Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇത്രയും നാള്‍ ബെഞ്ചിലിരുന്നു, ഈ മൂന്നു പേരെ മുംബൈ പരീക്ഷിക്കണം

ഐപിഎല്ലിന്റെ 15ാം സീസണില്‍ തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. സീസണില്‍ തുടരെ ആറു കളികള്‍ മുംബൈ തോറ്റു കഴിഞ്ഞു. ഇനി ബാക്കിയുള്ളത് എട്ടു മല്‍സരങ്ങളാണ്. ഇവയിലെല്ലാം ജയിക്കാനായാലും മുംബൈ പ്ലേഓഫിലെത്തുമെന്ന് ഒരു ഗ്യാരണ്ടിയുമില്ല. മികച്ച മാര്‍ജിനില്‍ ബാക്കിയുള്ള മല്‍സരങ്ങളില്‍ ജയിക്കുന്നതിനൊപ്പം മറ്റു ടീമുകളുടെ മല്‍സരഫലം കൂടി ആശ്രയിച്ചാവും മുംബൈയുടെ പ്ലേഓഫ് സാധ്യത.

1

ഇതുവരെ കളിച്ച ആറു മല്‍സരങ്ങളില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ പല പരീക്ഷണങ്ങളും നടത്തി നോക്കിയെങ്കിലും അവയൊന്നും ക്ലിക്കായില്ല. സീസണില്‍ ഇനിയും അവസരം ലഭിക്കാതെ സൈഡ് ബെഞ്ചിലിരുന്ന ചില താരങ്ങളെ മുംബൈയ്ക്കു ഇനിയുള്ള മല്‍സരങ്ങളില്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇവര്‍ ആരൊക്കെയാണന്നറിയാം.

റിത്വിക് ഷോക്കീന്‍

റിത്വിക് ഷോക്കീന്‍

മിസ്റ്ററി സ്പിന്നര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള ടൂര്‍ണമെന്റാണ് ഐപിഎല്‍. ഇതുവരെയുള്ള സീസണുകളെടുത്താല്‍ ഒരുപാട് മിസ്റ്ററി സ്പിന്നര്‍മാരെ നമുക്ക് കാണാന്‍ സാധിക്കും. അക്കൂട്ടത്തിലേക്ക് ഉയരാന്‍ കഴിവുള്ള താരമാണ് ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡിലുള്ള റിത്വിക് ഷോക്കീന്‍.
സ്പിന്നര്‍ മുരുഗന്‍ അശ്വിനു മുംബൈ ഈ സീസണിലെ എല്ലാ മല്‍സരങ്ങളിലും മുംബൈ കളിപ്പിച്ചിരുന്നു. പക്ഷെ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചില്ല. മാത്രമല്ല മികച്ചൊരു പങ്കാളിയുടെ അഭാവവും അശ്വിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു. എന്നാല്‍ ഷോക്കീനെ കളിപ്പിക്കുകയാണെങ്കില്‍ അതു അശ്വിനെയും കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കും.

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ ഇന്ത്യന്‍സ് ഉപദേഷ്ടാവും മുന്‍ ബാറ്റിങ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുനെ ഇനിയെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. സീം ബൗളിങ് ഓള്‍റൗണ്ടറായ താരത്തെ തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ മുംബൈ കളിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ പ്ലെയിങ് ഇലവനില്‍ താരത്തിനു അവസരം ലഭിച്ചില്ല.

4

ഇടകൈയന്‍ പേസര്‍മാരായി ഡാനിയേല്‍ സാംസ്, ജയദേവ് ഉനാട്കട്ട്, ടൈമല്‍ മില്‍സ് എന്നിവരെ ഇതുവരെ നടന്ന മല്‍സരങ്ങളില്‍ മുംബൈ കളിപ്പിച്ചു കഴിഞ്ഞു. പക്ഷെ ഇവരൊന്നും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയില്ല. അതുകൊണ്ടു തന്നെ അര്‍ജുനെ മുംബൈയ്ക്കു പരീക്ഷിച്ചു നോക്കാവുന്നതാണ്. ചിലപ്പോള്‍ എതിര്‍ ബാറ്റര്‍മാരെ സര്‍പ്രൈസ് ചെയ്യിക്കാന്‍ യുവ താരത്തിനു സാധിച്ചേക്കും. കഴിഞ്ഞ സീസണ്‍ മുതല്‍ മുംബൈ ടീമിന്റെ ഭാഗമാണ് താരം. പക്ഷെ കഴിഞ്ഞ തവണ അരങ്ങേറാന്‍ സാധിച്ചില്ല. സീസണിനു ശേഷം ഒഴിവാക്കപ്പെട്ട അര്‍ജുനെ മുംബൈ മെഗാ ലേലത്തില്‍ തിരികെ വാങ്ങുകയായിരുന്നു.

റിലെ മെറെഡിത്ത്

റിലെ മെറെഡിത്ത്

ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ റിലേ മെറെഡിത്താണ് മുംബൈ ഇന്ത്യന്‍സിനു പരീക്ഷിക്കാവുന്ന മറ്റൊരു താരം. ബിഗ് ബാഷ് ലീഗിലുള്‍പ്പെടെ ഫ്രാഞ്ചൈസി ലീഗുകളില്‍ നേരത്തേ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം.
കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ താരമാണ് മെറെഡിത്ത്. പക്ഷെ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാതെ വന്നതോടെ ടീമിനു പുറത്താവുകയായിരുന്നു. ഇതിന്റെ പേരില്‍ താരത്തെ വില കുറച്ചു കാണുന്നത് അബദ്ധമായേക്കും. 55 ടി20 മല്‍സരങ്ങളില്‍ നിന്നും 77 വിക്കറ്റുകള്‍ മെറെഡിത്ത് വീഴ്ത്തിയിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സ് സ്ക്വാഡ്

മുംബൈ ഇന്ത്യന്‍സ് സ്ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, ബേസില്‍ തമ്പി, മുരുകന്‍ അശ്വിന്‍, ജയ്‌ദേവ് ഉനദ്കട്ട്, മായങ്ക് മാര്‍ക്കാണ്ടെ, എന്‍ തിലക് വര്‍മ്മ, സഞ്ജയ് യാദവ്, ജോഫ്ര ആര്‍ച്ചര്‍, ഡാനിയല്‍ സാംസ്, ടൈമല്‍ മില്‍സ്, ടിം ഡേവിഡ്, റിലേ മെറിഡിത്ത്, മുഹമ്മദ് അര്‍ഷാദ് ഖാന്‍, രമണ്‍ദീപ് സിംഗ്, അന്‍മോല്‍പ്രീത് സിംഗ്, രാഹുല്‍ ബുധി, ഋത്വിക് ഷോക്കീന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ആര്യന്‍ ജുയല്‍, ഫാബിയന്‍ അലന്‍.

Story first published: Sunday, April 17, 2022, 20:53 [IST]
Other articles published on Apr 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+