For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഇഷാന്റെ കുറ്റി തെറിപ്പിച്ച് അര്‍ജുന്‍! ഇത്ര മിടുക്കനോ? വീഡിയോ വൈറല്‍

മുംബൈയ്ക്കായി താരം ഇനിയും അരങ്ങേറിയിട്ടില്ല

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് കുപ്പായത്തില്‍ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. കാരണം തുടര്‍ച്ചയായ ആറു മല്‍സരങ്ങളില്‍ തോറ്റ് പുറത്താവലിന്റെ വക്കില്‍ നില്‍ക്കുന്ന മുംബൈ ആരാധകരെ സംബന്ധിച്ച് ഇനി ആഘോഷിക്കാന്‍ ഇവയൊക്കെയേയുള്ളൂ.

1

ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള പോരാട്ടം മുംബൈയെ സംബന്ധിച്ച് അഗ്നി പരീക്ഷ തന്നെയാണ്. നേരിയ പ്ലേഓഫ് പ്രതീക്ഷയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ മുംബൈയ്ക്കു ഈ മല്‍സരത്തില്‍ വിജയിച്ചേ തീരൂ. അര്‍ജുന്‍ ഈ മല്‍സരത്തിലൂടെ മുംബൈയ്ക്കായി അരങ്ങേറിയേക്കുമെന്നാണ് സൂചന. അതിനിടെ നെറ്റ്‌സില്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്യുന്ന അര്‍ജുന്റെ ഒരു വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

2

ഇത്തവണത്തെ മെഗാ ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരവും യുവ വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനെ നെറ്റ്‌സില്‍ ബൗള്‍ഡാക്കുന്ന അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ വീഡിയോയാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ കൂടിയായ അര്‍ജുന്റെ തകര്‍പ്പനൊരു യോര്‍ക്കര്‍ ഇഷാന്റെ ബാറ്റ് പ്രതികരിക്കുന്നതിനു മുമ്പ് തന്നെ ഓഫ് സ്റ്റംപില്‍ പതിക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് കൈയുയര്‍ത്തി അര്‍ജുന്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതും മുംബൈ പങ്കു വച്ച വീഡിയോയിലുണ്ട്.

3

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള തൊട്ടുമുമ്പത്തെ മല്‍സരത്തിലൂടെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറുമെന്നായിരുന്നു നേരത്തേ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. താരത്തെ മുംബൈ തീര്‍ച്ചയായും കളിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. പക്ഷെ അര്‍ജുന് പകരം മുംബൈ ജഴ്‌സിയില്‍ അരങ്ങേറിയത് വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ ഫാബിയന്‍ അലെനായിരുന്നു.
മുംബൈ വ്യാഴാഴ്ച രാത്രി ചെന്നൈയുമായി കൊമ്പുകോര്‍ക്കാനിരിക്കെ അര്‍ജുന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണ തീര്‍ച്ചയായും താരം പ്ലെയിങ് ഇലവനിലുണ്ടാവുമെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്.

4

ടീമംഗമായ ഇഷാന്‍ കിഷനെ നെറ്റ്‌സില്‍ ക്ലീന്‍ ബൗള്‍ഡാക്കുന്ന അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ വീഡിയോ മുംബൈ ഇന്ത്യന്‍സ് പങ്കുവച്ചതിനു പിന്നാലെ നിരവധി പേരാണ് താരത്തെ പിന്തുണച്ച് കമന്റ് ചെയ്തിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള കളിയില്‍ തീര്‍ച്ചയായും അര്‍ജുനെ കളിപ്പിക്കണമെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത്. വീഡിയോക്കു താഴെ ആരാധകരുടെ പ്രതികരണങ്ങളുടെ ചാകര തന്നെയാ ണുള്ളത്. മികച്ച ബൗളര്‍മാരില്ലാതെ ഈ സീസണില്‍ വലയുന്ന മുംബൈയുടെ സര്‍പ്രൈസ് ഹീറോയായി അര്‍ജുന്‍ മാറിയക്കുമെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

5

ഐപിഎല്ലില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുണ്ട്. മുംബൈുടെ നെറ്റ് ബൗളര്‍മാരുടെ സംഘത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു താരം.
ഒടുവില്‍ കഴിഞ്ഞ സീസണില്‍ അര്‍ജുന്‍ മുംബൈ ടീമിലെ ഔദ്യോഗിക അംഗമായി മാറി. ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കു താരത്തെ മുംബൈ വാങ്ങുകയായിരുന്നു. പക്ഷെ സീസണില്‍ ഒരു മല്‍സരം പോലും കളിക്കാന്‍ അര്‍ജുനായില്ല. മാത്രമല്ല സീസണിന്റെ പകുതിയില്‍ വച്ച് പരിക്കു കാരണം ടീം വിടേണ്ടി വരികയും ചെയ്തു. സീസണിനു ശേഷം ഒഴിവാക്കപ്പെട്ട അര്‍ജുനെ ഇത്തവണ മെഗാ ലേലത്തില്‍ മുംബൈ തിരികെ കൊണ്ടുവരികയായിരുന്നു. 30 ലക്ഷം രൂപയാണ് ഇതിനു വേണ്ടി മുംബൈ മുടക്കിയത്.

6

ഈ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ദയനീയ പ്രകടനത്തിനു പ്രധാന കാരണം ദുര്‍ബലമായ ബൗളിങ് നിര തന്നെയാണ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ മാറ്റിനിര്‍ത്തിയാല്‍ റണ്ണൊഴുക്ക് തടയാനും വിക്കറ്റെടുക്കാനും ശേഷിയുള്ള ഒരു ബൗളര്‍ പോലും മുംബൈ നിരയില്‍ ഇല്ല. മിക്ക ബൗളര്‍മാരെയും ഇതുവരെ നടന്ന മല്‍സരങ്ങളില്‍ മുംബൈ പരീക്ഷിച്ചു കഴിഞ്ഞു. പക്ഷെ ആര്‍ക്കും തന്നെ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ സാധിച്ചിട്ടില്ല. ബൗളിങിലെ പ്രശ്‌നങ്ങള്‍ക്കു എത്രയും വേഗത്തില്‍ പരിഹാരം കണ്ടെത്താനായാല്‍ മാത്രമേ മുംബൈയ്ക്കു വിജയവഴിയില്‍ തിരിച്ചെത്താന്‍ സാധിക്കുകയുള്ളൂ. ഇല്ലെങ്കില്‍ മുംബൈ കൂടുതല്‍ വലിയ നാണക്കേടുകളിലേക്കു വീഴുമെന്നുറപ്പാണ്.

Story first published: Thursday, April 21, 2022, 15:22 [IST]
Other articles published on Apr 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+