Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ലഖ്‌നൗ ക്യാപ്റ്റനായി നാണം കെട്ട് തുടങ്ങി രാഹുല്‍, 'ഗോള്‍ഡന്‍ ഡെക്ക്'

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനായുള്ള അരങ്ങേറ്റത്തില്‍ കെ എല്‍ രാഹുലിന് വന്‍ നാണക്കേട്. മത്സരത്തിന്റെ ആദ്യ പന്തില്‍ത്തന്നെ ഗോള്‍ഡന്‍ ഡെക്കായാണ് രാഹുല്‍ പുറത്തായത്. മുഹമ്മദ് ഷമിയുടെ ഓഫ് സ്റ്റംപിനോട് ചേര്‍ന്നെത്തിയ ഔട്ട് സ്വിങ്ങറില്‍ ബാറ്റ് വെച്ച രാഹുല്‍ വിക്കറ്റ് കീപ്പര്‍ മാത്യു വേഡിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. അംപയര്‍ ഔട്ട് നല്‍കാതിരുന്നതോടെ ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യ തീരുമാനം റിവ്യൂ ചെയ്തു.

1

തേര്‍ഡ് അംപയറുടെ പരിശോധനയില്‍ ബാറ്റില്‍ പന്ത് ഉരസിയതായി വ്യക്തമായതോടെ കെ എല്‍ രാഹുല്‍ പുറത്ത്. അവസാന സീസണുകളിലെല്ലാം ഗംഭീര പ്രകടനം നടത്തിയ രാഹുല്‍ പഞ്ചാബ് കിങ്‌സ് നായകസ്ഥാനം ഒഴിഞ്ഞാണ് ലഖ്‌നൗ ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിയത്. നായകനായി പഞ്ചാബിനൊപ്പം നിരാശപ്പെടുത്തിയെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ രാഹുലിന്റെ മികവ് പകരം വെക്കാനില്ലാത്തതായിരുന്നു. ലഖൗന് നായകസ്ഥാനത്തേക്കെത്തുമ്പോള്‍ വലിയ പ്രകടനം തന്നെ രാഹുലില്‍ നിന്ന് പ്രതീക്ഷിച്ചെങ്കിലും ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ത്തന്നെ പുറത്തായി എന്നത് രാഹുലിനെ സംബന്ധിച്ച് വലിയ നാണക്കേട് തന്നെയാണ്.

1

രാഹുലിനെ പുറത്താക്കാന്‍ അംപയുടെ തീരുമാനം റിവ്യൂ ചെയ്യാന്‍ തീരുമാനിച്ച ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ ധൈര്യത്തിനും കൈയടി അര്‍ഹിക്കുന്നു. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ത്തന്നെ റിവ്യൂ ചെയ്യുകയെന്നത് എളുപ്പമുള്ള കാര്യമല്ല. നായകനെന്ന നിലയില്‍ തുടക്കക്കാരനായിട്ടും ഹര്‍ദിക് അതിന് ധൈര്യം കാട്ടിയത് പ്രശംസ അര്‍ഹിക്കുന്ന കാര്യം തന്നെയാണ്. മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറായിരുന്ന ഹര്‍ദിക്കിന് 16 കോടിക്കാണ് മെഗാ ലേലത്തിന് മുമ്പ് ഗുജറാത്ത് സ്വന്തമാക്കിയത്.

1

ഇത് രണ്ടാം തവണയാണ് കെ എല്‍ രാഹുല്‍ ഐപിഎല്ലില്‍ ഹോള്‍ഡന്‍ ഡെക്കാവുന്നത്. 2016ല്‍ ധവാല്‍ കുല്‍ക്കര്‍ണിയാണ് രാഹുലിനെ ആദ്യമായി ഗോള്‍ഡന്‍ ഡെക്കാക്കിയത്. ഇത്തവണ മുഹമ്മദ് ഷമിക്ക് മുന്നിലാണ് രാഹുലിന് തലകുനിക്കേണ്ടി വന്നത്. ഷമിയുടെ ഔട്ട് സ്വിങ്ങറിന് മുന്നില്‍ രാഹുലിന് ഉത്തരം ഇല്ലായിരുന്നുവെന്ന് പറയാം. രാഹുലിന് ബാറ്റുവെക്കാതിരിക്കാന്‍ ഒരു വഴിയുമില്ലാത്ത മനോഹരമായ പന്ത് തന്നെയായിരുന്നു അത്. രാഹുലിന്റെ വിക്കറ്റിന് പിന്നില്‍ ഷമിയുടെ ബ്രില്യന്‍സിനും കൈയടിക്കാതെ തരമില്ല.

1

കെ എല്‍ രാഹുലിനെ ഇന്ത്യയുടെ ഭാവി നായകനായാണ് വിലയിരുത്തുന്നത്. എന്നാല്‍ നായകനായി ലഭിച്ച അവസരങ്ങളിലൊന്നും അദ്ദേഹത്തിന് തിളങ്ങാനായിട്ടില്ല. ഇത്തവണ ബാറ്റുകൊണ്ടും നായകനെന്ന നിലയിലും രാഹുലിന് തിളങ്ങാനാവാത്ത പക്ഷം വലിയ തിരിച്ചടി തന്നെ രാഹുലിന് നേരിടേണ്ടി വരും. ടി20 ലോകകപ്പ് വരാനിരിക്കെ രാഹുലിന് മികവ് കാട്ടിയേ മതിയാകൂ.

Story first published: Monday, March 28, 2022, 20:07 [IST]
Other articles published on Mar 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+