Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അര്‍ജുനെ മുംബൈ തഴഞ്ഞതിന് രണ്ടു കാരണം! വെളിപ്പെടുത്തി ബോണ്ട്

മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ തുടര്‍ച്ചയായി രണ്ടാം ഐപിഎല്‍ സീസണിലും ഒരവസരം പോലും നല്‍കാതെ മുംബൈ ഇന്ത്യന്‍സ് പുറത്തിരുത്തിയിരുന്നു. ഇത്തവണത്തെ മെഗാ ലേലത്തില്‍ 30 ലക്ഷം രൂപയ്ക്കായിരുന്നു അര്‍ജുനെ മുംബൈ തിരികെ കൊണ്ടു വന്നത്. 2021ലെ ലേലത്തില്‍ 25 ലക്ഷം രൂപയായിരുന്നു താരത്തിനായി മുംബൈ മുടക്കിയത്.

1

കഴിഞ്ഞ സീസണില്‍ അരങ്ങേറാന്‍ അവസരം ലഭിക്കാതെ തഴയപ്പെട്ടപ്പോള്‍ ഇത്തവണ അര്‍ജുന്‍ ഉറപ്പായും കളിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷ വളരെ നേരത്തേ തന്നെ അവസാനിച്ചിട്ടും താരത്തിന് ഒരവസരം പോലും നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായില്ല. ഇതിനെതിരേ വലിയ വിമര്‍ശമനങ്ങളുമുയര്‍ന്നിരുന്നു. ഇപ്പോഴിതാ അര്‍ജുനെ കളിപ്പിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് മുംബൈയുടെ ബൗളിങ് കോച്ചും മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളറുമായ ഷെയ്ന്‍ ബോണ്ട്.

2

മുംബൈയുടെ പ്ലെയിങ് ഇലവനിലേക്കു പരിഗണിക്കുന്നതിനു മുമ്പ് അര്‍ജുന്‍ കുറച്ചു കാര്യങ്ങള്‍ കൂടി ചെയ്യാനുണ്ട്. മുംബൈ പോലെയൊരു ടീമിനായി കളിക്കുമ്പോള്‍ സ്‌ക്വാഡിന്റെ ഭാഗമാവുന്നത് ഒരു കാര്യമാണ്, പക്ഷെ പ്ലെയിങ് ഇലവനിലെത്തുകയെന്നത് മറ്റൊന്നുമാണ്. അര്‍ജുന്‍ ഇനിയും ഒരുപാട് കഠിനാധ്വാനം നടത്തുകയും വളരുകയും ചെയ്യാനുണ്ട്.

3

നിങ്ങള്‍ ഈയൊരു ലെവലില്‍ കളിക്കുമ്പോള്‍ എല്ലാവര്‍ക്കും ഗെയിം നല്‍കുന്നതിനിടയില്‍ ഒരു ലൈന്‍ ഉണ്ട്, പക്ഷെ നിങ്ങള്‍ സ്വന്തം സ്ഥാനം നേടിയെടിയെടുക്കുകയും വേണം. പ്ലെയിങ് ഇലലവനില്‍ സ്ഥാനം നേടിയെടുക്കുന്നതിനു മുമ്പ് അര്‍ജുന്‍ ബാറ്റിങും ഫീല്‍ഡിങും മെച്ചപ്പെടുത്താന്‍ ശ്രമിക്കണം. അവന്‍ പുരോഗതി കൈവരിച്ച് ടീമിലെ സ്ഥാനം നേടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഷെയ്ന്‍ ബോണ്ട് വിശദമാക്കി.

4

നേരത്തേ സച്ചിന്‍ ടെണ്ടുല്‍ക്കറും ഇതേ അഭിപ്രായം തന്നെയായിരുന്നു അര്‍ജുനെക്കുറിച്ച് പറഞ്ഞത്. പ്ലെയിങ് ഇലവനിലെ സ്ഥാനത്തെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം സ്വന്തം ഗെയിം മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്നായിരുന്നു മകനു സച്ചിന്റെ ഉപദേശം.

5

സച്ച്ഇന്‍സൈറ്റ് (Sachinsight) എന്ന ഷോയില്‍ സംസാരിക്കവെയായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അര്‍ജുന് വിലപ്പെട്ട ഉപദേശം നല്‍കിയത്. അര്‍ജുനെ മുംബൈ കളിപ്പിക്കാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു- ഇതു വ്യത്യസ്തമായ ചോദ്യമാണ്. ഞാന്‍ എന്താണ് ചിന്തിക്കുന്നതും എനിക്കു തോന്നുന്നതുമല്ല പ്രധാനം. ഐപിഎല്‍ സീസണ്‍ അവസാനിച്ചു കഴിഞ്ഞു.

7

ടീം സെലക്ഷനെക്കുറിച്ച് പറഞ്ഞാല്‍ ഞാന്‍ ഒരിക്കലും അതില്‍ ഇടപെടാറില്ല. എല്ലാ കാര്യങ്ങളും ഞാന്‍ ടീം മാനേജ്‌മെന്റിനു വിട്ടിരിക്കുകയാണ്. കാരണം ഞാന്‍ അങ്ങനെയാണ് എല്ലായ്‌പ്പോഴും പ്രവര്‍ത്തിക്കാറുള്ളതെന്നും സച്ചിന്‍ വ്യക്തമാക്കിയിരുന്നു. മുന്നോട്ടുള്ള പാത വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നാണ് ഞാന്‍ അര്‍ജുനോടു പറയാറുള്ളത്. ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നതിനാലാണ് നീ ക്രിക്കറ്റ് കൡക്കുന്നത്. അതു തന്നെ തുടരൂ. കഠിനാധ്വാനം ചെയ്യൂ, ഫലം പിന്നാലെ വരുമെന്നും സച്ചിന്‍ മകനെ ഉപദേശിച്ചിരുന്നു.

7

മുംബൈ ഇന്ത്യന്‍സ് ഇത്തവണത്തെ ഐപിഎല്ലില്‍ ഒരുപിടി പുതിയ കളിക്കാരെ പ്ലെയിങ് ഇലവനില്‍ പരീക്ഷിച്ചിരുന്നു. തിലക് വര്‍മ, ടിം ഡേവിഡ്, രമണ്‍ദീപ് സിങ്, സഞ്ജയ് യാദവ്, കുമാര്‍ കാര്‍ത്തികേയ, ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റ്യന്‍ സ്റ്റബ്‌സ് തുടങ്ങിയവരെല്ലാം മുംബൈയ്‌ക്കൊപ്പം ഈ സീസണില്‍ അരങ്ങേറിയവരാണ്. 22 കാരനായ അര്‍ജുന്‍ ഇടം കൈയന്‍ ഫാസ്റ്റ് ബൗളര്‍ മാത്രമല്ല ഓള്‍റൗണ്ടറും കൂടിയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി രണ്ടു ടി20കളില്‍ മാത്രമേ താരം കളിച്ചിട്ടുള്ളൂ.

Story first published: Friday, June 3, 2022, 14:47 [IST]
Other articles published on Jun 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+