IPL 2022: ഹിറ്റ്മാന്റെ പിറന്നാള്‍ ദിനത്തില്‍ കോലിയും ഹിറ്റ്! ഫിഫ്റ്റി, ഫാന്‍സും ഹാപ്പി
മുംബൈ: ഐപിഎല്ലിന്റെ 15ാം സീസണില്‍ ഒടുവില്‍ വിരാട് കോലിയുടെ റണ്‍ക്ഷാമത്തിനു അറുതിയായി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ജഴ്‌സിയില്‍ ഇത്തവണ തന്റെ ആദ്യത്തെ ഫിഫ്റ്റി കുറിച്ചിരിക്കുകയാണ് അദ്ദേഹം. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള നിര്‍ണായക മല്‍സരത്തില്‍ ഓപ്പണിങ് റോളിള്‍ കോലി തന്റെ അര്‍ധസെഞ്ച്വറി കണ്ടെത്തിയത്.
58 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. 53 ബോളില്‍ ആറു ബൗണ്ടറികളുമടക്കമായിരുന്നു ഇത്. അവസാന ഓവറുകള്‍ റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമിത്തിനിടെ മുഹമ്മദ് ഷമിയുടെ ബോളില്‍ കോലി ബൗള്‍ഡായി മടങ്ങുകയായിരുന്നു. എങ്കിലും ഈ ഇന്നിങ്‌സ് വരാനിക്കുന്ന മല്‍സരങ്ങളില്‍ അദ്ദേഹത്തിനു കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നുറപ്പാണ്.

ആര്‍സിബി ആരാധകരെ സംബന്ധിച്ചു മാത്രമല്ല ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ചും ആശ്വാസവും സന്തോഷവും നല്‍കുന്ന കാര്യമാണിത്. കാരണം കോലി ബാറ്റിങില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായിക്കൊണ്ടിരുന്നത് ആര്‍സിബിക്കൊപ്പം ഇന്ത്യന്‍ ടീമിനെയും ആശങ്കയിലാക്കിയിരുന്നു.
കാരണം ഏഷ്യാ കപ്പും ഐസിസിയുടെ ടി20 ലോകകപ്പുമെല്ലാം ഈ വര്‍ഷം നടക്കാനിരിക്കുന്നതില്‍ കോലി ഫോമിലേക്കുയരേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമായിരുന്നു.
തുടര്‍ച്ചയായി ബാറ്റിങില്‍ ഫ്‌ളോപ്പായിക്കൊണ്ടിരുന്നതിനെ തുടര്‍ന്ന് കോലി ഐപിഎല്ലില്‍ നിന്നും പിന്‍മാറണമെന്നു പോലും ഇന്ത്യയുടെ മുന്‍ കോച്ച് രവി ശാസ്ത്രിയടക്കം ചിലര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഫിഫ്റ്റിയുമായി അദ്ദേഹം തിരിച്ചുവന്നിരിക്കുന്നത്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അത്ര വേഗമേറിയ ഫിഫ്റ്റിയായിരുന്നില്ല കോലിയുടേത്. ഫിഫ്റ്റി തികയ്ക്കാന്‍ അദ്ദേഹത്തിനു 45 ബോളുകള്‍ വേണ്ടിവന്നു. മുഹമ്മദ് ഷമിയെറിഞ്ഞ 13ാമത്തെ ഓവറിലെ മൂന്നാമത്തെ ബോളില്‍ സിംഗിള്‍ നേടിയാണ് കോലി 50 എന്ന മാന്ത്രികസംഖ്യയിലെത്തിയത്. ആരാധകരെയും സ്‌റ്റേഡിയത്തിലെത്തിയ നടിയും ഭാര്യയുമായ അനുഷ്‌ക ശര്‍മയെയും സാക്ഷി നിര്‍ത്തിയായിരുന്നു അദ്ദേഹം കരിയറിലെ 43ാം ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.

ദേശീയ ടീമിലെ സഹതാരവും ഇന്ത്യന്‍ നായകനുമായ രോഹിത് ശര്‍മയുടെ 35ാം പിറന്നാള്‍ ദിനത്തിലാണ് വിരാട് കോലി തന്റെ പഴയ ഫോം വീണ്ടെടുത്തത് എന്ന കാര്യം ആരാധര്‍ക്കും ഇരട്ടി സന്തോഷം നല്‍കുന്നു. കൂട്ടുകാരന് കോലിയുടെ വക പിറന്നാള്‍ സമ്മാനമാണ് ഇതെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഫിഫ്റ്റിക്കു ശേഷം വിരാട് കോലിയുടെ മുഖത്ത് അമിത ആവേശമൊന്നും കണ്ടില്ല. ബാറ്റുയര്‍ത്തി ആര്‍സിബി ഡഗൗട്ടിനു നേരേയും ആരാധകര്‍ക്കും നേരെയും ഉയര്‍ത്തിയ അദ്ദേഹം എല്ലാവരോടും നന്ദി പ്രകടിപ്പിച്ചാണ് തന്റെ ഫിഫ്റ്റി ആഘോഷിച്ചത്. തുടര്‍ന്ന് ആകാശത്തേക്കു മുഖമുയര്‍ത്തി ദൈവത്തോടും കോലി തന്റെ നന്ദി പ്രകാശിപ്പിക്കുന്നതു കാണാമായിരുന്നു.

ഈ ടൂര്‍ണമെന്റിലെ ആദ്യത്തെ ഏഴു മല്‍സരങ്ങളിലും വിരാട് കോലി തന്റെ ഫേവറിറ്റ് ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറിലായിരുന്നു കളിച്ചത്. പക്ഷെ ഈ പൊസിഷനില്‍ അദ്ദേഹത്തിനു പ്രതീക്ഷിച്ചതു പോലെ വലിയ സ്‌കോറുകള്‍ കണ്ടത്തൊനായില്ല. മുംബൈ ഇന്ത്യന്‍സിനെതിരേ നേടിയ 48 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ഇതിനു ശേഷം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കെതിരേ തുടര്‍ച്ചയായി രണ്ടിന്നങ്‌സുകളില്‍ കോലി ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തു.
ഇതോടെയാണ് രാജസ്ഥാന്‍ റോയല്‍സുമായുള്ള തൊട്ടുമുമ്പത്തെ കളിയില്‍ അനൂജ് റാവത്തിനെ പുറത്തിരുത്തി കോലിക്ക് ആര്‍സിബി ഓപ്പണിങിലേക്കു പ്രൊമോഷന്‍ നല്‍കിയത്. പക്ഷെ ഒമ്പത് ഒമ്പതു റണ്‍സിനു താരം പുറത്താവുകയായിരുന്നു. ഒടുവില്‍ ഓപ്പണറായുള്ള രണ്ടാമങ്കത്തില്‍ ഭാഗ്യം കോലിയെ തേടിയിരിക്കുകയാണ്

171 റണ്‍സ് വിജയലക്ഷ്യം
171 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഗുജറാത്ത് ടൈറ്റന്‍സിനു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ബാറ്റിങിന് ഇറങ്ങിയ ആര്‍സിബി ആറു വിക്കറ്റിനു 170 റണ്‍സെടുക്കുകയായിരുന്നു. വിരാട് കോലിയെക്കൂടാതെ രജത് പാട്ടിദാറും (52) ആര്‍സിബിക്കായി ഫിഫ്റ്റി നേടി. 32 ബോളില്‍ അഞ്ചു ഫോറും രണ്ടു സിസ്‌കറും താരം നേടി. ഗ്ലെന്‍ മാക്‌സ്വെല്‍ 18 ബോളില്‍ 33 റണ്‍സെടുത്ത് പുറത്തായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications