For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഡെക്ക് വീരന്‍മാര്‍ക്കും അടുത്ത സീസണ്‍ കളിക്കണം! ഇവരെ ആരു വാങ്ങും?

മെഗാ ലേലം ജനുവരിയിലായിരിക്കും

ഐപിഎല്ലിന്റെ മെഗാ ലേലം ജനുവരിയില്‍ നടക്കാനിരിക്കുകയാണ്. തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരി ആദ്യ വാരമോ, രണ്ടാം വാരമോ ആയിരിക്കും മെഗാ ലേലമെന്നാണ് സൂചനകള്‍. ഒരുപിടി താരങ്ങളാണ് ഇത്തവണ ലേലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവര്‍ക്കു വേണ്ടി 10 ഫ്രാഞ്ചൈസികളും രംഗത്തിറങ്ങുകയും ചെയ്യും. വമ്പന്‍ അന്താരാഷ്ട്ര താരങ്ങള്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന യുവതാരങ്ങളും ഫ്രാഞ്ചൈസികളുടെ വിളി കാത്തിരിക്കുകയാണ്.

ലേലമെന്നത് ശരിക്കുമൊരു ചൂതാട്ടം തന്നൊണ്. കാരണം ചെലവഴിക്കുന്ന തുകയ്ക്ക് ഒരു ഗ്യാരണ്ടിയും ഫ്രാഞ്ചൈസിക്കു ലഭിക്കുന്നില്ല. വന്‍ തുക ചെലവഴിച്ച് സ്വന്തമാക്കിയ ഒരു താരം ചിലപ്പോള്‍ വലിയ ദുരന്തമായി മാറിയേക്കാം. അതേസമയം, അടിസ്ഥാന വില മാത്രം കൊടുത്ത് വാങ്ങിയ താരം പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനവും കാഴ്ചവച്ചേക്കാം. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള 14 സീസണുകളിലെ ചരിത്രമെടുത്താല്‍ ഏറ്റവുമധികം ഡെക്കായി പുറത്തായ ചില താരങ്ങളുണ്ട്. അവരില്‍ ചിലര്‍ വരാനിരിക്കുന്ന ലേലത്തില്‍ അവസരം കാത്തുനില്‍ക്കുന്നുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

 അമ്പാട്ടി റായുഡു

അമ്പാട്ടി റായുഡു

ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന താരമാണ് അമ്പാട്ടി റായുഡു. മുന്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയും നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയുമെല്ലാം അദ്ദേഹം കളിച്ചു കഴിഞ്ഞു. ഇരുടീമുകള്‍ക്കും വേണ്ടി നേരത്തേ പല നിര്‍ണായക ഇന്നിങ്‌സുകളും റായുഡു കളിച്ചിട്ടുണ്ട്. പലപ്പോഴും ഫിനിഷറുടെ റോളാണ് അദ്ദേഹത്തിനു ഫ്രാഞ്ചൈസി നല്‍കാറുള്ളത്. ഇതു കാരണം റായുഡുവിന് ബാറ്റിങില്‍ കൂടുതല്‍ റിസ്‌ക് എടുക്കേണ്ടതായും വരുന്നു.
ഈ കാരണത്താല്‍ തന്നെ താരം പല തവണ ഡെക്കായി പുറത്താവുകയും ചെയ്തിട്ടുണ്ട്. ഇതുവരെ കളിച്ച 164 ഇന്നിങ്‌സുകളില്‍ 13 തവണയാണ് റായുഡു ഡെക്കായിട്ടുള്ളത്. പക്ഷെ ബാറ്റിങില്‍ 29 ശരാശരി അദ്ദേഹത്തിനുണ്ട്.
ഇത്രയും ഡെക്കുകളുണ്ടെങ്കിലും അത് റായുഡുവിന്റെ താരമൂല്യം ലേലത്തില്‍ കുറയ്ക്കാനിടയില്ല. വരാനിരിക്കുന്ന മെഗാ ലേലത്തില്‍ പല ഫ്രാഞ്ചൈസികളും അദ്ദേഹത്തിനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് അജിങ്ക്യ രഹാനെയാണ് ഈ ലിസ്റ്റിലെ മറ്റൊരു താരം. കരിയറിന്റെ ആദ്യകാലം രാജസ്ഥാന്‍ റോയല്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് രഹാനെ കാഴ്ചവച്ചിട്ടുള്ളത്. എന്നാല്‍ പിന്നീട് ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു മാറിയതിനു ശേഷം അദ്ദേഹത്തിനു മോശം സമയമാണ്.
ബാറ്റിങില്‍ പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന ശൈലിയാണ് രഹാനെയുടേത്. ഇതുവരെ കളിച്ചിട്ടുള്ള 141 ഇന്നിങ്‌സുകളില്‍ 13 തവണ അദ്ദേഹം ഡെക്കായിട്ടുണ്ട്. നിലവില്‍ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് രഹാനെ കടന്നുപോവുന്നത്. ബാറ്റിങിലെ മോശം പ്രകടനത്തെ തുടര്‍ന്ന് അടുത്തിടെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം അദ്ദേഹത്തിനു നഷ്ടമായിരുന്നു. അതുകൊണ്ടു തന്നെ മെഗാ ലേലത്തില്‍ രഹാനെയെ ഏതെങ്കിലും ഫ്രാഞ്ചൈസി വാങ്ങാന്‍ ധൈര്യപ്പെടുമോയെന്നു കണ്ടു തന്നെ അറിയേണ്ടി വരും.

 ഹര്‍ഭജന്‍ സിങ്

ഹര്‍ഭജന്‍ സിങ്

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങാണ് ഡെക്ക് വീരന്‍മാരുടെ കൂട്ടത്തിലെ മറ്റൊരാള്‍. എന്നാല്‍ അമ്പാട്ടി റായുഡു, അജിങ്ക്യ രഹാനെ എന്നിവരെ അപക്ഷിച്ച് അടുത്ത സീസണിലെ ഐപിഎല്ലില്‍ കളിക്കാന്‍ സാധ്യത കുറവുള്ളയാളാണ് അദ്ദേഹം. കാരണം അധികം വൈകാതെ തന്നെ ഭാജി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിരമിച്ച ശേഷം ഒരുപക്ഷെ ഏതെങ്കിലും ഫ്രാഞ്ചൈസിയുടെ പരിശീലക സംഘത്തിലെ ഉപദേഷ്ടാവായോ ഒക്കെയാവും ഹര്‍ഭജനെ പുതിയ സീസണില്‍ കണ്ടേക്കുക.
ദീര്‍ഘകാലം മുംബൈ ഇന്ത്യന്‍സ് ടീമിന്റെ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ച അദ്ദേഹം പിന്നീട് ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകള്‍ക്കു വേണ്ടിയും കളിച്ചു. അവസാന സീസണില്‍ കെകെആറിനോടൊപ്പമായിരുന്നു ഭാജി. ഇതുവരെ കളിച്ച 90 ഇന്നിങ്‌സുകളില്‍ 13 തവണയാണ് അദ്ദേഹം ഡെക്കായിട്ടുള്ളത്. ഇനിയൊരിക്കല്‍ക്കൂടി പൂജ്യത്തിനു പുറത്തായി ഈ റെക്കോര്‍ഡ് മെച്ചപ്പെടിത്താന്‍ ഹര്‍ഭജന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.

Story first published: Saturday, December 18, 2021, 17:49 [IST]
Other articles published on Dec 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+