IPL 2022: അടിസ്ഥാന വില 1.5 കോടി, ലേലത്തില്‍ ആവിശ്യക്കാരേറെ, മൂന്ന് ഓള്‍റൗണ്ടര്‍മാരിതാ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 12,13 തീയ്യതികളിലായി നടക്കാന്‍ പോവുകയാണ്. ബംഗളൂരുവാണ് മെഗാ ലേലത്തിന് വേദിയാവുന്നത്. ടീമുകള്‍ അവസാന ഘട്ട കണക്കുകൂട്ടലുകളുമായി ലേലത്തിനായി തയ്യാറെടുക്കുകയാണ്. ഇത്തവണ പുതിയതായി രണ്ട് ടീമുകള്‍ക്കൂടി വരുന്നതോടെ 10 ടീമുകളാവും മെഗാ ലേലത്തിലുണ്ടാവുക. അതുകൊണ്ട് തന്നെ പോരാട്ടം കൂടുതല്‍ ആവേശകരമാവും.
1200ലധികം താരങ്ങള്‍ മെഗാ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും 590 താരങ്ങള്‍ക്കാണ് അവസാന പട്ടികയില്‍ ഇടം പിടിക്കാനായത്. ഇതില്‍ നിന്ന് 220നോടടുത്ത് താരങ്ങളെ മാത്രമാണ് ടീമുകള്‍ക്കാവശ്യം. പകുതിയിലധികം താരങ്ങള്‍ അണ്‍സോള്‍ഡാവാനാണ് സാധ്യത. 48 താരങ്ങളാണ് ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയില്‍ മെഗാ ലേലത്തിലേക്കെത്തുന്നത്. ഇത്തവണ 10 ടീമുകളായതിനാല്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഓള്‍റൗണ്ടര്‍മാരെ ഒട്ടുമിക്ക ടീമിനും ആവിശ്യക്കാരേറെയായതിനാല്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാര്‍ക്ക് മോഹ വില ലഭിക്കുമെന്നുറപ്പാണ്. ഇത്തവണ ടീമുകള്‍ വാശിയോടെ ലേലത്തില്‍ പോരാടാന്‍ സാധ്യതയുള്ള ചില ഓള്‍റൗണ്ടര്‍മാരുണ്ട്. ഇവരില്‍ അടിസ്ഥാന വില 1.5 കോടി രൂപയുള്ളവരും മെഗാ ലേലത്തില്‍ വമ്പന്‍ പ്രതിഫലം നേടാന്‍ സാധ്യതയുള്ളവരുമായ മൂന്ന് ഓള്‍റൗണ്ടര്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ജേസന്‍ ഹോള്‍ഡര്‍
വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡര്‍ക്ക് ഇത്തവണ കോടികള്‍ ഉറപ്പ്. 1.5 കോടിയാണ് അടിസ്ഥാന വിലയെങ്കിലും ഒട്ടുമിക്ക ടീമുകളും നോട്ടമിടുന്നതിനാല്‍ 10 കോടിക്ക് മുകളില്‍ ഹോള്‍ഡര്‍ക്ക് പ്രതിഫലം പ്രതീക്ഷിക്കാം. സമീപകാലത്തെ താരത്തിന്റെ ഫോം വളരെ മികച്ചതാണ്. അവസാന ഇംഗ്ലണ്ട് പരമ്പരയിലും നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യക്കെതിരായ പരമ്പരയിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഇംഗ്ലണ്ടിനെതിരേ അഞ്ച് ടി20യില്‍ നിന്ന് 15 വിക്കറ്റാണ് അദ്ദേഹം നേടിയത്. അതും 7.78 എന്ന മികച്ച ഇക്കോണമിയില്‍. അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്ന ഹോള്‍ഡര്‍ക്ക് വലിയ റെക്കോഡുകള്‍ ഐപിഎല്ലില്‍ അവകാശപ്പെടാനാവില്ല. എന്നാല്‍ ഇത്തവണ ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമുകള്‍ മുഖ്യ പരിഗണന നല്‍കുന്ന താരങ്ങളിലൊരാള്‍ ജേസന്‍ ഹോള്‍ഡറാണ്.

വാഷിങ്ടണ്‍ സുന്ദര്‍
ആര്‍സിബി ഒഴിവാക്കിയ ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് വാഷിങ്ടണ്‍ സുന്ദര്‍. 1.5 കോടി അടിസ്ഥാന വിലക്കാണ് ഇത്തവണ താരം മെഗാ ലേലത്തിലേക്കെത്തുന്നത്. ന്യൂബോളില്‍ പവര്‍പ്ലേയിലും ഓള്‍ഡ് ബോളില്‍ ഡെത്ത് ഓവറിലും പന്തെറിയാന്‍ കെല്‍പ്പുള്ള താരമാണ് സുന്ദര്‍. പരിക്കിന്റെ ഇടവേളക്ക് ശേഷം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലൂടെയാണ് സുന്ദര്‍ തിരിച്ചെത്തിയത്. മികച്ച പ്രകടനം അദ്ദേഹം കാഴ്ചവെക്കുകയും ചെയ്തു. പ്രമുഖ ടീമുകളെല്ലാം സുന്ദറിനായി രംഗത്തെത്തിയേക്കുമെന്നാണ് സൂചന.
അങ്ങനെയാണെങ്കില്‍ കോടികള്‍ത്തന്നെ സുന്ദറിന് പ്രതിഫലം ലഭിക്കുമെന്നുറപ്പാണ്. ടി20യില്‍ മികച്ച റെക്കോഡാണ് സുന്ദറിനുള്ളത്. 98 മത്സരത്തില്‍ നിന്ന് 74 വിക്കറ്റാണ് അദ്ദേഹം നേടിയത്. ഇക്കോണമി 6.76. 42 ഐപിഎല്ലില്‍ നിന്ന് 6.93 ആണ് അദ്ദേഹത്തിന്റെ ഇക്കോണമി. അവസാന സീസണിലെ ടീമായ ആര്‍സിബിയും പുതിയതായി എത്തുന്ന ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും സുന്ദറിനായി സജീവമായി രംഗത്തെത്തിയേക്കും.

ജെയിംസ് നിഷാം
ന്യൂസീലന്‍ഡിന്റെ മീഡിയം പേസ് ഓള്‍റൗണ്ടറാണ് ജെയിംസ് നിഷാം. മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന നിഷാം വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരമാണ്. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനും അദ്ദേഹം മിടുക്കനാണ്. 38 ടി20യില്‍ നിന്ന് 21 വിക്കറ്റും 416 റണ്‍സുമാണ് 31കാരനായ താരത്തിന്റെ പേരിലുള്ളത്. ഐപിഎല്ലില്‍ വലിയ അനുഭവസമ്പത്തില്ലെങ്കിലും ടീമിന് മുതല്‍ക്കൂട്ടാവാന്‍ അദ്ദേഹത്തിന് കെല്‍പ്പുണ്ട്. നിഷാമിനായി പല പ്രമുഖ ടീമുകളും ഇത്തവണ രംഗത്തുണ്ടാവുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications