For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: കാര്‍ത്തികിനും ഹസരങ്കക്കും കോടികള്‍, 'ആര്‍സിബി നന്നാകില്ല', ഫാന്‍സ് കട്ടകലിപ്പില്‍

ഒരു തരത്തിലുള്ള ബുദ്ധിയും ഉപയോഗിക്കാത്ത തീരുമാനങ്ങളാണ് ആര്‍സിബി എടുത്തിരിക്കുന്നതെന്നാണ് ആരാധക പ്രതികരണങ്ങള്‍

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേത്തിന്റെ ആദ്യ ദിനം പൂര്‍ത്തിയാവുമ്പോള്‍ ആര്‍സിബി എട്ട് താരങ്ങളെയാണ് സ്വന്തമാക്കിയത്. വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍, മുഹമ്മദ് സിറാജ് എന്നിവരെ നിലനിര്‍ത്തിയ ആര്‍സിബി ഫഫ് ഡുപ്ലെസിസ്, ദിനേഷ് കാര്‍ത്തിക്, വനിന്‍ഡു ഹസരങ്ക, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരെയാണ് പ്രധാനമായും ടീമിലെത്തിച്ചത്. ഇവര്‍ക്കായെല്ലാം കോടികള്‍തന്നെയാണ് ആര്‍സിബി മാനേജ്‌മെന്റ് ഒഴുക്കിയത്.

ഇതുവരെ കപ്പടിക്കാത്ത ആര്‍സിബി ഇത്തവണ മികച്ച താരങ്ങളെ ടീമിലെത്തിച്ച് കപ്പടിക്കുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ആദ്യ ദിനത്തിലെ ടീം വിളിച്ചെടുത്ത താരങ്ങളെ നോക്കി നിരാശപ്പെടുകയാണ് ആരാധകരിപ്പോള്‍.

1

ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത് ദിനേഷ് കാര്‍ത്തികിനെ തിരിച്ചെത്തിച്ചതിനാണ്. അവസാന രണ്ട് സീസണിലും ബാറ്റിങ്ങില്‍ വളരെ നിരാശപ്പെടുത്തിയ ദിനേഷ് കാര്‍ത്തിക് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായിട്ടും നാളുകളേറെയായി. എന്നിട്ടും അദ്ദേഹത്തെ ടീമിലേക്ക് പരിഗണിച്ചത് എന്തിനാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതും 5.5 കോടിക്ക്. സ്ഥിരതയില്ലാത്ത ബാറ്റ്‌സ്മാനാണ് കാര്‍ത്തിക്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ മോശമില്ലെങ്കിലും മധ്യനിരയിലെ വിശ്വസ്തനെന്ന് വിളിക്കാനാവില്ല.

213 ഐപിഎല്‍ കളിച്ചുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. 25.77 ശരാശരിയില്‍ 4046 റണ്‍സാണ് നേടിയിട്ടുള്ളത്. സ്‌ട്രൈക്കറേറ്റ് 129.72 ആണ്. 19 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. അമധ്യനിരയില്‍ ഫിനിഷര്‍ റോളിലാവും കാര്‍ത്തികിനെ ആര്‍സിബി പരിഗണിക്കുക. എന്നാല്‍ ഇത് വലിയ മണ്ടത്തരമായി മാറിയേക്കും. ഏറെ നാളുകളായി ഒരു മത്സരം പോലും കളിക്കാത്ത കാര്‍ത്തികില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കുന്നത് ആര്‍സിബി മാനേജ്‌മെന്റിന്റെ വിവരക്കേടാണെന്നാണ് ആരാധകര്‍ പറയുന്നത്.

2

ആരാധകരെ നിരാശപ്പെടുത്തിയത് വനിന്‍ഡു ഹസരങ്കയ്ക്കായി 10.75 കോടി മുടക്കിയതാണ്. ശ്രീലങ്കയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ അവസാന സീസണില്‍ ആര്‍സിബിയുടെ ഭാഗമായിരുന്നു. മെഗാ ലേലത്തിന് മുമ്പായാണ് താരത്തെ ടീം കൈവിട്ടത്. എന്നിട്ട് ഇത്രയും ഉയര്‍ന്ന തുകയ്ക്ക് തിരിച്ചെത്തിച്ചത് വലിയ മണ്ടത്തരമാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. അവസാന സീസണില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ആര്‍സിബി താരത്തെ കളിപ്പിച്ചത്. തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തു.

അന്താരാഷ്ട്ര ടി20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ തലപ്പത്താണെങ്കിലും വലിയൊരു മികവ് ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ കാട്ടുന്നില്ല. തല്ലുകൊള്ളി ബൗളറാണ്. ഇന്ത്യയിലാവും ഇത്തവണത്തെ ഐപിഎല്‍. അതുകൊണ്ട് തന്നെ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ മികവ് കാട്ടാനാവുമെന്നത് വസ്തുതയാണ്. എന്നാല്‍ ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ടീമിലെത്തിക്കാനുള്ള ഓള്‍റൗണ്ട് മികവ് ഹസരങ്കയ്ക്കില്ലെന്നാണ് ആരാധക പക്ഷം.

3

ഫഫ് ഡുപ്ലെസിസിനെ ഏഴ് കോടിക്ക് സ്വന്തമാക്കിയതും ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. അവസാന സീസണിലെ റണ്‍വേട്ടക്കാരിലെ രണ്ടാം സ്ഥാനക്കാരനാണ് ഡുപ്ലെസിസ്. എന്നാല്‍ 37കാരനായ താരത്തിന്റെ പ്രായം പരിഗണിക്കുമ്പോള്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ടീമിനൊപ്പം തുടരുക പ്രയാസമാണ്. അതുകൊണ്ട് തന്നെ ഇത്രയും പണം നല്‍കേണ്ടിയിരുന്നില്ലെന്നാണ് ആരാധക പക്ഷം. സിഎസ്‌കെയുടെ വിശ്വസ്തനായിരുന്നിട്ടും അവര്‍ പോലും വലിയൊരു തുക ഡുപ്ലെസിസിന് നല്‍കാന്‍ മടിച്ചപ്പോഴാണ് ആര്‍സിബി കൊണ്ടുപോയി തലവെച്ചത്.

സീനിയര്‍ താരം സിഎസ്‌കെയില്‍ തിളങ്ങിയത് കണ്ടാണ് ആര്‍സിബി സ്വന്തമാക്കിയതെങ്കില്‍ അത് പ്രതീക്ഷിക്കേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. സിഎസ്‌കെയുടെ താരങ്ങളെ ആര്‍സിബി ടീമിലെത്തിച്ചപ്പോഴെല്ലാം നിരാശയായിരുന്നു ഫലം. ഈ സാഹചര്യത്തില്‍ ഡുപ്ലെസിസിനെ ടീമിലെത്തിച്ചത് ബുദ്ധിമോശം തന്നെയാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

4

അതേ സമയം ഹര്‍ഷല്‍ പട്ടേലിനെ തിരിച്ചെത്തിച്ചതും ജോഷ് ഹെയ്‌സല്‍വുഡിനെ സ്വന്തമാക്കിയതും ആര്‍സിബിയുടെ മികച്ച നീക്കമായാണ് ആരാധകര്‍ വിലയിരുത്തുന്നത്. ഹെയ്‌സല്‍വുഡ് അവസാന സീസണില്‍ സിഎസ്‌കെയ്ക്കായി തിളങ്ങിയ താരമാണ്. ഹര്‍ഷല്‍ അവസാന സീസണിലെ പര്‍പ്പിള്‍ ക്യാപ് ഉടമയാണ്. അതും ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടയോടെ. ഹര്‍ഷലിന് 10.75 കോടിയും ഹെയ്‌സല്‍വുഡിന് 7.75 കോടിയുമാണ് നല്‍കിയത്. ശ്രേയസ് അയ്യര്‍, ട്രന്റ് ബോള്‍ട്ട്, കഗിസോ റബാഡ എന്നിവര്‍ക്കൊന്നും വേണ്ടി സജീവമായി ആര്‍സിബി രംഗത്തെത്താത്ത് ആരാധകരെ നിരാശപ്പെടുത്തിയെന്ന് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തം.

Story first published: Sunday, February 13, 2022, 11:32 [IST]
Other articles published on Feb 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+