IPL 2022: ആര്‍സിബിക്ക് തിരിച്ചടി, ആരാധകര്‍ക്കും നിരാശ, ആദ്യ മത്സരങ്ങള്‍ മാക്‌സ്‌വെല്ലിന് നഷ്ടമാവും

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ ലേലം പൂര്‍ത്തിയായിരിക്കുകയാണ്. ഇനി പോരാട്ടത്തിനായുള്ള കാത്തിരിപ്പാണ്. ഇത്തവണ 10 ടീമുള്ളതിനാല്‍ പോരാട്ടം കൂടുതല്‍ ശക്തമാവും. ടീമുകള്‍ പടയൊരുക്കം ആരംഭിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ആര്‍സിബിയെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. സീസണിലെ ആദ്യ കുറച്ച് മത്സരങ്ങള്‍ക്ക് ഗ്ലെന്‍ മാക്‌സ് വെല്‍ ഉണ്ടാവില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
മാര്‍ച്ച് 27ന് മാക്‌സ് വെല്ലിന്റെ വിവാഹമാണ്. ഇതുമായി ബന്ധപ്പെട്ടുള്ള തിരക്കിലായതിനാല്‍ ആദ്യ കുറച്ച് മത്സരങ്ങള്‍ക്ക് മാക്‌സ് വെല്‍ ഉണ്ടായേക്കില്ലെന്നാണ് സൂചന. മാക്‌സ് വെല്‍ ഫോക്‌സ് സ്‌പോര്‍ട്‌സിനോട് സംസാരിക്കവെയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ഇന്ത്യക്കാരിയായ വിനി രാമനെയാണ് മാക്‌സ് വെല്‍ വിവാഹം ചെയ്യുന്നത്. ഇരുവരുടെയും വിവാഹത്തിന്റെ തമിഴിലുള്ള ക്ഷണക്കത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ വൈറലാവുകയും ചെയ്തിരുന്നു.

മാക്‌സ് വെല്ലിന് എത്ര മത്സരം നഷ്ടമാവുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമല്ല. മാക്‌സ് വെല്‍, ഫഫ് ഡുപ്ലെസിസ്, വിരാട് കോലി കൂട്ടുകെട്ടിലാണ് ആര്‍സിബിയുടെ പ്രതീക്ഷ. മികച്ച തുടക്കം ടീമിന് അത്യാവശ്യമാണെന്നിരിക്കെ മാക്‌സ് വെല്ലിനെ ആദ്യ മത്സരങ്ങളില്‍ നഷ്ടമാവുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തവണ ആര്‍സിബിയുടെ നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന താരം കൂടിയാണ് മാക്‌സ് വെല്‍. അവസാന സീസണോടെ വിരാട് കോലി ആര്‍സിബിയുടെ നായകസ്ഥാനം ഒഴിഞ്ഞിരുന്നു.
ഇത്തവണ മെഗാ ലേലത്തിന് മുമ്പ് തന്നെ മാക്‌സ് വെല്ലിനെ ആര്‍സിബി നിലനിര്‍ത്തിയിരുന്നു. എബി ഡിവില്ലിയേഴ്‌സ് വിരമിച്ചതിനാല്‍ മാക്‌സ് വെല്ലിന്റെ പ്രകടനം ആര്‍സിബിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അവസാന സീസണില്‍ ഗംഭീര പ്രകടനം നടത്താന്‍ മാക്‌സ് വെല്ലിനായിരുന്നു. 500ലധികം റണ്‍സ് അദ്ദേഹം നേടിയതോടെയാണ് 11 കോടി പ്രതിഫലത്തില്‍ അദ്ദേഹത്തെ ടീം നിലനിര്‍ത്തിയത്. ആര്‍സിബിയെ സംബന്ധിച്ച് മാക്‌സ് വെല്‍ ഒഴിച്ചുകൂടാനാവാത്ത താരമാണ്. അവസാന സീസണില്‍ ഉത്തരവാദിത്തതോടെ ബാറ്റുവീശിയ മാക്‌സ് വെല്ലിന് ഇത്തവണ മികവ് ആവര്‍ത്തിക്കാനാവുമോയെന്നത് കണ്ടറിയണം.

വെടിക്കെട്ട് ബാറ്റ്‌സ്മാനാണെങ്കിലും അദ്ദേഹത്തിന്റെ സ്ഥിരത വലിയ ചോദ്യം ഉയര്‍ത്തുന്ന കാര്യമാണ്. പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളുടെയെല്ലാം ഭാഗമാവാന്‍ മാക്‌സ് വെല്ലിനായിട്ടുണ്ട്. ഇതിനിടെ പഞ്ചാബിന്റെ ക്യാപ്റ്റനായെങ്കിലും തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് നടത്തിയത്. അതുകൊണ്ട് തന്നെ ആര്‍സിബിയുടെ ക്യാപ്റ്റനായി മാക്‌സ് വെല്‍ എത്താന്‍ സാധ്യത കുറവാണ്. എന്നാല്‍ ടീമില്‍ നിര്‍ണ്ണായക റോള്‍ അദ്ദേഹത്തിനുണ്ട്.
സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം മികച്ചതാണ്. ബിഗ് ബാഷ് ലീഗില്‍ റെക്കോഡ് സെഞ്ച്വറി പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിരുന്നു. ആര്‍സിബിയില്‍ നാലാം നമ്പറില്‍ മാക്‌സ് വെല്‍ കളിക്കാനാണ് സാധ്യത. വിരാട് കോലിക്കൊപ്പം ഫഫ് ഡുപ്ലെസിസ് ഓപ്പണറായേക്കും. അവസാന സീസണില്‍ സിഎസ്‌കെയുടെ ഓപ്പണറെന്ന നിലയില്‍ മികച്ച പ്രകടനം നടത്താന്‍ ഡുപ്ലെസിസിന് സാധിച്ചിരുന്നു. റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു അദ്ദേഹം.

വിവാഹത്തെത്തുടര്‍ന്ന് പാകിസ്താനെതിരായ ഓസ്‌ട്രേലിയന്‍ ടീമിന്റെ പരമ്പരയും മാക്‌സ് വെല്ലിന് നഷ്ടമാവും. ഇക്കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്ഥിരീകരിച്ചിട്ടുണ്ട്. വിവാഹത്തിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തി ക്വാറന്റെയ്ന്‍ നടപടികള്‍ അദ്ദേഹം പൂര്‍ത്തിയാക്കേണ്ടതായുണ്ട്. ആദ്യത്തെ രണ്ട് മത്സരങ്ങളാവും മാക്‌സ് വെല്ലിന് നഷ്ടമാവുകയെന്നാണ് പുറത്തുവരുന്ന വിവരം. 97 ഐപിഎല്ലില്‍ നിന്ന് 25.23 ശരാശരിയില്‍ 2018 റണ്‍സാണ് മാക്‌സ് വെല്‍ നേടിയത്. ഇതില്‍ 12 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.
ആര്‍സിബി ടീം: നിലനിര്‍ത്തിയവര്‍- വിരാട് കോലി, ഗ്ലെന്‍ മാക്സ്വെല്‍, മുഹമ്മദ് സിറാജ്. ലേലത്തില്‍ വാങ്ങിയവര്‍-ഫാഫ് ഡുപ്ലെസി, ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരംഗ, ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, ജോഷ് ഹേസല്‍വുഡ്, മഹിപാല്‍ ലോംറോര്‍, ഫിന്‍ അലന്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ജേസണ്‍ ബെറഡോര്‍ഫ്, സുയാഷ് പ്രഭുദേസായ്, ചാമ മിലിന്ദ്, അനീഷ്വര്‍ ഗൗതം, കരണ്‍ ശര്‍മ, സിദ്ധാര്‍ഥ് കൗള്‍, ലുവ്നിത്ത് സിസോഡിയ, ഡേവിഡ് വില്ലി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications