Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: പ്രഥമ സീസണിലെ ടീം ജഴ്‌സികള്‍ ഓര്‍ക്കുന്നുണ്ടോ ? ഏറ്റവും മികച്ചത് ആരുടേതായിരുന്നു ?

1

മുംബൈ: ഐപിഎല്‍ 15ാം സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. 26ന് മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ഉദ്ഘാടനം മത്സരം. 2011ന് ശേഷം 10 ടീമുകള്‍ കളിക്കുന്ന ആദ്യത്തെ സീസണാണിത്. ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് എന്നിവരാണ് പുതിയതായി എത്തിയ ടീമുകള്‍. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കുന്നത്.

1

ഇതിനോടകം ടീമുകളെല്ലാം നായകന്മാരെ പ്രഖ്യാപിക്കുകയും ടീം ജഴ്‌സി പ്രകാശനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത്തവണത്തെ ടീമുകളുടെ പല ജഴ്‌സികളും കോപ്പിയടിയാണെന്ന് ആരാധകര്‍ കണ്ടെത്തിയിട്ടുമുണ്ട്. ലഖ്‌നൗവിന്റെ ജഴ്‌സിക്ക് വലിയ സ്വീകാര്യതയാണ് ഇത്തവണ ലഭിച്ചത്. ഇത്തവണത്തെ ഏറ്റവും മികച്ച ജഴ്‌സിയേതാണെന്ന് സംബന്ധിച്ച് ആരാധകര്‍ തമ്മില്‍ തര്‍ക്കം തുടരുകയാണ്. ഇത്തവണത്തെ മികച്ച ജഴ്‌സി സംബന്ധിച്ച് തര്‍ക്കം തുടരുമ്പോള്‍ 2008ലെ ടീമിന്റെ ജഴ്‌സികള്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ?. പ്രഥമ സീസണില്‍ എട്ട് ടീമുകളാണ് ടൂര്‍ണമെന്റിലുണ്ടായിരുന്നത്. അവരുടെ ജഴ്‌സികള്‍ എങ്ങനെയായിരുന്നുവെന്ന് നോക്കാം.

കിങ്‌സ് 11 പഞ്ചാബ്

കിങ്‌സ് 11 പഞ്ചാബ്

കിങ്‌സ് 11 പഞ്ചാബ് എന്നായിരുന്നു പ്രഥമ സീസണിലെ പഞ്ചാബ് ഫ്രാഞ്ചൈസിയുടെ പേര്. ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത ടീമാണെങ്കിലും പല സൂപ്പര്‍ താരങ്ങളും കളിച്ചിട്ടുള്ള ടീമാണ് കിങ്‌സ് 11 പഞ്ചാബ്. ഇപ്പോള്‍ പഞ്ചാബ് കിങ്‌സ് എന്നാണ് ടീമിന്റെ പേര്. ഇളം ചുവപ്പും സില്‍വര്‍ കളറും ചേര്‍ന്നതായിരുന്നു പഞ്ചാബിന്റെ ജഴ്‌സി. അത്ര മനോഹരമെന്ന് വിളിക്കാനാവില്ലെങ്കിലും തരക്കേടില്ലെന്ന് പറയാം. യുവരാജ് സിങ്, ബ്രറ്റ് ലീ, മഹേല ജയവര്‍ധന, കുമാര്‍ സംഗക്കാര തുടങ്ങി നിരവധി പ്രമുഖര്‍ കളിച്ചിട്ടുള്ള ടീമാണ് പഞ്ചാബ്. 2014ല്‍ ഫൈനല്‍ കളിച്ചെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റു. ജഴ്‌സി റാങ്കിങ്ങില്‍ എട്ടാം സ്ഥാനമാണ് കിങ്‌സ് 11 പഞ്ചാബ് ജഴ്‌സിക്ക് നല്‍കാന്‍ സാധിക്കുന്നത്.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

പ്രഥമ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ചത് സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു. സനത് ജയസൂര്യ, ഷോണ്‍ പൊള്ളോക്ക് തുടങ്ങിയ പല ഇതിഹാസങ്ങളും കളിച്ചിട്ടുള്ള മുംബൈയുടെ പ്രഥമ സീസണിലെ ജഴ്‌സിക്ക് ഏഴാം സ്ഥാനമാണ് നല്‍കുന്നത്. ഇടം, കടും നീല കളറുകള്‍ സമന്വയിപ്പിച്ചുള്ള ജഴ്‌സിയാണ് മുംബൈ കളത്തിലിറക്കിയത്. മുംബൈയുടെ നീല ജഴ്‌സി ഇപ്പോള്‍ കടും നീലയായി മാറിയിട്ടുണ്ട്. ഇപ്പോഴത്തെ ജഴ്‌സിക്ക് മികച്ച അഭിപ്രായമുണ്ടെങ്കിലും പ്രഥമ സീസണിലെ മുംബൈയുടെ ജഴ്‌സി കാണാന്‍ വലിയ ഭംഗിയുള്ളതായിരുന്നില്ല.

ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് മുംബൈ. അഞ്ച് കിരീടങ്ങള്‍ മുംബൈ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. 2013ല്‍ രോഹിത് ശര്‍മ നായകസ്ഥാനത്തേക്കെത്തിയ ശേഷമാണ് മുംബൈയുടെ തലവര മാറിയത്. അവസാന സീസണേതില്‍ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് മുംബൈയുടെ ഇത്തവണത്തെ ജഴ്‌സി.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്തവരുടെ നിരയാണെങ്കിലും വലിയ ആരാധക പിന്തുണയുള്ള ടീമുകളിലൊന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ്, കെവിന്‍ പീറ്റേഴ്‌സന്‍, ജാക്‌സ് കാലിസ് എന്നിവരെല്ലാം കളിക്കുകയും നയിക്കുകയും ചെയ്ത ആര്‍സിബിയുടെ പ്രഥമ സീസണിലെ ജഴ്‌സി കടും മഞ്ഞയും ചുവപ്പും ചേര്‍ന്നതായിരുന്നു. കണ്ണില്‍ കൊള്ളുന്ന ജഴ്‌സി കളറായിരുന്നു ആര്‍സിബിയുടേത്. അതുകൊണ്ട് തന്നെ ഈ ജഴ്‌സിക്ക് ആറാം സ്ഥാനമാണ്. ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത ആര്‍സിബി ഇത്തവണ വലിയ പ്രതീക്ഷയിലാണ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചാമ്പ്യന്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവും ആരാധക പിന്തുണയുള്ള ടീമുകളിലൊന്നാണ്. എംഎസ് ധോണിയെന്ന നായകന് കീഴിലാണ് പ്രഥമ സീസണ്‍ മുതല്‍ അവസാന സീസണ്‍വരെ സിഎസ്‌കെ കളിച്ചത്. ടീമിന്റെ ജഴ്‌സി ഇളം മഞ്ഞ കളറിലായിരുന്നു. കാണാന്‍ അത്ര ഭംഗിയില്ലാത്ത മഞ്ഞയായിരുന്നു ഇത്. അതുകൊണ്ട് തന്നെ ഈ ജഴ്‌സിക്ക് അഞ്ചാം സ്ഥാനമാണ് നല്‍കുന്നത്. നിലവില്‍ കൃത്യം മഞ്ഞക്കളറാണ് സിഎസ്‌കെ ജഴ്‌സിക്കുള്ളത്. ഇത് വളരെ മനോഹരവും ആരാധകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയുള്ളതുമാണ്.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

പ്രഥമ സീസണിലെ ചാമ്പ്യന്മാരായിരുന്നു ഷെയ്ന്‍ വോണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സ്. ശരാശരിയെന്ന് വിളിക്കാവുന്ന ടീമുമായി എത്തിയാണ് രാജസ്ഥാന്‍ കിരീടത്തില്‍ മുത്തമിട്ടത്. രവീന്ദ്ര ജഡേജ, യൂസഫ് പഠാന്‍, ഷെയ്ന്‍ വാട്‌സന്‍ എന്നിവരെല്ലാം ഉള്‍പ്പെട്ട പ്രഥമ സീസണിലെ ടീമിന്റെ ജഴ്‌സിയുടെ കളര്‍ നീലയും ഇളം ചാരക്കളറും ചേര്‍ന്നതായിരുന്നു. മോശമില്ലാത്ത ജഴ്‌സി തന്നെയായിരുന്നു ഇത്. നിലവില്‍ പിങ്ക് കളറിലാണ് രാജസ്ഥാന്റെ ജഴ്‌സിയുള്ളത്.

ഡെക്കാന്‍ ചാര്‍ജേഴ്‌സ്

ഡെക്കാന്‍ ചാര്‍ജേഴ്‌സ്

ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ പ്രഥമ സീസണിലെ ജഴ്‌സിയുടെ കളര്‍ വളരെ വ്യത്യസ്തമായിരുന്നു. ഇളം കളറായിരുന്നു ടീമിന്റെ ജഴ്‌സി. എന്നാല്‍ മറ്റ് ടീമുകളെല്ലാം വലിയ കളര്‍ഫുള്‍ ജഴ്‌സി ഉപയോഗിച്ചതിനാല്‍ തൊട്ടടുത്ത സീസണില്‍ അവര്‍ കടും നീള നിറത്തിലുള്ള ജഴ്‌സിയിലേക്ക് മാറി. ഇപ്പോള്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടൂര്‍ണമെന്റിലില്ല. പകരം സണ്‍റൈസേഴ്‌സ് ഹൈദരാബാദാണുള്ളത്. 2009 സീസണില്‍ ഐപിഎല്‍ കിരീടം ചൂടാനും ഡെക്കാന് സാധിച്ചിട്ടുണ്ട്.

ഡല്‍ഹി ഡയര്‍ഡെവിള്‍സ്

ഡല്‍ഹി ഡയര്‍ഡെവിള്‍സ്

പ്രഥമ സീസണില്‍ ഡല്‍ഹിയില്‍ നിന്നുള്ള ടീമിന്റെ പേര് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നായിരുന്നു. ചുവന്ന ചെകുത്താന്മാരെന്ന വിശേഷണമുണ്ടായിരുന്ന ഡല്‍ഹിയുടെ ജഴ്‌സി ചുവപ്പും കറുപ്പും നിറത്തിലുള്ളതായിരുന്നു. കാണാന്‍ ഭംഗിയുള്ള ജഴ്‌സിയായിരുന്നു ഇത്. വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ഗ്ലെന്‍ മഗ്രാത്ത്, ദിനേഷ് കാര്‍ത്തിക് തുടങ്ങിയവരെല്ലാം കളിച്ച ഡല്‍ഹിയുടെ ടീം ജഴ്‌സിക്ക് രണ്ടാം സ്ഥാനം നല്‍കാം. നിലവില്‍ നീലക്കളറുള്ള ജഴ്‌സിയാണ് ടീം ഉപയോഗിക്കുന്നത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്ന പേരുമാറ്റി ഡല്‍ഹി ക്യാപിറ്റല്‍സ് എന്നും ആക്കിയിട്ടുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

പ്രഥമ സീസണിലെ ഏറ്റവും ഭംഗിയുള്ള ജഴ്‌സി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയായിരുന്നു. കറപ്പും ഗോള്‍ഡ് കളറുമുള്ള കെകെആര്‍ ജഴ്‌സി എല്ലാ താരങ്ങള്‍ക്കും ഒരുപോലെ യോജിക്കുന്നതായിരുന്നു. രണ്ട് തവണ കിരീടം ചൂടിയിട്ടുള്ള കെകെആറിന്റെ ഇപ്പോഴത്തെ ജഴ്‌സിയും കറുപ്പും ഗോള്‍ഡന്‍ കളറും ചേരുന്നതാണെങ്കിലും പഴയ ജഴ്‌സിയുടെ അത്ര മനോഹാരിത ഇന്നത്തെ ജഴ്‌സിക്കില്ല.

Story first published: Monday, March 21, 2022, 16:39 [IST]
Other articles published on Mar 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+