For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: വിരാട് കോലിയെ 'പഞ്ഞിക്കിട്ട' ആല്‍ബി മോര്‍ക്കല്‍, നേടിയത് 28 റണ്‍സ്, ഓര്‍മയുണ്ടോ ആ ഓവര്‍ ?

അവസാന സീസണ്‍വരെ ആര്‍സിബിയുടെ നായകനായിരുന്ന കോലി ഇത്തവണ നായകനല്ലെങ്കിലും ആര്‍സിബിക്കൊപ്പം തന്നെയുണ്ട്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് വിരാട് കോലി. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിലുണ്ടായിരുന്ന കോലി 2013ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകസ്ഥാനത്തേക്കെത്തിയിരുന്നു. അവസാന സീസണ്‍വരെ ആര്‍സിബിയുടെ നായകനായിരുന്ന കോലി ഇത്തവണ നായകനല്ലെങ്കിലും ആര്‍സിബിക്കൊപ്പം തന്നെയുണ്ട്. 207 ഐപിഎല്ലില്‍ നിന്ന് 6283 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ കോലി തലപ്പത്താണ്.

1

അഞ്ച് സെഞ്ച്വറിയും 42 അര്‍ധ സെഞ്ച്വറിയും കോലി ടൂര്‍ണമെന്റില്‍ നേടിയിട്ടുണ്ട്. നാല് വിക്കറ്റും കോലിക്ക് ടൂര്‍ണമെന്റില്‍ നേടാനായിട്ടുണ്ട്. 251 പന്തുകളാണ് കോലി ഐപിഎല്ലില്‍ എറിഞ്ഞത്. കരിയറിന്റെ തുടക്ക കാലത്ത് പന്തെറിഞ്ഞിരുന്നെങ്കിലും പിന്നീട് കോലി തന്റെ ബൗളിങ് നിര്‍ത്തി ബാറ്റിങ്ങില്‍ ശ്രദ്ധ നല്‍കുകയായിരുന്നു. 2012ല്‍ സിഎസ്‌കെയ്‌ക്കെതിരേ കോലി എറിഞ്ഞ ഓവര്‍ ആര്‍സിബി ആരാധകര്‍ പെട്ടെന്ന് മറക്കാന്‍ ഇടയില്ല. ആല്‍ബി മോര്‍ക്കല്‍ 28 റണ്‍സാണ് ഈ ഒറ്റ ഓവറില്‍ അടിച്ചെടുത്തത്. കോലിയെ പഞ്ഞിക്കിട്ട ഈ ഓവര്‍ ഓര്‍ക്കുന്നുണ്ടോ ?.

2012 സീസണിലെ 13ാം മത്സരത്തില്‍ ആര്‍സിബിയും സിഎസ്‌കെയും നേര്‍ക്കുനേര്‍. രണ്ട് ടീമുകളും അന്ന് സൂപ്പര്‍ താരനിരയാല്‍ സമ്പന്നമായിരുന്നു. എംഎസ് ധോണി സിഎസ്‌കെയെ നയിച്ചപ്പോള്‍ ഡാനിയല്‍ വെട്ടോറിയാണ് ആര്‍സിബി ക്യാപ്റ്റന്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനാണ് ആര്‍സിബി തീരുമാനിച്ചത്. ക്രിസ് ഗെയ്ല്‍ (35 പന്തില്‍ 68), വിരാട് കോലി (46 പന്തില്‍ 57), മായങ്ക് അഗര്‍വാള്‍ (26 പന്തില്‍ 45) എന്നിവര്‍ തിളങ്ങിയതോടെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 എന്ന മികച്ച ടോട്ടല്‍ ആര്‍സിബി പടുത്തുയര്‍ത്തി.

2

206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സിഎസ്‌കെ 18 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെന്ന നിലയില്‍. അവസാന രണ്ട് ഓവറില്‍ സിഎസ്‌കെയ്ക്ക് ജയിക്കാന്‍ 42 റണ്‍സ്. മാസ്റ്റര്‍ പ്ലാനായി വെട്ടോറി കോലിക്ക് പന്ത് നല്‍കി. മത്സരഫലം മാറ്റിമറിച്ച തെറ്റായ തീരുമാനമായിരുന്നു അതെന്ന് ആ ഓവര്‍ കഴിഞ്ഞപ്പോള്‍ത്തന്നെ വ്യക്തമായി. സ്‌ട്രൈക്കില്‍ ആല്‍ബി മോര്‍ക്കല്‍. കോലിയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറി പറത്തി.

3

രണ്ടാം പന്തില്‍ കോലിയെ ആല്‍ബി സിക്‌സര്‍ പറത്തിയപ്പോള്‍ മൂന്നാം പന്തില്‍ ബൗണ്ടറി നാലാം പന്ത് വീണ്ടും സിക്‌സ്. നാല് പന്തില്‍ത്തന്നെ 20 റണ്‍സ്. അഞ്ചാം പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് കോലി വഴങ്ങിയതെങ്കിലും അവസാന പന്തില്‍ വമ്പന്‍ സിക്‌സര്‍. 28 റണ്‍സാണ് ഈ ഓവറില്‍ കോലി വിട്ടുകൊടുത്തത്. ഈ ഓവറോടെ ആര്‍സിബി തളരുകയും സിഎസ്‌കെയ്ക്ക് വലിയ ആത്മവിശ്വാസം ലഭിക്കുകയും ചെയ്തു. അവസാന ഓവറില്‍ 15 റണ്‍സാണ് സിഎസ്‌കെയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. വിനയ് മോര്‍ക്കലിനെ പുറത്താക്കിയെങ്കിലും നോബോളടക്കം എറിഞ്ഞതോടെ അവസാന പന്തില്‍ സിഎസ്‌കെ ജയം നേടിയെടുത്തു.

4

സിഎസ്‌കെയുടെ ടോപ് സ്‌കോററായ ഫഫ് ഡുപ്ലെസിസാണ് (46 പന്തില്‍ 71) കളിയിലെ താരമായത്. എംഎസ് ധോണി (24 പന്തില്‍ 41), ഡ്വെയ്ന്‍ ബ്രാവോ (15 പന്തില്‍ 25) എന്നിവരും വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. എന്നാല്‍ മത്സരത്തിന്റെ വിധിയെഴുതിയത് കോലിയെറിഞ്ഞ 19ാം ഓവറായിരുന്നു. കോലിയുടെ ക്രിക്കറ്റ് കരിയറിലെ മറക്കാനാവാത്ത അധ്യായമാണ് ഇതെന്ന കാര്യം ഉറപ്പാണ്. സഹീര്‍ ഖാനെ ഡെത്ത് ഓവറിലേക്ക് മാറ്റിവെക്കാന്‍ വെട്ടോറി തയ്യാറാവാത്തതാണ് മത്സരഫലത്തെ മാറ്റിമറിച്ചത്.

Story first published: Sunday, March 20, 2022, 9:00 [IST]
Other articles published on Mar 20, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+