Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: വമ്പനടിക്കാര്‍, പക്ഷെ അധികമാര്‍ക്കുമറിയില്ല- മെഗാ ലേലത്തില്‍ സര്‍പ്രൈസുകളായേക്കും

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ രണ്ടു പുതിയ ടീമുകള്‍ കൂടി വരാനിരിക്കെ മെഗാ താരലേലം നടക്കാനിരിക്കുകയാണ്. ജനുവരിയിലായിരിക്കും ലേല നടന്നേക്കുകയെന്നാണ് വിവരം. എട്ടു ഫ്രാഞ്ചൈസികളില്‍ നിന്നും അടുത്ത വര്‍ഷം പത്തായി ഉയരവെ കൂടുതല്‍ താരങ്ങള്‍ക്കു ടൂര്‍ണമെന്റിന്റെ ഭാഗമാവാന്‍ അവസരം ലഭിക്കും. മെഗാ ലേലത്തിനു മുമ്പ് പരമാവധി നാലു കളിക്കാരെയാണ് ഒരു ഫ്രാഞ്ചൈസിക്കു തങ്ങളുടെ കൂടാരത്തില്‍ നിലനിര്‍ത്താന്‍ കഴിയുക. ഇതോടെ മറുള്ള കളിക്കാരെല്ലാം ലേലത്തിന്റെ ഭാഗമാവും. ചില ഫ്രാഞ്ചൈസികള്‍ മാത്രമേ നാലു പേരെ നിലനിര്‍ത്താനിടയുള്ളൂ. രണ്ടോ, മൂന്നോ പേരെയാണ് ഭൂരിഭാഗം ഫ്രാഞ്ചൈസികളും നിലനിര്‍ത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതുതായെത്തിയ ചില വമ്പനടിക്കാരായ വിദേശ ബാറ്റര്‍മാരുണ്ട്. നിലവില്‍ അധികം പേര്‍ക്കൊന്നുമറിയാത്ത ഇവര്‍ക്കു ലേലത്തില്‍ ഏതെങ്കിലുമൊരു ടീമിലേക്കു നറുക്കുവീണേക്കും. ഈ താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

 ജോര്‍ജ് മന്‍സി (സ്‌കോട്ട്‌ലാന്‍ഡ്)

ജോര്‍ജ് മന്‍സി (സ്‌കോട്ട്‌ലാന്‍ഡ്)

യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ സ്‌കോട്ട്‌ലാന്‍ഡിനായി കളിച്ചിട്ടുള്ള ഓപ്പണിങ് ബാറ്ററാണ് ജോര്‍ജ് മന്‍സി. തുടക്കത്തില്‍ തന്നെ വമ്പനടിക്കള്‍ക്കു കെല്‍പ്പുള്ള അപകടകാരിയായ താരമാണ് അദ്ദേഹം. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സ് അടിച്ചെടുത്ത് ടീമിനു മികച്ച തുടക്കം നല്‍കാന്‍ മന്‍സിക്കു കഴിയും.
ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോര്‍ഡാണ് താരത്തിന്റേത്. 63 ഇന്നിങ്‌സുകളില്‍ നിന്നും 147.73 സ്‌ട്രൈക്ക് റേറ്റില്‍ 1535 റണ്‍സ് മന്‍സി നേടിയിട്ടുണ്ട്. 26.01 എന്ന മോശമല്ലാത്ത ശരാശരിയിലാണിത്. പവര്‍ ഹിറ്ററായ മന്‍സിയെപ്പോലൊരു താരം ടി20യില്‍ ഏതു ടീമിനു മുതല്‍ക്കൂട്ടാവും. അതുകൊണ്ടു തന്നെ ലേലത്തില്‍ ചില ഫ്രാഞ്ചൈസികള്‍ മന്‍സിയെ നോട്ടമിടാന്‍ സാധ്യതയുണ്ട്.

 ചരിത് അസലെന്‍ക (ശ്രീലങ്ക)

ചരിത് അസലെന്‍ക (ശ്രീലങ്ക)

ഐസിസിയുടെ ടി20 ലോകകപ്പോടെ ശ്രീലങ്കന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയ ബാറ്ററാണ് ചരിത് അസലെ ന്‍ക. ലങ്ക സെമി ഫൈനല്‍ കാണാതെ പുറത്തായെങ്കിലും അസലെന്‍കയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പല മുന്‍ താരങ്ങളും പ്രശംസിക്കുകയും ചെയ്തു. ലോകകപ്പിലെ ഏറ്റവും മികച്ച ഇലവനെ ചിലര്‍ തിരഞ്ഞെടുത്തപ്പോള്‍ പലതിലും അസലെന്‍ക ഇടം പിടിച്ചിരുന്നു. മൂന്നാം നമ്പറിലാണ് ഇടംകൈയന്‍ ബാറ്ററായ താരം കളിക്കുന്നത്. തുടക്കം മുതല്‍ വളരെ അഗ്രസീവായി ബാറ്റ് ചെയ്യാനിഷ്ടപ്പെടുന്ന താരമാണ് അസലെന്‍ക.
132.7 സ്‌ട്രൈക്ക് റേറ്റില്‍ 33.33 ശരാശരിയില്‍ 300 റണ്‍സ് അസലെന്‍ക നേടിയിട്ടുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ലങ്കയ്ക്കായി ഏറ്റവുമധികം റണ്‍സെടുത്തത് അദ്ദേഹമായിരുന്നു. ആറു മല്‍സരങ്ങളില്‍ നിന്നിം 231 റണ്‍സായിരുന്നു സമ്പാദ്യം. 147.13 സ്‌ട്രൈക്ക് റേറ്റും 46.20 ശരാശരിയുമുണ്ടായിരുന്നു. ഐപിഎല്‍ ലേലത്തില്‍ ഫ്രാഞ്ചൈസികളുടെ നോട്ടപ്പുള്ളിയായി അസലെന്‍ക മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍

റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍

ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സിന്റെ വിരമിക്കലിനു ശേഷം സൗത്താഫ്രിക്കന്‍ ടീമില്‍ അദ്ദേഹത്തിന്റെ പൊസിഷനില്‍ മികച്ച പ്രകടനങ്ങളിലൂടെ സ്ഥാനമുറപ്പിച്ച ബാറ്ററാണ് റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍. ടി20 ഫോര്‍മാറ്റിനു വളരെയധികം യോജിച്ച താരമാണ് അദ്ദേഹം. 31 ഇന്നിങ്‌സുകളില്‍ നിന്നും 130.8 സ്‌ട്രൈക്ക് റേറ്റില്‍ 38.9 ശരാശരിയോടെ 993 റണ്‍സ് വാന്‍ഡര്‍ ഡ്യുസെന്‍ നേടിക്കഴിഞ്ഞു.
യുഎഇയില്‍ സമാപിച്ച ഐസിസിയുടെ ടി20 ലോകകപ്പിലും താരം മിന്നിയിരുന്നു. ടൂര്‍ണമെന്റില്‍ സൗത്താഫ്രിക്കയുടെ ടോപ്‌സ്‌കോററായിരുന്നു വാന്‍ഡര്‍ ഡ്യുസെന്‍. അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 59 എന്ന മികച്ച ശരാശരിയില്‍ 177 റണ്‍സ് താരം അടിച്ചെടുത്തിരുന്നു. അടുത്ത മെഗാ ലേലത്തില്‍ തീര്‍ച്ചയായും വലിയ ഡിമാന്റുണ്ടാവാന്‍ സാധ്യതയുള്ള താരമാണ് ലവാന്‍ഡര്‍ ഡ്യുസെന്‍.

Story first published: Sunday, November 21, 2021, 15:43 [IST]
Other articles published on Nov 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+