IPL 2022: കോലി കാണിച്ച അബദ്ധം ഡുപ്ലെസി ചെയ്തില്ല! വ്യത്യാസം ചൂണ്ടിക്കാട്ടി വീരു

ഐപിഎല്ലിന്റെ ഈ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മികച്ച പ്രകടനത്തിന്റെ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത ഫഫ് ഡുപ്ലെസിയും സംഘവും എലിമിനേറ്റര്‍ പോരാട്ടത്തിനു തയ്യാറെടുക്കുകയാണ്. കെഎല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എലിമിനേറ്ററില്‍ ആര്‍സിബിയുടെ എതിരാളികള്‍.

മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇടയ്ക്കിടെ ആര്‍സിബി ടീമില്‍ അഴിച്ചുപണികള്‍ നടത്തിക്കൊണ്ടിരുന്നതായും അതു ടീമിനെ ബാധിച്ചിട്ടുണ്ടെന്നും സെവാഗ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഡുപ്ലെസിയുടെ ക്യാപ്റ്റന്‍സി കൂടുതല്‍ മികച്ചതാണെന്നും കളിക്കാര്‍ക്കു കൂടുതല്‍ പിന്തുണ ലഭിക്കുന്നതായും സെവാഗ് വിലയിരുത്തി.

മുഖ്യ കോച്ചായി സഞ്ജയ് ബാംഗറുടെ വരവും പുതിയ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിയും ആര്‍സിബിയുടെ ചിന്തയെ മാറ്റിമറിച്ചിരിക്കുകയാണ്. 2-3 മല്‍സരങ്ങളില്‍ ഒരു താരം ഫ്‌ളോപ്പയി മാറിയാല്‍ വിരാട് കോലി എങ്ങനെയാണ് ചിന്തിച്ചിരുന്നതെന്നും അയാളെ ടീമില്‍ നിന്നുമൊഴിവാക്കിയിരുന്നതെന്നും നമ്മള്‍ കണ്ടതാണ്. പക്ഷെ ബാംഗറും ഡുപ്ലെസിയും ഈ സീസണില്‍ ടീമില്‍ ഏറെക്കുറെ സ്ഥിരത നിലനിര്‍ത്തിയിട്ടുണ്ട്. രജ്ത് പാട്ടിദര്‍, അനൂജ് റാവത്ത് എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ മോശം പ്രകടനം കാരണം കാരണം അവര്‍ ടീമില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നു താന്‍ കരുതുന്നില്ലെന്നും വീരേന്ദര്‍ സെവാഗ് വ്യക്തമാക്കി.

ആര്‍സിബി നേരത്തേ വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് എന്നിവരെ അമിതമായി ആശ്രയിച്ചിരുന്നതായും എന്നാല്‍ ഈ സീസണില്‍ ആരെയും കൂടുതല്‍ ആശ്രയിക്കുന്നില്ലെന്നും വീരേന്ദര്‍ സെവാഗ് നിരീക്ഷിച്ചു. കഴിഞ്ഞ വര്‍ഷം വരെ രണ്ടു പേരെ മാത്രം ( വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്) തടയാനായാല്‍ തങ്ങളുടെ വിജയസാധ്യത 90 ശതമാനമായി വര്‍ധിക്കുമെന്ന് എതിര്‍ ടീമുകള്‍ക്ക് അറിയാമായിരുന്നു.

പക്ഷെ ഈ സീസണില്‍ നാലോളം മികച്ച കളിക്കാര്‍ ബാംഗ്ലൂരിനുണ്ട്. ബൗളിങ് പരിഗണിക്കാതെയാണ് ഞാന്‍ ഇതു പറയുന്നത്. ദിനേശ് കാര്‍ത്തിക്, ഗ്ലെന്‍ മാക്‌സ്വെല്‍ തുടങ്ങി ഓരോരുത്തരും ടീമിനെ ഒരു മല്‍സരത്തിലെങ്കിലും ജയിപ്പിച്ചുണ്ടെന്നും ഈ വര്‍ഷം ആര്‍സിബിയുടേത് പോലെയാണ് കാണുന്നതെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

ഈ സീസണില്‍ തികച്ചും നാടകീയമായിട്ടാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫില്‍ കടന്നത്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള അവസാന മല്‍സരത്തില്‍ ജയിക്കുന്നതിനൊപ്പം മറ്റൊരു കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനോടു തോറ്റെങ്കില്‍ മാത്രമേ ആര്‍സിബിക്കു പ്രതീക്ഷയുണ്ടായിരുന്നുള്ളൂ. ഇവ രണ്ടും സംഭവിക്കുകയും ചെയ്തു. മികച്ച ഫോമിലുള്ള ജിടിയെ ആര്‍സിബി എട്ടു വിക്കറ്റിനു കെട്ടുകെട്ടിച്ചപ്പോള്‍ ഡിസിയെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ മുംബൈ അഞ്ചു വിക്കറ്റിനും തരിപ്പണമാക്കി. ഇതോടെ ഡിസിക്കു മേല്‍ രണ്ടു പോയിന്റിന്റെ ലീഡുമായി ആര്‍സിബി പ്ലേഓഫില്‍ കടക്കുകയായിരുന്നു.

ബുധനാഴ്ചയാണ് എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റുമായി ബാംഗ്ലൂര്‍ ഏറ്റുമുട്ടുന്നത്. ഈ മല്‍സരത്തില്‍ ജയിച്ചാല്‍ ആര്‍സിബി ഫൈനലിലെത്തില്ല. അതിനായി ക്വാളിഫയര്‍ രണ്ടില്‍ കൂടി വിജയിക്കണം. ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള ക്വാളിഫര്‍ വണ്ണില്‍ തോല്‍ക്കുന്നവരാണ് ക്വാളിഫയര്‍ രണ്ടില്‍ എതിരാളികളായി ഉണ്ടാവുക. ഞായറാഴ്ച രാത്രി എട്ടു മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇത്തവണത്തെ കലാശപ്പോരാട്ടം.

കിരീടം നേടുകയെന്നത് ആര്‍സിബിക്കു കടുപ്പമേറിയ കാര്യമായിരിക്കും. കാരണം പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാനാവാതെ പ്ലേഓഫിലെത്തിയവരില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു മാത്രമേ ട്രോഫി നേടാന്‍ കഴിഞ്ഞിട്ടുള്ളൂ.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, May 24, 2022, 17:04 [IST]
Other articles published on May 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X