Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മെഗാ താരലേലം ഫെബ്രുവരി 12,13 തീയ്യതികളില്‍, ഫ്രാഞ്ചൈസികളെ അറിയിച്ച് ബിസിസിഐ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 2022 ഫെബ്രുവരി 12,13 തീയ്യതികളില്‍ നടക്കും. ബിസിസി ഐ ഔദ്യോഗികമായി ലേല തീയ്യതി ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്. ഇതുവരെ എട്ട് ടീമുകളുമായി നടത്തിയിരുന്ന ഐപിഎല്ലില്‍ 10 ടീമുകള്‍ പങ്കെടുക്കുന്നുവെന്നതാണ് പ്രധാന സവിശേഷത. നേരത്തെ ജനുവരിയില്‍ താരലേലം നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും പുതിയതായി എത്തിയ ലഖ്‌നൗ, അഹമ്മദാബാദ് ടീമുകളുമായി ബന്ധപ്പെട്ട കാര്യങ്ങളെത്തുടര്‍ന്ന് ലേലം വൈകുകയായിരുന്നുവെന്നാണ് വിവരം.

1

നവംബറില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ വിവരങ്ങള്‍ ടീമുകള്‍ പുറത്തുവിട്ടിരുന്നു. അതുപ്രകാരം നിരവധി സൂപ്പര്‍ താരങ്ങളാണ് ലേലത്തിലേക്കെത്തിപ്പെട്ടിരിക്കുന്നത്. കെ എല്‍ രാഹുല്‍, ഡേവിഡ് വാര്‍ണര്‍, ഇഷാന്‍ കിഷന്‍, ജോണി ബെയര്‍സ്‌റ്റോ, റാഷിദ് ഖാന്‍, ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, ട്രന്റ് ബോള്‍ട്ട്, ക്വിന്റന്‍ ഡീകോക്ക്, ആര്‍ അശ്വിന്‍ ഇങ്ങനെ വമ്പന്‍ താരനിരയാണ് ഇത്തവണ ലേലത്തിലേക്കെത്തുന്നത്. മെഗാ ലേലത്തിന് മുമ്പ് പുതിയതായി എത്തിയ രണ്ട് ടീമുകള്‍ക്ക് മൂന്ന് താരങ്ങളെ വീതം നിലനിര്‍ത്താനുള്ള അവസരമുണ്ട്. അതിന് ശേഷവും വലിയൊരു താരനിര തന്നെ മെഗാ ലേലത്തിലുണ്ടാവുമെന്നുറപ്പാണ്.

പരമാവധി നാല് താരങ്ങളെയാണ് നിലവിലെ ടീമുകള്‍ക്ക് നിലനിര്‍ത്താന്‍ അവസരമുണ്ടായിരുന്നത്. മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ, കെകെആര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളാണ്. രാജസ്ഥാന്‍, ഹൈദരാബാദ്, ആര്‍സിബി ടീമുകള്‍ മൂന്ന് താരങ്ങളെ വീതം നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബ് കിങ്‌സ് രണ്ട് താരങ്ങളെ മാത്രമാണ് നിലനിര്‍ത്തിയത്. പല ടീമുകളും വലിയ പൊളിച്ചെഴുത്താണ് ലക്ഷ്യം വെക്കുന്നത്. അതുകൊണ്ട് തന്നെ ലേലം കൊഴുക്കുമെന്നുറപ്പാണ്.

2

നിലവിലെ ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങള്‍ ആരൊക്കെയാണെന്ന് വ്യക്തമായതിനാല്‍ പുതിയ ടീമുകളുടെ നീക്കമാണ് ഇനി അറിയേണ്ടത്. ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ലഖ്‌നൗ ടീം കെ എല്‍ രാഹുല്‍, റാഷിദ് ഖാന്‍, ഇഷാന്‍ കിഷന്‍ എന്നിവരെ ടീമിലെത്തിച്ചേക്കുമെന്നാണ് വിവരം. അഹമ്മദാബാദ് ടീം ഡേവിഡ് വാര്‍ണര്‍, ഹര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍ എന്നിവരെ സ്വന്തമാക്കാനും സാധ്യതകളുണ്ട്. ലഖ്‌നൗ പരിശീലകനായി ആന്‍ഡി ഫ്‌ളവറേയും ഉപദേഷ്ടാവായി കെകെആറിനെ രണ്ട് തവണ കിരീടം ചൂടിച്ച ഗൗതം ഗംഭീറിനെയും ഇതിനോടകം നിയമിച്ചിട്ടുണ്ട്.

ഒഴിവാക്കപ്പെട്ടവരില്‍ പല വമ്പമ്മാരും ഉള്‍പ്പെട്ടിട്ടുണ്ട്. 10 ടീമുകള്‍ ആയതോടെ ലേലത്തുകയും ഉള്‍പ്പെട്ടിട്ടുണ്ട്. 18 നും 24നും ഇടയില്‍ അംഗങ്ങളാണ് ഓരോ ടീമിലും വേണ്ടത്. പുതിയ ടീമുകളുടെ വരവോടെ കൂടുതല്‍ താരങ്ങള്‍ക്കും ഐപിഎല്ലില്‍ അവസരം ലഭിക്കും. ഇന്ത്യയിലെ യുവതാരങ്ങളെ സംബന്ധിച്ചും ഇത് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

3

മുംബൈയും സിഎസ്‌കെയും അടിത്തറ നിലനിര്‍ത്തിയാണ് മെഗാ ലേലത്തെ നേരിടാന്‍ പോകുന്നത്. സിഎസ്‌കെ എംഎസ് ധോണിയെ നിലനിര്‍ത്തി. രവീന്ദ്ര ജഡേജ, മോയിന്‍ അലി, റുതുരാജ് ഗെയ്ക് വാദ് എന്നിവരാണ് സിഎസ്‌കെ വിശ്വാസം അര്‍പ്പിച്ച മറ്റ് താരങ്ങള്‍. ഡുപ്ലെസിസിനെയും ബ്രാവോയേയും റെയ്‌നയേയും സിഎസ്‌കെ കൈവിട്ടെങ്കിലും ലേലത്തിലൂടെ തിരിച്ചെത്തിച്ചേക്കുമെന്നാണ് വിവരം.

രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, കീറോണ്‍ പൊള്ളാര്‍ഡ്, സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് മുംബൈ നിലനിര്‍ത്തിയത്. ഇഷാന്‍ കിഷനെ മുംബൈ ഒഴിവാക്കിയത് അപ്രതീക്ഷിത നീക്കമായി. രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണ്‍, യശ്വസി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍ എന്നിവരെയാണ് നിലനിര്‍ത്തിയത്. ബെന്‍ സ്‌റ്റോക്‌സ്, ജോഫ്രാ ആര്‍ച്ചര്‍ എന്നിവരെയെല്ലാം ഒഴിവാക്കി.

4

ആര്‍സിബി നായകസ്ഥാനം വിരാട് കോലി ഒഴിഞ്ഞതോടെ പുതിയ സീസണില്‍ പുതിയ നായകന് കീഴിലാവും ടീം ഇറങ്ങുക. യുസ് വേന്ദ്ര ചഹാലിനെയും ദേവ്ദത്ത് പടിക്കലിനെയും ആര്‍സിബി ഒഴിവാക്കിയതും അപ്രതീക്ഷിത നീക്കമായിരുന്നു.ശ്രേയസ് അയ്യരെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിക്കാന്‍ ആര്‍സിബി ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന. ഡല്‍ഹി ക്യാപിറ്റല്‍സ് റിഷഭ് പന്തില്‍ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ട് പോയപ്പോള്‍ അക്ഷര്‍ പട്ടേല്‍, പൃഥ്വി ഷാ, ആന്‍ റിച്ച് നോക്കിയേ എന്നിവരുടെ നിലനിര്‍ത്തിയവരില്‍ ഉള്‍പ്പെട്ടു.

ഹൈദരാബാദിന് അടിമുടി മാറ്റങ്ങള്‍ നടത്തേണ്ടതായി വരും. പ്രമുഖ താരമായി കെയ്ന്‍ വില്യംസന്‍ മാത്രമാണ് ഹൈദരാബാദിലുള്ളത്. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍ എന്നിവരെല്ലാം ഹൈദരാബാദ് വിട്ടു. കെ എല്‍ രാഹുല്‍ പഞ്ചാബ് കിങ്‌സിന്റെ നായകസ്ഥാനം ഒഴിഞ്ഞതോടെ വലിയ ആശങ്കകളാണ് മുന്നിലുള്ളത്. മായങ്ക് അഗര്‍വാളിനെയും അര്‍ഷദീപ് സിങ്ങിനെയും മാത്രമാണ് പഞ്ചാബ് നിലനിര്‍ത്തിയത്.

Story first published: Thursday, December 23, 2021, 17:06 [IST]
Other articles published on Dec 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+