Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അവന്റെ കളി കാണാനിരിക്കുന്നതേയുള്ളൂ, ഞങ്ങളുടെ ഫിനിഷര്‍- യുവതാരത്തെ പുകഴ്ത്തി സഞ്ജു

ഐപിഎല്ലിന്റെ പുതിയ സീസണില്‍ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ സീസണിലെ ലീഗില്‍ റോയല്‍സിനു ഏഴാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു. സഞ്ജുവിനു കീഴില്‍ റോയല്‍സിന്റെ കന്നി സീസണ്‍ കൂടിയായിരുന്നു ഇത്. പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ അനുഭവസമ്പത്ത് നേടിയ സഞ്ജു ഈ സീസണില്‍ മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നത്.

ചൊവ്വാഴ്ച കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടാണ് റോയല്‍സിന്റെ ആദ്യ മല്‍സരം. ഈ കളിക്കു മുമ്പ് ടീമിന്റെ പ്രതീക്ഷകളെക്കുറിച്ചും ചില താരങ്ങളെക്കുറിച്ചും വിര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു.

1

യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് ഈ സീസണിലും രാജസ്ഥാന്‍ റോയല്‍സിനൊപ്പമുണ്ട്. കഴിഞ്ഞ രണ്ടു സീസണുകളിലും കാര്യമായ ഇംപാക്ടുണ്ടാക്കിയില്ലെങ്കിലും ഈ ലേലത്തില്‍ അദ്ദേഹത്തെ റോയല്‍സ് തിരികെ വാങ്ങുകയായിരുന്നു. പരാഗിന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂവെന്നു സഞ്ജു വ്യക്തമാക്കി. പരിശീലന മല്‍സത്തില്‍ താരം 43 ബോളില്‍ 88 റണ്‍സുമായി തിളങ്ങിയിരുന്നു.
ഏറെ ദൂരം മുന്നേറാനുള്ള കഴിവ് അവനുണ്ട്. വലിയ എന്തെങ്കിലും സംഭവിച്ചേക്കാം.

2

ഡെത്ത് ഓവറില്‍ റിയാന്‍ പരാഗിനു നിശ്ചിത റോള്‍ ഞങ്ങള്‍ കണ്ടുവച്ചിട്ടുണ്ട്. ടീമിന്റെ നിയുക്ത ഫിനിഷറും അവനാണ്. ചിലപ്പോള്‍ പരാഗിനു 30 ബോളുകള്‍ ലഭിച്ചേക്കാം. മറ്റു ചിലപ്പോള്‍ അഞ്ചു ബോള്‍ മാത്രമേ ലഭിക്കുകയുള്ളൂ. ഗ്രൗണ്ടിലെത്തിയാല്‍ സ്വയം പ്രകടിപ്പിക്കാനുള്ള ലൈസന്‍സ് പരാഗിനു ഞങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സഞ്ജു സാംസണ്‍ പറഞ്ഞു.

3

റോയല്‍സിന്റെ പുതിയ ബൗളിങ് കോച്ചായി ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ലസിത് മലിങ്കയെത്തിയത് വളരെയധികം ഗുണം ചെയ്യുമെന്നു സഞ്ജൂ ചൂണ്ടിക്കാട്ടി. ലസിതും കുമാര്‍ സങ്കക്കാരയും ഞങ്ങളോടൊപ്പമുള്ളത് മഹത്തായ കാര്യമാണ്. ഇവരുടെയെല്ലാം കളി കണ്ടിട്ടാണ് ഞങ്ങളെല്ലാം വളര്‍ന്നത്. ഗെയിമിനെ കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ ഞങ്ങളെപ്പോലെയുള്ള യുവതാരങ്ങളെ സഹായിക്കുകയാണ് അവര്‍ ഇപ്പോള്‍ ചെയ്യുന്നത്.

4

എല്ലാ കളിക്കാരും ആരാധിക്കുന്നയാളാണ് മലിങ്ക. ബൗളിങ് വളരെ സിംപിളാണെന്നാണ് അദ്ദഹം മനസ്സിലാക്കിത്തരുന്നത്. ഇതു ടീമിലെ ഓരോ ബൗളര്‍ക്കും ഒരുപാട് വ്യക്തത നല്‍കുകയും ചെയ്തിട്ടുണ്ട്. ഒരു ക്യാപ്റ്റനെന്ന നിലയില്‍ എനിക്കു ഒരുപാട് കാര്യങ്ങള്‍ മലിങ്ക കൂടൂതല്‍ എളുപ്പമാക്കി മാറ്റിയിരിക്കുകയാണെന്നും സഞ്ജു വിശദമാക്കി.

5

ഡെത്ത് ഓവര്‍ ബൗളിങ് കഴിഞ്ഞ രണ്ടു സീസണുകളിലും രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന തലവേദനകളിലൊന്നായിരുന്നു. പക്ഷെ ഇത്തവണ അതുണ്ടാവില്ലെന്നു സഞ്ജു സാംസണ്‍ പറഞ്ഞു. ഞങ്ങള്‍ ഇത്തവണ പരിഹാരം കണ്ടെത്തിയ കാര്യങ്ങളിലൊന്നാണ് ഡെത്ത് ഓവറിലെ ബൗളിങ്. ഈ സീസണില്‍ ഒരുപാട് ഓപ്ഷനുകള്‍ റോയല്‍സിനുണ്ടെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

6

എത്രയും പെട്ടെന്നു ഒരു ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി മാറുകയെന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഇത്തവണ വ്യത്യസ്തമായ സ്‌ക്വാഡാണ് ഞങ്ങളുടേത്. പുതിയ അംഗങ്ങള്‍ ടീമിന്റെ ഭാഗമായിരിക്കുന്നു. അതുകൊണ്ടു തന്നെ പരസ്പരം മനസ്സിലാക്കി ഒത്തിണക്കമുള്ള ഒരു ഗ്രൂപ്പായി മാറുകയെന്നത് പ്രധാനമാണ്.
കഴിഞ്ഞ രണ്ട്- മൂന്ന് സീസണുകളില്‍ ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ പഠിച്ചിരുന്നു. ചില ഓപ്ഷനുകളെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ലേലത്തില്‍ വളരെ മികച്ചൊരു ടീമിനെയാണ് ലഭിച്ചിരിക്കുന്നതെന്നും സഞ്ജു വ്യക്തമാക്കി.

രാജസ്ഥാന്‍ റോയല്‍സ് സ്ക്വാഡ്

രാജസ്ഥാന്‍ റോയല്‍സ് സ്ക്വാഡ്

സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍,ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദേവ്ദത്ത് പടിക്കല്‍, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, റിയാന്‍ പരാഗ്, കെസി കരിയപ്പ, നവ്ദീപ് സൈനി, ഒബേദ് മക്കോയ്, അനുനയ് സിംഗ്, കുല്‍ദീപ് സെന്‍, കരുണ്‍ നായര്‍, ധ്രുവ് ജുറെല്‍, തേജസ് ബറോക്ക, കുല്‍ദിപ് യാദവ്, കുല്‍ദീപ് യാദവ്, ശുഭം ഗര്‍വാല്‍, ജെയിംസ് നീഷാം, നഥാന്‍ കൗള്‍ട്ടര്‍ നൈല്‍, റാസി വാന്‍ഡര്‍ ഡ്യുസ്സെന്‍, ഡാരില്‍ മിച്ചല്‍.

Story first published: Monday, March 28, 2022, 16:18 [IST]
Other articles published on Mar 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+