Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മുംബൈയുടെ 20 ലക്ഷം പോയി, വാട്ടര്‍ ബോയ് റെഡി- അര്‍ജുനെതിരേ ട്രോള്‍ പൂരം

ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന 590 കളിക്കാരുടെ ചുരുക്കപ്പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആയിരത്തിനു മുകളില്‍ താരങ്ങള്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ ഇതില്‍ ഫ്രാഞ്ചൈസികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചവരെ മാത്രം ഉള്‍പ്പെടുത്തിയാണ് ചുരുക്കപട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 370 പേര്‍ ഇന്ത്യന്‍ താരങ്ങളും 220 പേര്‍ വിദേശ കളിക്കാരുമാണ്. ഈ ലിസ്റ്റില്‍ ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറും ഇടം പിടിച്ചിട്ടുണ്ട്. 20 ലക്ഷം രൂപാണ് അടിസ്ഥാനവില. കഴിഞ്ഞ സീസണിലെ ലേലത്തിനും ഇതേ വിലയായിരുന്നു അര്‍ജുന്റേത്.

1

ടൂര്‍ണമെന്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത താരമാണ് അര്‍ജുന്‍. കൂടാതെ ദേശീയ ടീമിനു വേണ്ടിയും കളിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു അര്‍ജുന്‍. അടിസ്ഥാന വിലയ്ക്കായിരുന്നു താരത്തെ ഫ്രാഞ്ചൈസി വാങ്ങിയത്. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. മാത്രമല്ല പരിക്കു കാരണം സീസണിന്റെ പാതിവഴിയില്‍ വച്ചു പിന്‍മാറേണ്ടി വരികയും ചെയ്തു.

2

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മല്‍സറങ്ങളൊന്നും തന്നെ അര്‍ജുന്‍ കളിച്ചിട്ടില്ല. എന്നിട്ടും താരത്തെ ലേലത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ സോഷ്യല്‍ മീഡിയകളില്‍ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. വീണ്ടും മുംബൈ ഇന്ത്യന്‍സ് തന്നെ താരത്തെ വാങ്ങുമെന്നും പലരും പ്രവചിച്ചു.

3

മുംബൈ ഇന്ത്യന്‍സ് മെഗാ ലേലത്തില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ വാങ്ങുമെന്നും സീസണ്‍ മുഴുവനും പുറത്തിരിത്തുമെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
മുംബൈ ഇന്ത്യന്‍സിനു ഇതിനകം നാലാമത്തെ കളിക്കാരന്‍ ആയിരിക്കുന്നുവെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

4

അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മെഗാ ലേലത്തില്‍ ആരും തന്നെ വാങ്ങാന്‍ പോവുന്നില്ല. ബോളിവുഡിലേതു പോലെ ക്രിക്കറ്റില്‍ നമുക്ക് സ്വജന പക്ഷപാതം വേണ്ടെന്നെയാരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ബെഞ്ച് ബോയ്, മുംബൈ ഇന്ത്യന്‍സിന്റെ വാട്ടര്‍ ബോയ് എന്നാണ് അര്‍ജുന്റെ ടെണ്ടുല്‍ക്കറിനെ പരിഹസിച്ചുകൊണ്ട് ഒരു യൂസര്‍ കുറിച്ചത്. മുംംബൈ ഇന്ത്യന്‍സിന്റെ പഴ്‌സില്‍ നിന്നും ഇതിനകം 20 ലക്ഷം കുറച്ചിരിക്കുകയാണെന്നു ഒരു യൂസര്‍ കളിയാക്കി.

5

അഞ്ചു തവണ ചാംപ്യന്‍മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സ് നാലു കളിക്കാരെയാണ് ലേലത്തിനു മുമ്പ് നിലനിര്‍ത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, കരെണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് ഈ താരങ്ങള്‍. അതേസമയം, ഈ സീസണിലെ ഐപിഎല്‍ മുന്‍ സീസണുകളേക്കാള്‍ കൂടുതല്‍ വലിയ ടൂര്‍ണമെന്റായി മാറിയിരിക്കുകയാണ്.

6

കാരണം നേരത്തേ എട്ടു ഫ്രാഞ്ചൈസികളായിരുന്നു ടൂര്‍ണമെന്റില്‍ മാറ്റുരച്ചതെങ്കില്‍ ഇത്തവണ ടീമുകളുടെ എണ്ണം പത്തായി ഉയര്‍ന്നിരിക്കുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, അഹമ്മദാബാദ് എന്നിവയാണ് പുതുതായി ലീഗിലേക്കു വന്നിരിക്കുന്ന ഫ്രാഞ്ചൈസികള്‍. ഈ മാസം 12, 13 തിയ്യതികളിലായിട്ടാണ് ഐപിഎല്ലിന്റെ മെഗാ താരലേലം ബെംഗളൂുവില്‍ നടക്കുന്നത്.

Story first published: Wednesday, February 2, 2022, 12:22 [IST]
Other articles published on Feb 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+