവില്ല. എന്തു തന്നെ ഉത്തരവാദിത്വമേല്‍പ്പിച്ചാലും, ടീം എന്തു തന്നെ ആവശ്യപ്പെട്ടാലും അവയെല്ലാം ആത്മാര്‍ഥതയോടെ തന്നെ ചെയ്യുമെന്നും മായങ്ക് അടുത്തിടെ വ്യക്തമാക്കിയിരുന്നു. 31 കാരനായ താരം ഇന്ത്യക്കു വേണ്ടി 19 ടെസ്റ്റുകളിലും അഞ്ചു ഏകദിനങ്ങളിലും ഇതിനകം കളിച്ചുകഴിഞ്ഞു.

7

വളരെ ശക്തമായ ടീമിനെയാണ് പുതിയ സീസണില്‍ പഞ്ചാബ് കിങ്‌സ് അണിനിരത്തുന്നത്. ശിഖര്‍ ധവാനെക്കൂടാതെ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ജോണി ബെയര്‍സ്‌റ്റോ, സൗത്താഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡ എന്നിവരടക്കമുള്ള മുന്‍നിര താരങ്ങളെ ലേലത്തില്‍ പഞ്ചാബ് വാങ്ങിയിരുന്നു.

പഞ്ചാബ് കിങ്സ് ഫുള്‍ സ്‌ക്വാഡ്

നിലനിര്‍ത്തിയവര്‍- മായങ്ക് അഗര്‍വാള്‍, അര്‍ഷ്ദീപ് സിങ്.

ലേലത്തില്‍ വാങ്ങിയവര്‍- ശിഖര്‍ ധവാന്‍, കാഗിസോ റബാഡ, ജോണി ബെയര്‍സ്റ്റോ, രാഹുല്‍ ചാഹര്‍, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, പ്രഭ്‌സിമ്രാന്‍ സിംഗ്, ജിതേഷ് ശര്‍മ, ഇഷാന്‍ പോറെല്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഒഡെയന്‍ സ്മിത്ത്, സന്ദീപ് ശര്‍മ, രാജ് ബാവ, റിഷി ധവാന്‍, പ്രേരക് മങ്കാഡ്, വൈഭവ് അറോറ, റിത്തിക്ക് ചാറ്റര്‍ജി, ബല്‍തേജ് ദന്ദ, അന്‍ഷ് പട്ടേല്‍, നഥാന്‍ എല്ലിസ്, അഥര്‍വ ടൈഡെ, ഭാനുക രാജപക്സെ, ബെന്നി ഹോവല്‍.

Story first published: Thursday, February 24, 2022, 9:57 [IST]
Other articles published on Feb 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+