IPL 2022: ഫിഞ്ചിനെ വേണ്ട, രഹാനെക്ക് പകരം അവനെ ഓപ്പണറാക്കൂ, നിര്‍ദേശിച്ച് സഞ്ജയ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഭേദപ്പെട്ട പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ടീം ഒത്തൊരുമയോടെ കളിക്കുന്നു. അഞ്ച് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും രണ്ട് തോല്‍വിയുമടക്കം ആറ് പോയിന്റുമായി കെകെആര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ബാറ്റിങ് നിരയില്‍ താരങ്ങളെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തുമ്പോഴും ഓപ്പണിങ് ക്ലിക്കാവുന്നില്ല. വെങ്കടേഷ് അയ്യര്‍ക്ക് അവസാന സീസണിലെ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ അജിന്‍ക്യ രഹാനെയും നിരാശപ്പെടുത്തുന്നു.
രഹാനെക്ക് പകരക്കാരനെ കെകെആര്‍ തേടേണ്ട സമയമായിരിക്കുന്നുവെന്ന് പറയാം. അഞ്ച് മത്സരത്തില്‍ നിന്ന് 80 റണ്‍സ് മാത്രമാണ് രഹാനെക്ക് നേടാനായത്. ഉദ്ഘാടന മത്സരത്തില്‍ 34 പന്തില്‍ 44 റണ്‍സ് നേടിയത് മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാ മത്സരങ്ങളിലും അദ്ദേഹം നിരാശപ്പെടുത്തി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 8 പന്തില്‍ 14 റണ്‍സാണ് നേടിയത്. പ്രതീക്ഷക്കൊത്ത് രഹാനെക്ക് ഉയരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ രഹാനെക്ക് പകരക്കാരനെ കെകെആര്‍ തേടിയേക്കും.

ആരോണ്‍ ഫിഞ്ചിനെ ഓപ്പണറാക്കാമെങ്കിലും കെകെആര്‍ ഓപ്പണറാക്കേണ്ടത് മറ്റൊരു താരത്തെയാണെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. 'രഹാനെയുടെ ഫോം പരിഗണിച്ച് അവനെ പുറത്താക്കണം. മികച്ച ഫോമിലല്ല അവന്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേയും നിരാശപ്പെടുത്തി. അതിന് മുമ്പ് രാജസ്ഥാനെതിരേയും തിളങ്ങാനായില്ല. കുറച്ച് വര്‍ഷങ്ങളായിത്തന്നെ അവന്‍ ഫോമിലല്ല.
എന്നാല്‍ നായകന്‍ ശ്രേയസും ടീം മാനേജ്‌മെന്റും അവനെ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. എന്നാല്‍ നിലവിലെ ഫോമില്‍ അവനെ ഇനിയും പരിഗണിക്കുന്നതില്‍ കാര്യമില്ല. അതിന് ലളിതമായിത്തന്നെ പരിഹാരം കാണാം. ആരോണ്‍ ഫിഞ്ച് ഓപ്പണറായി ഉണ്ട്. എന്നാല്‍ അധികം മത്സരങ്ങളില്‍ അവസരം ലഭിക്കാത്ത സാം ബില്ലിങ്‌സിനെ ഓപ്പണറാക്കാവുന്നതാണ്. മധ്യനിരയില്‍ നിരവധി ഇന്ത്യന്‍ താരങ്ങളുള്ളതിനാല്‍ ഇത് മികച്ച നീക്കമായിരിക്കും'-സഞ്ജയ് ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയില്‍ സംസാരിക്കവെ പറഞ്ഞു.

കെകെആറിന്റെ ബൗളിങ് കരുത്തിനെയും സഞ്ജയ് പ്രശംസിച്ചു. ഡെത്ത് ഓവറിലടക്കം പന്തെറിയാന്‍ കെല്‍പ്പുള്ള സുനില്‍ നരെയ്‌നും വരുണ്‍ ചക്രവര്‍ത്തിയും കെകെആറിന്റെ കരുത്ത് ഉയര്‍ത്തുന്നുവെന്നാണ് സഞ്ജയ് വിലയിരുത്തിയത്. എന്നാല്‍ ഉമേഷ് യാദവ് റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്തത് ആശങ്കയാണെന്നും സഞ്ജയ് പറഞ്ഞു.
'ഉമേഷ് യാദവ് മികച്ച ഫോമിലായിരുന്നു. എന്നാല്‍ അവസാന മത്സരത്തില്‍ 12നോടടുത്തായിരുന്നു ഇക്കോണമി. സാധാരണ ന്യൂബോളില്‍ മാത്രം പന്തെറിയുകയും വിക്കറ്റ് നേടുകയും ചെയ്യുന്ന ബൗളറെന്ന നിലയിലാണ് ഉമേഷിനെ എല്ലാവരും പരിഗണിക്കുന്നത്. എന്നാല്‍ ഡെത്ത് ഓവറില്‍ അവനെ പന്തേല്‍പ്പിക്കുന്നത് ഇപ്പോഴും ഒരു പ്രശ്‌നമാണ്. പാറ്റ് കമ്മിന്‍സിനെ ഡെത്ത് ഓവറിലേക്ക് പരിഗണിക്കാം. എന്നാല്‍ തിളങ്ങുമോ ഇല്ലെയോ എന്നത് ലോട്ടറി പോലെയാണ്.

ഇതിന് പരിഹാരം ആന്‍ഡ്രേ റസലാണ്. 18-20 അല്ലെങ്കില്‍ 17-19 ഓവറുകളില്‍ റസലിനെ എറിയിക്കാവുന്നതാണ്. സുനില്‍ നരെയ്‌നെക്കൊണ്ട് 19ാം ഓവര്‍ എറിയിക്കാമെന്നാണ്. വരുണ്‍ ചക്രവര്‍ത്തിയും നരെയ്‌നും മധ്യ ഓവറുകളിലെറിയുമ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ സാഹസത്തിന് മുതിരാറില്ല. മികച്ച ഇക്കോണമിയും ഇവര്‍ക്കുണ്ട്. അതുകൊണ്ട് തന്നെ ഡെത്ത് ഓവറിലേക്ക് ഉപയോഗിക്കുന്നത് മികച്ച നീക്കമാവും. നരെയ്ന്‍ വ്യത്യസ്തനായ സ്പിന്നറാണ്. അവന് വലിയ ഇംപാക്ട് സൃഷ്ടിക്കാനാവും'- സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

കെകെആര്‍ ഇത്തവണ വലിയ കിരീടം പ്രതീക്ഷയിലാണുള്ളത്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്. അതുകൊണ്ട് തന്നെ ടീം കപ്പടിച്ചാലും അത്ഭുതപ്പെടാനാവില്ല. അവസാന സീസണില്‍ ഫൈനലില്‍ കളിച്ച കെകെആറിന് ടീമിനുള്ളിലെ ചില പിഴവുകള്‍ക്ക് പരിഹാരം കാണാനായാല്‍ വലിയ കുതിപ്പ് നടത്താന്‍ സാധിക്കുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications