For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: കോലിയുടെ 'ഭരണം' ഇനി തനിച്ചാവില്ല, ഒപ്പം രോഹിത്തും ചേരും! വമ്പന്‍ നേട്ടത്തിനരികെ

പുതിയ സീസണില്‍ മുംബൈയെ നയിക്കാനൊരുങ്ങുകയാണ് ഹിറ്റ്മാന്‍

ഐപിഎല്ലിന്റെ 15ാം സീസണില്‍ കിരീടസാധ്യതയില്‍ മുന്‍പന്തിയിലുള്ള ടീമുകളിലൊന്നാണ് അഞ്ചു തവണ ജേതാക്കളായി റെക്കോര്‍ഡിട്ട മുംബൈ ഇന്ത്യന്‍സ്. ദേശീയ ടീമിന്റെ പുതിയ ഫുള്‍ ടൈം ക്യാപ്റ്റനായി മാറിയ ശേഷം മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ ആദ്യത്തെ ഐപിഎല്‍ കൂടിയാണ് വരാനിരിക്കുന്നത്. നേരത്തേ മുംബൈയുടെ അഞ്ചു കിരീടവിജയങ്ങളും ഹിറ്റ്മാന് കീഴിലായിരുന്നു.

വീണ്ടുമൊരു തവണ കൂടി കിരീടമുയര്‍ത്തി എതിരാളികള്‍ക്കു എത്തിപ്പിടിക്കാനാവാത്ത രീതിയില്‍ ഒന്നാംസ്ഥാനം ഭദ്രമാക്കുകയായിരിക്കും മുംബൈയുടെ ലക്ഷ്യം. 27ന് ഹോംഗ്രൗണ്ടായ മുംബൈയിലെ വാംഖഡെയില്‍ വച്ച് റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായിട്ടാണ് മുംബൈയുടെ ആദ്യ അങ്കം. അതിനിടെ ഒരു വമ്പന്‍ നാഴികക്കല്ലിനു അരികിലാണ് മുംബൈ നായകന്‍ രോഹിത്.

1

കിരീട വിജയത്തിലല്ല, മറിച്ച് ബാറ്ററെന്ന നിലയില്‍ വമ്പന്‍ നാഴികക്കല്ലിന് അരികിലാണ് രോഹിത് ശര്‍മ എത്തിയിരിക്കുന്നത്. ടി20യില്‍ 10,000 റണ്‍സെന്ന നേട്ടമാണ് ടൂര്‍ണമെന്റില്‍ ഹിറ്റ്മാനെ കാത്തിരിക്കുന്നത്. ദേശീയ ടീമിനും ഐപിഎല്ലുമായി ടി20 ഫോര്‍മാറ്റില്‍ ഇതിനകം 9895 റണ്‍സ് രോഹിത് നേടിക്കഴിഞ്ഞു. 10,000മെന്ന മാന്ത്രിക സംഖ്യ തൊടാന്‍ അദ്ദേഹത്തിനു ഇനി 105 റണ്‍സ് കൂടി മതി.

ടി20 ഫോര്‍മാറ്റില്‍ തകര്‍പ്പന്‍ ബാറ്റിങ് റെക്കോര്‍ഡാണ് രോഹിത്തിന്റേത്. ആറു സെഞ്ച്വറികളും 69 ഫിഫ്റ്റുകളും അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞു.

2

ആറു സെഞ്ച്വറികളില്‍ നാലെണ്ണം ഇന്ത്യന്‍ കുപ്പായത്തിലായിരുന്നു. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം സെഞ്ച്വറികളെന്ന റെക്കോര്‍ഡും രോഹിത്തിന്റെ പേരിലാണ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ രോഹിത് ശര്‍മ ഇതിനകം 10,000 റണ്‍സ് നേടിക്കഴിഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അദ്ദേഹം 8123 റണ്‍സെടുത്തിട്ടുണ്ട്. ഇനി റെഡ് ബോള്‍ ക്രിക്കറ്റിലും വൈകാതെ 10,000 റണ്‍സ് തികയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ്് രോഹിത്.

3

ഐപിഎല്ലിന്റെ 15ാം സീസണിലെ തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ നിന്നു തന്നെ 10,000 റണ്‍സെന്ന നാഴികക്കല്ല് തികയ്ക്കാനാവുമെന്ന ആത്മവിശ്വാസത്തിലായിരിക്കും രോഹിത് ശര്‍മ. നിലവില്‍ ഇന്ത്യയുടെ ഒരേയൊരു താരം മാത്രമേ 10,000 റണ്‍സ് ക്ലബ്ബിലുള്ളൂ.
മുന്‍ ക്യാപ്റ്റനും ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സൂപ്പര്‍ താരവുമായ വിരാട് കോലിയാണിത്. എലൈറ്റ് ക്ലബ്ബില്‍ കോലിയുടെ തനിച്ചുള്ള 'ഭരണം' ഇത്തവണ അവസാനിപ്പിക്കാനുറച്ചായിരിക്കും ഹിറ്റ്മാന്‍ ബാറ്റേന്തുക. 2007ലെ പ്രഥമ ടീ20 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ രോഹിത് ഇതിനകം 370 ടി20കളില്‍ കളിച്ചുകഴിഞ്ഞു.

4

ടി20യില്‍ ഏറ്റവുമധികം റണ്‍സെന്ന ലോക റെക്കോര്‍ഡ് യൂനിവേഴ്‌സല്‍ ബോസെന്നറിയപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. ഇത്തവണത്തെ ഐപിഎല്ലില്‍ ഇല്ലെങ്കിലും വിവിധ ഫ്രാഞ്ചൈസി ലീഗുകളിലെ സജീവ സാന്നിധ്യമാണ് അദ്ദഹം.
ടി20യില്‍ 14,562 റണ്‍സ് ഗെയ്ല്‍ നേടിക്കഴിഞ്ഞു. വിന്‍ഡീസ് ഇതിഹാസത്തിനു പിന്നിലായി രണ്ടാംസ്ഥാനത്തുള്ളത് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്കാണ്. 11,698 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

5

വെസ്റ്റ് ഇന്‍സീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡ് 11,427 റണ്‍സോടെ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നു. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ച് (10,444), ഓസ്‌ട്രേലിയയുടെ തന്നെ മറ്റൊരു ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (10,308) എന്നിവരാണ് റണ്‍വേട്ടക്കാരില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

6

ടി20യിലെ റണ്‍വേട്ടക്കാരായ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റെടുത്താല്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കു പിന്നില്‍ മൂന്നാംസ്ഥാനത്തുള്ളത് ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ്. 8775 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഐപിഎല്ലിന്റെ പുതിയ സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പമാണ് ധവാന്‍.

7

നാലാംസ്ഥാനത്ത് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞ അദ്ദേഹത്തിന്റെ സമ്പാദ്യം 8654 റണ്‍സാണ്. ഐപിഎല്ലിന്റെ പുതിയ സീസണില്‍ റെയ്‌ന കളിക്കുന്നില്ല. ഇത്തവണത്തെ മെഗാ ലേലത്തില്‍ അദ്ദേഹത്തെ ഫ്രാഞ്ചൈസികള്‍ വാങ്ങാതിരുന്നതിനെ തുടര്‍ന്നാണിത്. റെയ്‌നയ്ക്കു ശേഷം റണ്‍വേട്ടയിലുള്ളത് റോബിന്‍ ഉത്തപ്പയാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായ അദ്ദേഹം 7402 റണ്‍സെടുത്തിട്ടുണ്ട്.

Story first published: Saturday, March 19, 2022, 14:00 [IST]
Other articles published on Mar 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+