IPL 2022: പ്ലേഓഫ് വരുന്നു, വേദികള്‍ പ്രഖ്യാപിച്ച് ബിസിസിഐ

ഐപിഎല്ലിന്റെ 15ാം സീസണില്‍ രണ്ടാം ഘട്ടത്തിലേക്കു കടന്നതിനു പിന്നാലെ പ്ലേഓഫിന്റെ വേദികളെ സംബന്ധിച്ചുള്ള സസ്‌പെന്‍സ് അവസാനിച്ചിരിക്കുകയാണ്. പ്ലേഓഫും ഫൈനലുമുള്‍പ്പെടെയുള്ള മല്‍സരങ്ങളുടെ വേദികള്‍ ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ മാസം 24 മുതല്‍ 29 വരെയായിരിക്കും പ്ലേഓഫ് മല്‍സരങ്ങളും ഫൈനലും നടക്കുക. കൊല്‍ക്കത്ത, അഹമ്മദബാദ് എന്നീവിടങ്ങളിലായിരിക്കും മല്‍സരങ്ങള്‍.
ക്വാളിഫയര്‍ 1, എലിമിനേറ്റര്‍ എന്നിവയ്ക്കു വേദിയാവുക കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ്. മേയ് 24, 25 തിയ്യതികളിലായിരിക്കും ഈ മല്‍സരങ്ങള്‍. ക്വാളിഫയര്‍ 2 മേയ് 27നും ഫൈനല്‍ 29നും നടക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് ഈ മല്‍സരങ്ങള്‍ ആതിഥേയത്വം വഹിക്കുക. 22നാണ് ലീഗ് ഘട്ട മല്‍സരങ്ങള്‍ അവസാനിക്കുക. ബയോ ബബ്‌ളിനകത്തു തന്നെ ടീമുകള്‍ കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നീവിടങ്ങളിലേക്കു തിരിക്കും.
ഐപിഎല്ലിന്റെ പ്ലേഓഫ്, ഫൈനല്‍ എന്നിവയുടെ വേദികള്‍ക്കൊപ്പം വനിതകളുടെ ടി20 ചാലഞ്ച് ചാംപ്യന്‍ഷിപ്പിന്റെ ഷെഡ്യൂളും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു ടീമുകളാണ് നാലു മല്‍സരങ്ങള്‍ മാത്രമുള്ള ചാംപ്യന്‍ഷിപ്പില്‍ മാറ്റുകരയ്ക്കുക. ട്രെയ്ല്‍ബ്ലേസേഴ്‌സ്, സൂപ്പര്‍നോവാസ്, വെലോസിറ്റി എന്നിവയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍. മേയ് 23, 24, 26, 28 തിയ്യതികളാണ് മല്‍സരങ്ങള്‍ നടക്കുന്നത്.

ഐപിഎല്ലിന്റെ പ്ലേഓഫ് ഘട്ടം അഹമ്മദാബാദിലും കൊല്‍ക്കത്തയിലും നടക്കുമെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. മെഗാ ഫൈനല്‍ മെയ് 29ന് നരേന്ദ്രമോദി സ്റ്റേഡിയത്തിലും ക്വാളിഫയര്‍ 2 മെയ് 27നും നടക്കും. ക്വാളിഫയര്‍ 1ഉം എലിമിനേറ്ററും യഥാക്രമം മെയ് 24 നും മെയ് 25നും ഈഡന്‍ ഗാര്‍ഡന്‍സിലായിരിക്കുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. വനിതാ ടി20 ചലഞ്ച് ഈ വര്‍ഷം പുനരാരംഭിക്കും. ടൂര്‍ണമെന്റിന്റെ നാലാം പതിപ്പിന് പൂനെ ആതിഥേയത്വം വഹിക്കും. മെയ് 23, 24, 26, 28 (ഫൈനല്‍) എന്നീ തിയ്യതികളിലായിരിക്കും മല്‍സരങ്ങളെന്നും ജയ് ഷാ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഐപിഎല്ലില്‍ 47 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഈ സീസണില്‍ അരങ്ങേറിയ രണ്ടു ടീമുകളാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. ഒമ്പതു മല്‍സരങ്ങളില്‍ എട്ടിലും ജയിച്ച ഗുജറാത്ത് ടൈറ്റന്‍സാണ് ലീഗില്‍ തലപ്പത്ത്. 16 പോയിന്റുമായി അവര്‍ പ്ലേഓഫിന് തൊട്ടരികിലാണ്. ഒരു മല്‍സരം കൂടി ജയിച്ചാല്‍ ജിടി പ്ലേഓഫിലെത്തും. 10 മല്‍സരങ്ങളില്‍ നിന്നും ഏഴു ജയവും മൂന്നു തോല്‍വിയുമടക്കം 14 പോയിന്റുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് രണ്ടാംസ്ഥാനത്ത്. രണ്ടു കളികള്‍ ജയിച്ചാല്‍ അവരും പ്ലേഓഫില്‍ കടക്കും. അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ് പ്ലേഓഫ് പ്രതീക്ഷ അസ്തമിച്ച ടീം. ഒമ്പതു മല്‍സരങ്ങളില്‍ എട്ടിലും തോറ്റ അവര്‍ ലീഗില്‍ അവസാന സ്ഥാനത്താണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications