IPL 2022: ബേബി എബിയെ ആര്‍സിബിക്കു വേണ്ട! പോരടിച്ച് മുംബൈയും ചെന്നൈയും- ഒടുവില്‍ മുംബൈ റാഞ്ചി
ബേബി എബിയെന്ന പേരില്‍ ക്രിക്കറ്റ് ലോകത്തെ പുതിയ സെന്‍സേഷനായി മാറിയ സൗത്താഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസ് ഐപിഎല്ലിന്റെ അടുത്ത സീസണില്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കും. തന്റെ ഹീറോയും നാട്ടുകാരനുമായ എബി ഡിവില്ലിയേഴ്‌സിന്റെ വഴിയെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ ബ്രെവിസ് എത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ മുംബൈയുടെ നീല ജഴ്‌സിയിലാണ് ഓള്‍റൗണ്ടര്‍ കൂടിയായ താരത്തെ കാണാനാവുക.
അടുത്തിടെ സമാപിച്ച ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് കൂടിയായിരുന്നു ബ്രെവിസ്. ഈ പ്രകടനത്തോടെയാണ് അദ്ദേഹത്തിന്റെ താരമൂല്യം വീണ്ടുമുയര്‍ന്നത്. ലേലത്തില്‍ ഇതു പ്രകടമാവുകയും ചെയ്തു.

20 ലക്ഷം രൂപയായിരുന്നു ലേലത്തില്‍ ഡെവാള്‍ഡ് ബ്രെവിസിന്റെ അടിസ്ഥാന വില. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടക്കം മുതല്‍ തന്നെ ബേബി എബിക്കായി രംഗത്തുണ്ടായിരുന്നു. സിഎസ്‌കെയ്ക്കു വെല്ലുവിളിയുര്‍ത്തി പഞ്ചാബ് കിങ്‌സാണ് ഒപ്പം ചേര്‍ന്നത്. ഇരുടീമുകളും വാശിയോടെ തന്നെ പൊരുതി. പക്ഷെ ഒരു ഘട്ടമെത്തിയപ്പോള്‍ പഞ്ചാബ് പിന്‍മാറി.

ഇതോടെ ബ്രെവിസ് സിഎസ്‌കെയിലെത്തുമായിരുന്നു എല്ലാവരും കരുതിയത്. ഇതിനിടെയായിരുന്നു മുംബൈയുടെ മാസ് എന്‍ട്രി. പിന്നെ ചെന്നൈയും മുംബൈയും തമ്മിലായി പോര്. ഒടുവില്‍ ബ്രെവിസിന് മുംബൈ മൂന്നു കോടി രൂപ വിലയിട്ടപ്പോള്‍ ചെന്നൈ മുട്ടുമടക്കി. ഇതോടെ ജൂനിയര്‍ എബിഡിയെ മുംബൈ റാഞ്ചുകയും ചെയ്തു.

ഡെവാള്‍ഡ് ബ്രെവിസിനു വേണ്ടി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരായിരിക്കും ഏറ്റവുമാദ്യം രംഗത്തു വരികയെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. കാരണം എബിഡി ക്രിക്കറ്റ് മതിയാക്കിയതിനാല്‍ അടുത്ത എബിഡിയായി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ബ്രെവിസിനു മേല്‍ ആര്‍സിബിക്കു കണ്ണുണ്ടാവുമെന്നു കരുതപ്പെട്ടിരുന്നു. മാത്രമല്ല ആര്‍സിബിക്കു വേണ്ടി കളിക്കുകയാണ് ആഗ്രഹമെന്നും എബിഡിയും വിരാട് കോലിയുമാണ് തന്റെ ആരാധനാപാത്രങ്ങളെന്നു താരം നേരത്തേ തുറന്നു പറയുകയും ചെയ്തിരുന്നു.

പക്ഷെ ലേലത്തില്‍ ഒരു ഘട്ടത്തില്‍പ്പോലും ആര്‍സിബി ചിത്രത്തില്‍ ഇല്ലായിരുന്നു. ആദ്യം ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സും തമ്മിലും പിന്നെ സിഎസ്‌കെയും മുംബൈ ഇന്ത്യന്‍സും തമ്മിലായിരുന്നു പിടിവലി. ഒടുവില്‍ മുംബൈ ബ്രെവിസിനെ കൈക്കലാക്കുകയുമായിരുന്നു.

വെസ്റ്റ് ഇന്‍ഡീസില്‍ സമാപിച്ച അണ്ടര്‍ 19 ലോകകപ്പിലെ മാജിക്കല്‍ ബാറ്റിങിലൂടെയാണ് ഡെവാള്‍ഡ് ബ്രെവിസ് ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ നോട്ടപ്പുള്ളിയായി മാറിയത്. മിസ്റ്റര്‍ 360യെന്നറിയപ്പെടുന്ന ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങുമായുള്ള അദ്ഭുതപ്പെടുത്തുന്ന സാമ്യമാണ് ബ്രെവിസിനെ ക്രിക്കറ്റ് പ്രേമികള്‍ക്കു പ്രിയങ്കരനാക്കി തീര്‍ത്തത്.
അണ്ടര്‍ 19 ലോകകപ്പില്‍ എക്കാലത്തെയും വലിയ റണ്‍വേട്ടയുമായി ബ്രെവിസ് ഓള്‍ടൈം റെക്കോര്‍ഡ് തിരുത്തിയിരുന്നു. 84.33 ശരാശരിയില്‍ 506 റണ്‍സാണ് ബ്രെവിസ് വാരിക്കൂട്ടിയത്.

രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളുമുള്‍പ്പെടെയാണിത്. 138 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. 45 ബൗണ്ടറികളും 18 സിക്‌സറുകളും താരം നേടുകയും ചെയ്തു. 2004ലെ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ സ്ഥാപിച്ച 505 റണ്‍സെന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാവുകയായിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ടൂര്‍ണമെന്റില്‍ ഒരു താരം 500ന് മുകളില്‍ അടിച്ചെടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications