
ഹര്‍ദിക് പാണ്ഡ്യയാണ് ഈ റെക്കോഡില്‍ നിലവില്‍ തലപ്പത്ത്. 73.75 ആണ് ഹര്‍ദിക്കിന്റെ ഇത്തവണത്തെ ശരാശരി. ആറ് മത്സരങ്ങളില്‍ നിന്ന് 295 റണ്‍സാണ് ഹര്‍ദിക് നേടിയത്. മൂന്ന് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 87* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. നിലവില്‍ റണ്‍വേട്ടക്കാരില്‍ അദ്ദേഹം നാലാം സ്ഥാനത്തുണ്ട്. 30 ഫോറും എട്ട് സിക്‌സുമാണ് അദ്ദേഹം ഇതുവരെ നേടിയത്.
രണ്ടാം സ്ഥാനത്ത് കെ എല്‍ രാഹുലാണ്. 61.33 ആണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. എട്ട് മത്സരത്തില്‍ നിന്ന് 368 റണ്‍സാണ് രാഹുല്‍ ഇതുവരെ നേടിയത്. രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 33 ഫോറും 15 സിക്‌സുമാണ് രാഹുല്‍ ഇത്തവണ നേടിയത്. തുടക്കം മോശമായിരുന്നെങ്കിലും പിന്നീടങ്ങോട്ട് താളം കണ്ടെത്താന്‍ രാഹുലിനായി.

റിഷഭ് പന്താണ് മൂന്നാം സ്ഥാനത്ത്. 37.60 ആണ് അദ്ദേഹത്തിന്റെ ശരാശരി. ഇത്തവണ ഡല്‍ഹി പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെങ്കിലും റിഷഭ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഏഴ് മത്സരത്തില്‍ നിന്ന് 188 റണ്‍സാണ് അദ്ദേഹം നേടിയത്. 19 ഫോറും എട്ട് സിക്‌സുമാണ് റിഷഭ് പറത്തിയത്. എന്നാല്‍ ഒരു അര്‍ധ സെഞ്ച്വറി പോലും റിഷഭിന്റെ പേരിലില്ല. മികവിനൊത്ത പ്രകടനത്തിലേക്ക് റിഷഭിന് ഉയരാനായിട്ടില്ലെന്നതാണ് വസ്തുത. ഇന്ത്യയുടെ ഭാവി നായകന്മാരിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന റിഷഭിന് ഡല്‍ഹിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിക്കൊടുക്കാനാവുന്നില്ല. ഏഴ് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയുമാണ് ഡല്‍ഹി വഴങ്ങിയത്.

കെകെആര്‍ നായകന്‍ ശ്രേയസ് അയ്യര്‍ 35.43 ശരാശരിയോടെ നാലാം സ്ഥാനത്താണ്. എട്ട് മത്സരത്തില്‍ നിന്ന് 248 റണ്‍സാണ് ശ്രേയസിന് നേടാനായത്. രണ്ട് അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസ് 26 ഫോറും ഏഴ് സിക്‌സും ഇതിനോടകം പറത്തി. അഞ്ചാം സ്ഥാനത്ത് സഞ്ജു സാംസണാണ്. 33.50 ആണ് അദ്ദേഹത്തിന്റെ ശരാശരി. രാജസ്ഥാനെ ഇത്തവണ മികച്ച നിലയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഞ്ജുവിനാകുന്നു. എട്ട് മത്സരത്തില്‍ നിന്ന് 228 റണ്‍സാണ് സഞ്ജു നേടിയത്. ഒരു അര്‍ധ സെഞ്ച്വറിയും അതില്‍ ഉള്‍പ്പെടും. 15 ഫോറും 18 സിക്‌സുമാണ് സഞ്ജു പറത്തിയത്. നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. എട്ട് മത്സരത്തില്‍ നിന്ന് ആറ് ജയവുമായി ടീം തലപ്പത്താണ്.

ഫഫ് ഡുപ്ലെസിസാണ് ആറാം സ്ഥാനത്ത്. ആര്‍സിബി നായകനായ ഫഫ് ഡുപ്ലെസിസിന്റെ ഇത്തവണത്തെ ഇതുവരെയുള്ള ശരാശരി 31.88 ആണ്. ഒമ്പത് മത്സരത്തില്‍ നിന്ന് 278 റണ്‍സാണ് ഡുപ്ലെസിസ് നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 27 ഫോറും 10 സിക്‌സുമാണ് ഡുപ്ലെസിസ് പറത്തിയത്. 96 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. വലിയ പ്രതീക്ഷ നല്‍കി തുടങ്ങിയ ആര്‍സിബിക്ക് ഇപ്പോള്‍ പഴയ മികവില്ല. 9 മത്സരത്തില്‍ അഞ്ച് ജയവും നാല് തോല്‍വിയുമാണ് ആര്‍സിബിക്ക് നേരിടേണ്ടി വന്നത്.

കെയ്ന്‍ വില്യംസണ്‍ പ്രതീക്ഷക്കൊത്ത് ബാറ്റിങ്ങില്‍ ഉയര്‍ന്നിട്ടില്ല. 23.83 മാത്രമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ ശരാശരി. ഏഴ് മത്സരത്തില്‍ നിന്ന് 143 റണ്‍സ് നേടിയ വില്യംസണ്‍ ഒരു അര്‍ധ സെഞ്ച്വറിയാണ് നേടിയത്. 10 ഫോറും ആറ് സിക്‌സും ഇതിനോടകം വില്യംസണ് നേടാനായിട്ടുണ്ട്. ആദ്യത്തെ രണ്ട് തോല്‍വികള്‍ക്ക് ശേഷം ടീമിന് അഞ്ച് തുടര്‍ ജയങ്ങള്‍ നേടിക്കൊടുക്കാന്‍ വില്യംസണ് സാധിച്ചിരുന്നു.

സിഎസ്‌കെ നായകന്‍ രവീന്ദ്ര ജഡേജക്ക് എട്ടാം സ്ഥാനം നല്‍കാം. സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജ ബാറ്റുകൊണ്ടും പന്തുകൊണ്ടും തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. 22.40 ആണ് അദ്ദേഹത്തിന്റെ ശരാശരി. ഇത്തവണ എട്ട് മത്സരത്തില്‍ നിന്ന് ആറ് ജയവും രണ്ട് തോല്‍വിയുമാണ് ജഡേജക്ക് നേടാനായത്. എട്ട് മത്സരത്തില്‍ നിന്ന് 112 റണ്‍സാണ് ജഡേജക്ക് നേടാനായത്. ആറ് ഫോറും അഞ്ച് സിക്‌സും പറത്തിയ ജഡേജയുടെ ഉയര്‍ന്ന സ്‌കോര്‍ 26* റണ്‍സാണ്. അവസാന സീസണിലെ മികവിലേക്ക് നായകനായ ശേഷം ഉയരാന്‍ ജഡേജക്ക് സാധിച്ചിട്ടില്ല.

മായങ്ക് അഗര്‍വാളാണ് ഒമ്പതാം സ്ഥാനത്ത്. പഞ്ചാബ് കിങ്‌സ് നായകനായ മായങ്കിന്റെ ഇത്തവണത്തെ ശരാശരി 19.43 ആണ്. ഏഴ് മത്സരത്തില്‍ നിന്ന് 136 റണ്‍സാണ് മായങ്ക് അഗര്‍വാള്‍ നേടിയത്. ഒരു അര്‍ധ സെഞ്ച്വറി നേടിയെങ്കിലും സ്ഥിരതയില്ല. 16 ഫോറും നാല് സിക്‌സുമാണ് മായങ്കിന്റെ പേരിലുള്ളത്.

രോഹിത് ശര്‍മയാണ് 10ാം സ്ഥാനത്ത്. 19. 13 ആണ് മുംബൈ ഇന്ത്യന്‍സ് ഇതിഹാസ നായകന്റെ ശരാശരി. മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ തുടര്‍ച്ചയായി എട്ട് മത്സരത്തിലും തോറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണ്. മുംബൈ നായകനായി രോഹിത്തിന് ബാറ്റുകൊണ്ടും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. എട്ട് മത്സരത്തില്‍ നിന്ന് 153 റണ്‍സാണ് രോഹിത് നേടിയത്. 17 ഫോറും 7 സിക്‌സുമാണ് രോഹിത് നേടിയത്. 41 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.


Click it and Unblock the Notifications
