Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഗ്രൂപ്പ് മല്‍സരങ്ങള്‍ വീണ്ടും !- ഫോര്‍മാറ്റ് മാറ്റവുമായി ടൂര്‍ണമെന്റ് പുതിയ ലുക്കില്‍

2022ലെ അടുത്ത സീസണിലെ ഐപിഎല്ലിന്റെ മല്‍സരഘടനയില്‍ വന്‍ മാറ്റങ്ങള്‍ വരുത്താന്‍ ബിസിസിഐ തയ്യാറെടുക്കുന്നു. പുതുതായി രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി അടുത്ത സീസണ്‍ മുതല്‍ ഐപിഎല്ലിലേക്കു വരാനിരിക്കെയാണ് അഴിച്ചുപണിക്ക് ബിസിസിഐ ഒരുങ്ങുന്നത്. രണ്ടു ടീമുകള്‍ കൂടിയെത്തുന്നതോടെ ആകെ മല്‍സരങ്ങളുടെ എണ്ണം 94േേലക്ക് ഉയരുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്രയു മല്‍സരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനോടു ബിസിസിഐ യോജിക്കുന്നില്ല. പകരം 60 ദിവസങ്ങള്‍ കൊണ്ട് അവസാനിക്കുന്ന തരത്തില്‍ 74 മല്‍സരങ്ങള്‍ മതിയെന്നാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.

1

നിലവില്‍ ഓരോ ടീമുകളും ഹോം, എവേ രീതികളായി രണ്ടു മല്‍സരങ്ങള്‍ വീതം കളിക്കുകയും അതില്‍ നിന്നും ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്നവര്‍ നോക്കൗട്ട് റൗണ്ടില്‍ എത്തുന്നുവെന്നതുമാണ് ഐപിഎല്ലിന്റെ ഫോര്‍മാറ്റ്. പകരം 2022ല്‍ 10 ടീമുകളെ രണ്ടു ഗ്രൂപ്പുകളിലായി തരംതിരിക്കും. അഞ്ചു ടീമുകള്‍ വീതം ഒരു ഗ്രൂപ്പിലുണ്ടാവും. ഗ്രൂപ്പിലെ ടീമുകള്‍ തമ്മില്‍ ഹോം, എവേ രീതികളില്‍ രണ്ടു തവണ ഏറ്റുമുട്ടും. ഓരോ ഗ്രൂപ്പിലും പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍
പ്ലേഓഫിലെത്തുകയും ചെയ്യും.

ഇതോടെ 2011ലെ പഴയ ഫോാര്‍മാറ്റിലേക്കു ഐപിഎല്‍ മടങ്ങിപ്പോവുകയാണ്. അന്നു രണ്ടു ടീമുകള്‍ പുതുതായെത്തിയപ്പോള്‍ ഈ ഫോര്‍മാറ്റിലായിരുന്നു മല്‍സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. 2022ലെ ഐപിഎല്‍ ഫോര്‍മാറ്റിനെക്കുറിച്ച് ബിസിസിഐ ഇനിയും ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല. ബിസിഐയുടെ ഒരു ഒഫീഷ്യലാണ് ദേശീയ മാധ്യമത്തോടു ഇതേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

94 മല്‍സരങ്ങള്‍ സംഘടിപ്പിക്കാന്‍ ഞങ്ങള്‍ ഇപ്പോഴും തയ്യാറല്ല. ബ്രോഡ്കാസ്റ്റര്‍മാര്‍ക്കും ഇതിനോടു യോജിപ്പില്ല. ഉചിതമായ വിഡോ കണ്ടെത്തുന്നതിനും വിദേശ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ചും പ്രശ്‌നങ്ങളുണ്ട്. ഭാവിയില്‍ വലിയ വിന്‍ഡോയില്‍ മല്‍സരങ്ങള്‍ നടത്തുന്നത് ഞങ്ങള്‍ പരിഗണിച്ചേക്കുമെന്നായിരുന്നു ഒരു ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞത്.

2011ലെ ഐപിഎല്‍
2011ലെ ഐപിഎല്ലില്‍ അഞ്ചു ടീമുകളെ വീതം രണ്ടു ഗ്രൂപ്പുകളിലായിട്ടായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. ഗ്രൂപ്പ് എയില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്), പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്), മുംബൈ ഇന്ത്യന്‍സ്, പൂനെ വാരിയേ്‌സ് എന്നീ ടീമുകളായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, കൊച്ചി ടസ്‌കേഴ്‌സ് കേരള, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവരായിരുന്നു ഗ്രൂപ്പ് ബിയില്‍. അന്നു സിഎസ്‌കെയ്ക്കായിരുന്നു കിരീടം. ഫൈനലില്‍ അവര്‍ 58 റണ്‍സിന് ആര്‍സിബിയെ തകര്‍ത്തുവിടുകയായിരുന്നു.

Story first published: Tuesday, July 6, 2021, 17:47 [IST]
Other articles published on Jul 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+