Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഓഷ്‌നറുടെ വലിയ അമളി, ഖലീലിനെ ഡല്‍ഹിക്ക് ലഭിച്ചത് കുറഞ്ഞ തുകയ്ക്ക്, സംഭവമിതാ

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ മെഗാ ലേലത്തില്‍ നിരവധി കൗതുകകരമായ കാര്യങ്ങള്‍ സംഭവിച്ചിരുന്നു. ഓഷ്‌നറായ ഹ്യൂഗ് എഡ്‌മെയ്ഡ്‌സ് ലേലത്തിനിടെ കുഴഞ്ഞുവീണതാണ് എല്ലാവരെയും ഞെട്ടിച്ച സംഭവം. വനിന്‍ഡു ഹസരങ്കയ്ക്കായി 10 കോടിയും കടന്ന് ലേലം പുരോഗമിക്കവെയാണ് അപ്രതീക്ഷിതമായി ഹ്യൂഗ് കുഴഞ്ഞുവീണത്. ഒന്നര മണിക്കൂറോളം ലേലം മുടങ്ങിയതിനൊടുവില്‍ ചാരു ശര്‍മയെ എത്തിച്ചാണ് ലേലം തുടര്‍ന്നത്.

600 താരങ്ങള്‍ പങ്കെടുത്ത മെഗാ ലേലത്തില്‍ 204 താരങ്ങളെയാണ് ആകെ വിറ്റുപോയത്. വാശിയേറിയ താരലേലത്തില്‍ 10 ടീമുകളാണ് പങ്കെടുത്തത്. ഇത്രയും ടീമുകളെ അണിനിരത്തി പിഴവുകളില്ലാതെ ലേലം പൂര്‍ത്തിയാക്കുകയെന്നത് എളുപ്പമല്ലെന്നുറപ്പ്. തെറ്റുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഓഷ്‌നര്‍ക്ക് പറ്റുന്ന ഇത്തരം പിഴവുകള്‍ ഫ്രാഞ്ചൈസികള്‍ക്ക് വലിയ നഷ്ടമായി മാറും.

1

ഇത്തരത്തിലൊരു വലിയ അബദ്ധം ഇത്തവണത്തെ മെഗാ ലേലത്തിനിടെ സംഭവിച്ചിട്ടുണ്ട്. ഇന്ത്യന്‍ പേസര്‍ ഖലീല്‍ അഹമ്മദിന്റെ പേര് ലേലത്തിലേക്കെത്തിയപ്പോഴാണ് ഓഷ്‌നര്‍ ചാരു ശര്‍മക്ക് വലിയ അബദ്ധം സംഭവിച്ചത്. ലേലത്തിന്റെ രണ്ടാം ദിനം 50 ലക്ഷം രൂപ അടിസ്ഥാന വിലയിലാണ് ഖലീല്‍ അഹ്‌മദ് എത്തിയത്. താരത്തിനായി തുടക്കത്തിലെ മുംബൈ ഇന്ത്യന്‍സ് രംഗത്തുണ്ടായിരുന്നു. ഇടം കൈയന്‍ യുവ പേസറില്‍ തുടക്കം മുതല്‍ മുംബൈ താല്‍പര്യം കാട്ടി.

എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സും ഖലീലിനായി സജീവമായി രംഗത്തെത്തിയതോടെ ലേലം മുറുകി. ലേലതുക 4.60 കോടിയിലേക്കെത്തി. ഡല്‍ഹിയാണ് ഈ തുക വിളിച്ചത്. പിന്നാലെ മുംബൈ 4.80 കോടി വിളിച്ചു. ഡല്‍ഹി 5 കോടിയിലേക്കെത്തിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് 5.25 വിളിച്ചു. ഇതിന് പിന്നാലെ ഡല്‍ഹി 5.50 വിളിച്ചെങ്കിലും ഓഷ്‌നറുടെ ശ്രദ്ധയില്‍ ഇത് പെട്ടില്ല. ചാരു ശര്‍മ പെട്ടെന്ന് ആശയക്കുഴപ്പത്തിലായതോടെ 5.25 കോടിക്കാണ് ഡല്‍ഹിക്ക് ഖലീല്‍ അഹമ്മദിനെ നല്‍കിയത്. ശരിക്കും മുംബൈ 5.25 കോടി വിളിച്ചിരുന്നു. ഡല്‍ഹി 5.50 കോടിയാണ് ഖലീലിനായി വിളിച്ചത്. എന്നാല്‍ ലഭിച്ചത് 5.25 കോടിക്കും.

2

ഇത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് തന്നെ പറയാം. ഖലീലിനെ എന്ത് വിലകൊടുത്തും ടീമിലെത്തിക്കാന്‍ ഡല്‍ഹി തയ്യാറെടുത്തിരുന്നു. എന്തായാലും മുംബൈക്ക് മുകളില്‍ ഡല്‍ഹി വിളിക്കുമെന്നും ഉറപ്പായിരുന്നു. എന്നാല്‍ ഖലീലിനെ ഡല്‍ഹിക്ക് ലഭിച്ചത് വിളിച്ചതിലും കുറവ് തുകയ്ക്കാണെന്നതാണ് എടുത്തു പറയേണ്ടത്. അത്രയും പൈസ ഖലീലിനും നഷ്ടമായിരിക്കുകയാണ്. എന്നാല്‍ ഡല്‍ഹിയെ സംബന്ധിച്ചത് ലാഭമാണ്. ടീമിന്റെ പേഴ്‌സില്‍ 25 ലക്ഷം രൂപ ലാഭം ലഭിച്ചു. ഓഷ്‌നറുടെ ശ്രദ്ധക്കുറവുകൊണ്ട് സംഭവിച്ച പിഴവ് തന്നെയാണിതെന്ന് പറയാം.

എന്തായാലും ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഓഷ്‌നര്‍ക്ക് പറ്റിയ അബദ്ധം ആരാധകര്‍ തന്നെയാണ് ആദ്യം പുറത്തുകൊണ്ടുവന്നതെന്ന് പറയാം. എന്തായാലും സംഭവിക്കാന്‍ പാടില്ലാത്ത അബദ്ധം തന്നെയാണിത്. എന്നാല്‍ മുഖ്യ ഓഷ്‌നറുടെ അഭാവത്തില്‍ പെട്ടെന്ന് ലഭിച്ച അവസരത്തെ ഏറ്റവും ഭംഗിയായിത്തന്നെ ചാരു ശര്‍മ ഉപയോഗിച്ചു. 10 ടീമുകളെ ഒരുമിച്ച് നിയന്ത്രിക്കുമ്പോള്‍ സംഭവിക്കാവുന്ന സ്വാഭാവിക പിഴവായിത്തന്നെ ഇതിനെ വിലയിരുത്താം.

3

എന്തായാലും വാശിയേറിയ ലേലം പൂര്‍ത്തിയായി ടീമുകളെല്ലാം ടൂര്‍ണമെന്റിനായുള്ള കാത്തിരിപ്പിലാണ്. ഇത്തവണ ഇന്ത്യയില്‍ത്തന്നെയാവും ഐപിഎല്‍ നടക്കുകയെന്നാണ് അറിയാന്‍ കഴിയുന്നത്. കോവിഡ് വ്യാപന തോത് കുറയുന്നതിനാല്‍ ഇന്ത്യയില്‍ത്തന്നെ ടൂര്‍ണമെന്റ് നടത്താമെന്ന പ്രതീക്ഷയിലാണ് ബിസിസി ഐയെന്ന് പറയാം. ഇത്തവണ മത്സരത്തിന്റെ എണ്ണവും ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യവും കൂടുന്നത് ആരാധകര്‍ക്കും സന്തോഷം നല്‍കുന്ന കാര്യമാണ്.

Story first published: Tuesday, February 15, 2022, 10:39 [IST]
Other articles published on Feb 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+