Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അന്തിമ ലേലപ്പട്ടികയായി, ശ്രീശാന്തിനും ഇടം, ആകെ 590 താരങ്ങള്‍, സമ്പൂര്‍ണ്ണ വിവരമിതാ

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 12,13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായുള്ള അന്തിമ ലേലപ്പട്ടിക ഇപ്പോള്‍ ബിസിസി ഐ പുറത്തുവിട്ടിരിക്കുകയാണ്. ഇത്തവണ 10 ടീമുകള്‍ ഉള്ളതിനാല്‍ വാശിയേറിയ പോരാട്ടം തന്നെയാണ് ലേലത്തില്‍ പ്രതീക്ഷിക്കുന്നത്. നിരവധി താരങ്ങള്‍ ഇത്തവണ മെഗാ ലേലത്തിലേക്ക് പേരു ചേര്‍ത്തിരുന്നെങ്കിലും അന്തിമ പട്ടികയില്‍ 590 താരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ കേരള പേസര്‍ എസ് ശ്രീശാന്ത് 50 ലക്ഷം അടിസ്ഥാന വിലക്ക് അന്തിമ ലേലപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

590 താരങ്ങളില്‍ 228 പേരും ദേശീയ ടീം താരങ്ങളാണ്. 355 താരങ്ങള്‍ അരങ്ങേറാത്ത താരങ്ങളും ഏഴ് താരങ്ങള്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിക്ക് 48 താരങ്ങളാണുള്ളത്. 1.5 കോടി അടിസ്ഥാന വിലയുള്ള താരങ്ങള്‍ 20 പേരും 1 കോടി അടിസ്ഥാന വിലയില്‍ 34 താരങ്ങളും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. ആകെ 370 ഇന്ത്യന്‍ താരങ്ങള്‍ക്കും 220 വിദേശ താരങ്ങള്‍ക്കുമാണ് മെഗാ ലേലത്തില്‍ അവസരം ലഭിക്കുക.

വിദേശ താരങ്ങളില്‍ മുന്നില്‍ ഓസ്‌ട്രേലിയ

വിദേശ താരങ്ങളില്‍ മുന്നില്‍ ഓസ്‌ട്രേലിയ

ഏറ്റവും കൂടുതല്‍ വിദേശ താരങ്ങള്‍ അവസരം തേടുന്നത് ഓസ്‌ട്രേലിയയില്‍ നിന്നാണ്. 47 താരങ്ങളാണ് മെഗാ ലേലത്തിന്റെ അന്തിമ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ടി20യില്‍ വലിയ താരമൂല്യമുള്ളവരാണ്. അതുകൊണ്ട് തന്നെ 34 താരങ്ങള്‍ മെഗാ ലേലത്തിലേക്കെത്തിപ്പെട്ടു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് 33 താരങ്ങള്‍ ലേലത്തിലേക്കെത്തുമ്പോള്‍ ഇംഗ്ലണ്ടില്‍ നിന്നും ന്യൂസീലന്‍ഡില്‍ നിന്നും 24 താരങ്ങളാണ് അവസരം തേടുന്നത്.

അഫ്ഗാനിസ്ഥാനില്‍ നിന്ന് 17 താരങ്ങള്‍, ബംഗ്ലാദേശില്‍ നിന്നും അയര്‍ലന്‍ഡില്‍ നിന്നും അഞ്ച് താരങ്ങള്‍. ശ്രീലങ്കയില്‍ നിന്ന് 23 താരങ്ങള്‍. നമീബിയയില്‍ നിന്ന് മൂന്ന് പേര്‍, സിംബാബ് വെയില്‍ നിന്നും നേപ്പാളില്‍ നിന്നും അമേരിക്കയില്‍ നിന്നും ഓരോ താരങ്ങള്‍ സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് രണ്ട് പേര്‍ എന്നിങ്ങനെയാണ് വിദേശ താരങ്ങളായി മെഗാ ലേലത്തിലേക്കെത്തുന്നത്.

പ്രധാന പോരാട്ടം ഇവര്‍ക്കായി

പ്രധാന പോരാട്ടം ഇവര്‍ക്കായി

ഇത്തവണത്തെ മെഗാ താരലേലത്തിന്റെ ഏറ്റവും വലിയ സവിശേഷത നിരവധി സൂപ്പര്‍ താരങ്ങള്‍ എത്തിപ്പെട്ടിട്ടുണ്ട് എന്നതാണ്. വലിയ താരനിര തന്നെ ഇത്തവണ മെഗാ ലേലത്തിലുണ്ട്. അതുകൊണ്ട് തന്നെ വാശിയേറിയ ലേലം പ്രതീക്ഷപ്പെടുന്നു. ലേലത്തില്‍ പ്രധാനമായും ആവിശ്യക്കാര്‍ ഏറെയുണ്ടാവാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്കായി വാശിയേറിയ ലേലം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇതില്‍ വാര്‍ണറും ശ്രേയസും നായകസ്ഥാനത്തേക്ക് സജീവ പരിഗണനയിലുള്ളവരാണ്. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടം ഇവര്‍ക്കായി പ്രതീക്ഷിക്കുന്നു. ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഫഫ് ഡുപ്ലെസിസ്, പാറ്റ് കമ്മിന്‍സ്, കഗിസോ റബാഡ, ക്വിന്റന്‍ ഡീകോക്ക്, ട്രന്റ് ബോള്‍ട്ട് എന്നിവരാണ് മെഗാ ലേലത്തിലെ ശ്രദ്ധാ കേന്ദ്രങ്ങളായ മറ്റ് താരങ്ങള്‍.

ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട യാഷ് ധൂല്‍ (20 ലക്ഷം), ഹര്‍ണൂര്‍ സിങ് (20), കുശാല്‍ താംബെ (20), രാജ ബവ (20), വസു വത്സ് (20), രാജ് വര്‍ധന്‍ വംഗര്‍ഗേക്കര്‍ (30 ലക്ഷം), വിക്കി ഒസത്വാല്‍ (20) എന്നിവരും മെഗാ ലേലത്തിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്.

ശ്രീശാന്തിന് മടങ്ങിവരവ് സാധ്യമാകുമോ?

ശ്രീശാന്തിന് മടങ്ങിവരവ് സാധ്യമാകുമോ?

ബിസിസി ഐയുമായി ഏറെ നാളത്തെ നിയമം പോരാട്ടം നടത്തി വീണ്ടും കളിക്കാനുള്ള അനുമതി വാങ്ങിയെടുത്ത എസ് ശ്രീശാന്ത് വീണ്ടും ഐപിഎല്ലില്‍ കളിക്കുമോയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ശ്രീശാന്തിന്റെ കരിയറില്‍ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടതും വലിയ തിരിച്ചടി നേരിട്ടതും ഐപിഎല്‍ കളിക്കവെയാണ്. തനിക്ക് എല്ലാം നഷ്ടമായിടത്ത് ശ്രീശാന്ത് വീണ്ടുമെത്തുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും 50 ലക്ഷം അടിസ്ഥാന വിലക്ക് ശ്രീശാന്ത് മെഗാ ലേലത്തിന്റെ അന്തിമ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. പുതിയ രണ്ട് ടീമുകളടക്കം ഉള്ളതിനാല്‍ ഏതെങ്കിലും ഒരു ടീമിനൊപ്പം കളിക്കാനാവുമെന്നാണ് അദ്ദേഹത്തിന്റെയും പ്രതീക്ഷ. കേരള ടീമിനൊപ്പം ആഭ്യന്തര ക്രിക്കറ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ ശ്രീശാന്തിന് ആര് അവസരം നല്‍കുമെന്നത് കാത്തിരുന്ന് കാണാം.

Story first published: Tuesday, February 1, 2022, 15:28 [IST]
Other articles published on Feb 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+