IPL 2022: 'ഇവരെ നോക്കിവെച്ചോ', ബെസ്റ്റ് അണ്‍ക്യാപ്പഡ് 11 ഇതാ, നായകന്‍ രാഹുല്‍ ത്രിപാഠി

മുംബൈ: പതിവ് പോലെ ഇത്തവണത്തെ ഐപിഎല്ലും നിരവധി യുവ പ്രതിഭകളെയാണ് സംഭാവന ചെയ്തത്. ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ഓരോ വര്‍ഷവും നിരവധി താരങ്ങള്‍ ഐപിഎല്ലിലൂടെ വളര്‍ന്നുവരുന്നുണ്ട്. ഈ സീസണിലും ഭാവി വാഗ്ദാനങ്ങളെന്ന് വിളിക്കാവുന്ന താരങ്ങളെ ചൂണ്ടിക്കാട്ടാനാവും. ഐപിഎല്‍ 15ാം സീസണ്‍ പ്ലേ ഓഫിലേക്ക് എത്തിനില്‍ക്കവെ മികച്ച പ്രകടനത്തിലൂടെ കൈയടി നേടിയ താരങ്ങളുടെ നീണ്ട പട്ടിക പറയാനാവും. ഇതില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ പരിഗണിച്ചുകൊണ്ടുള്ള അണ്‍ക്യാപ്പഡ് താരങ്ങളുടെ പ്ലേയിങ് 11 ഇതാ.
അഭിഷേക് ശര്‍മയും രാഹുല്‍ ത്രിപാഠിയുമാണ് ഓപ്പണര്‍മാര്‍. രണ്ട് പേരും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരങ്ങളാണ്. ഈ സീസണില്‍ രണ്ട് പേരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അഭിഷേക് 14 മത്സരത്തില്‍ നിന്ന് 426 റണ്‍സ് നേടിയപ്പോള്‍ 413 റണ്‍സാണ് ത്രിപാഠിയുടെ സമ്പാദ്യം. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ത്രിപാഠിയെ പരിഗണിക്കുമെന്ന് കരുതിയിരുന്നെങ്കിലും വിളിയെത്തിയില്ല.

മുംബൈ ഇന്ത്യന്‍സിന്റെ ഡെവാള്‍ഡ് ബ്രെവിസാണ് മൂന്നാം നമ്പറില്‍. ജൂനിയര്‍ എബി എന്ന വിശേഷണമുള്ള ബ്രെവിസ് തന്റെ വെടിക്കെട്ട് ബാറ്റിങ് മികവ് ഇത്തവണ തെളിയിച്ചു. ഏഴ് മത്സരത്തില്‍ നിന്ന് 161 റണ്‍സാണ് അദ്ദേഹം നേടിയത്. സ്‌ട്രൈക്കറേറ്റ് 142.48. നാലാമന്‍ ആര്‍സിബിയുടെ രജത് പാട്ടീധാറാണ്. പകരക്കാരനായി എത്തിയ അദ്ദേഹം വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ടാണ് കൈയടി നേടിയത്. ആറ് മത്സരത്തില്‍ നിന്ന് 163 റണ്‍സാണ് അദ്ദേഹം നേടിയത്. അഞ്ചാമന്‍ മുംബൈയുടെ തിലക് വര്‍മയാണ്. പ്രതിഭകൊണ്ട് ഞെട്ടിച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ 14 മത്സരത്തില്‍ നിന്ന് 397 റണ്‍സാണ് ഈ സീസണില്‍ നേടിയത്. വലിയ ഭാവി തിലകിന് പ്രതീക്ഷക്കപ്പെടുന്നുണ്ട്.

ആറാമനും ടീമിന്റെ വിക്കറ്റ് കീപ്പറുമായി ജിതേഷ് ശര്‍മക്കാണ് അവസരം. ടി20 ഫോര്‍മാറ്റിന് അനുയോജ്യ ശൈലിയുള്ള താരം 12 ഇന്നിങ്‌സില്‍ നിന്ന് 234 റണ്‍സാണ് നേടിയത്. 163.24 ആണ് സ്‌ട്രൈക്കറേറ്റ് എന്നതാണ് എടുത്തു പറയേണ്ടത്. രാഹുല്‍ തെവാത്തിയയാണ് ഏഴാമന്‍. ഗുജറാത്ത് ടൈറ്റന്‍സിന്റെ ഫിനിഷറായ തെവാത്തിയ ഈ റോള്‍ ഭംഗിയായിത്തന്നെ ഈ സീസണില്‍ ചെയ്തിട്ടുണ്ട്.

ഗുജറാത്തിന്റെ സായ് കിഷോറാണ് എട്ടാം നമ്പറില്‍. മൂന്ന് മത്സരത്തില്‍ നിന്ന് മുന്ന് വിക്കറ്റാണ് കിഷോര്‍ നേടിയത്. ഗുജറാത്തിന്റെ ഇടം കൈയന്‍ പേസറായ യാഷ് ദയാലാണ് ഒമ്പതാമന്‍. ഏഴ് മത്സരത്തില്‍ നിന്ന് ഒമ്പത് വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹത്തിനായെങ്കിലും ഇക്കോണമി അല്‍പ്പം കൂടുതലാണ്. 10ാമന്‍ പഞ്ചാബ് കിങ്‌സിന്റെ അര്‍ഷദീപ് സിങ്ങാണ്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് അര്‍ഷദീപിന് വിളിയെത്തിയിട്ടുണ്ട്. ഇടം കൈയന്‍ പേസര്‍ ഡെത്ത് ഓവറില്‍ റണ്ണൊഴുക്ക് പിടിച്ചുകെട്ടാന്‍ കെല്‍പ്പുള്ള ബൗളറാണ്. 10 വിക്കറ്റാണ് ഈ സീസണില്‍ നേടിയത്. 11ാമന്‍ ഹൈദരാബാദിന്റെ ഉമ്രാന്‍ മാലിക്കാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്ക് ഉമ്രാനെയും ഇന്ത്യ പരിഗണിച്ചിട്ടുണ്ട്. 157 വേഗത്തില്‍ പന്തെറിഞ്ഞ് ഞെട്ടിച്ച ഉമ്രാന്‍ 21 വിക്കറ്റാണ് ഈ സീസണില്‍ നേടിയത്.

അണ്‍ക്യാപ്പഡ് 11: അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, ഡെവാള്‍ ബ്രെവിസ്, രജത് പാട്ടീധാര്‍, തിലക് വര്‍മ, ജിതേഷ് ശര്‍മ, രാഹുല്‍ തെവാത്തിയ, ഉമ്രാന്‍ മാലിക്, അര്‍ഷദീപ് സിങ്, യാഷ് ദയാല്‍, സായ് കിഷോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications