Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മുംബൈക്ക് ഷോക്ക്, സൂര്യകുമാര്‍ യാദവിന് പരിക്ക്, ഡല്‍ഹിക്കെതിരേ കളിച്ചേക്കില്ല

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സിന് ആശങ്കയുണ്ടാക്കി സൂര്യകുമാര്‍ യാദവിന്റെ പരിക്ക്. സൂര്യകുമാറിന്റെ വിരലിന് പരിക്കേറ്റന്നാണ് പുറത്തുവരുന്ന വിവരം. പിടി ഐയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈക്കൊപ്പം സൂര്യയുണ്ടാവില്ല. കരുത്തരായ ഡല്‍ഹിക്കെതിരേ സൂര്യകുമാര്‍ കളിക്കാതിരുന്നാല്‍ മുംബൈക്കത് കടുത്ത തിരിച്ചടിയാവുമെന്നുറപ്പ്.

1

സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സിന്റെ മാച്ച് വിന്നറായ താരമാണ്. മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ഇറങ്ങി മധ്യ ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള സൂര്യകുമാര്‍ ടീമിന്റെ നട്ടെല്ലാണ്. സൂര്യകുമാറിനെ മെഗാ ലേലത്തിന് മുമ്പ് തന്നെ മുംബൈ നിലനിര്‍ത്തിയിരുന്നു. സൂര്യയുടെ അഭാവം നികത്തുകയെന്നത് മുംബൈയെ സംബന്ധിച്ച് വലിയ തലവേദനയാവും. കൂടുതല്‍ മത്സരങ്ങള്‍ സൂര്യകുമാറിന് നഷ്ടമാകുമോയെന്നത് കാത്തിരുന്ന് തന്നെ കാണണം.

1

അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈക്ക് ഇത്തവണ തിരിച്ചുവരവ് നടത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഡല്‍ഹിക്കെതിരായ ആദ്യ മത്സരത്തില്‍ ജയിച്ച് തുടങ്ങേണ്ടത് മുംബൈക്ക് അത്യാവശ്യമാണ്. തോറ്റ് തുടങ്ങുന്നത് മുംബൈയെ സംബന്ധിച്ച് ശീലമാണ്. ആദ്യ മത്സരത്തില്‍ തോറ്റ തുടങ്ങിയ പല സീസണുകളിലും മുംബൈ കിരീടം നേടിയിട്ടുണ്ട്. എന്നാല്‍ റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹിക്കെതിരേ തോല്‍ക്കുകയെന്നത് ഇന്ത്യന്‍ നായകന്‍ കൂടിയായ രോഹിത് ശര്‍മക്ക് അഭിമാന പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും ജയിക്കാനാവും രോഹിത്തിന്റെ മുംബൈ ശ്രമിക്കുക.

1

ഇത്തവണയും തങ്ങളുടെ സൂപ്പര്‍ താരങ്ങളെയെല്ലാം നിലനിര്‍ത്താന്‍ മുംബൈക്കായിരുന്നു. രോഹിത്തിനൊപ്പം കീറോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവരെയെല്ലാം നിലനിര്‍ത്തിയ മുംബൈ 15.25 കോടിക്കാണ് ഇഷാന്‍ കിഷനെ ടീമിലേക്കെത്തിച്ചത്. ക്വിന്റന്‍ ഡീകോക്ക്, ട്രന്റ് ബോള്‍ട്ട് എന്നിവരെയാണ് മുംബൈ കൈവിട്ടത്. ഇത്തവണ തകര്‍പ്പന്‍ താരനിരയെത്തന്നെ ഒപ്പം കൂട്ടിയെത്തുന്ന മുംബൈ എതിരാളികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും. എന്നാല്‍ മരണ ഗ്രൂപ്പായ എ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

1

മുംബൈ ഇന്ത്യന്‍സ് ടീം: നിലനിര്‍ത്തിയവര്‍- രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ. ലേലത്തില്‍ വാങ്ങിയവര്‍- ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, ബേസില്‍ തമ്പി, മുരുകന്‍ അശ്വിന്‍, ജയ്ദേവ് ഉനദ്കട്ട്, മായങ്ക് മാര്‍ക്കാണ്ടെ, എന്‍ തിലക് വര്‍മ്മ, സഞ്ജയ് യാദവ്, ജോഫ്ര ആര്‍ച്ചര്‍, ഡാനിയല്‍ സാംസ്, ടൈമല്‍ മില്‍സ്, ടിം ഡേവിഡ്, റിലേ മെറിഡിത്ത്, മുഹമ്മദ് അര്‍ഷാദ് ഖാന്‍, രമണ്‍ദീപ് സിംഗ്, അന്‍മോല്‍പ്രീത് സിംഗ്, രാഹുല്‍ ബുധി, ഋത്വിക് ഷോക്കീന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ആര്യന്‍ ജുയല്‍, ഫാബിയന്‍ അലന്‍.

Story first published: Tuesday, March 15, 2022, 15:47 [IST]
Other articles published on Mar 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+