For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'കിരീടം നേടിയാല്‍ എത്ര കോടി കിട്ടും?', വിജയികളുടെ സമ്മാനത്തുക ഇതാ

ഇത്തവണ കിരീടം നേടുന്ന ടീമിന് ട്രോഫിക്കൊപ്പം എത്ര കോടിയാണ് സമ്മാനമായി ലഭിക്കുന്നതെന്ന് അറിയാമോ ?

1

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ കിരീട ജേതാവിനെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകീട്ട് എട്ട് മണി മുതലാണ് മത്സരം. ആവേശ ഫൈനലിന് മുമ്പായി എ ആര്‍ റഹ്‌മാന്‍ നയിക്കുന്ന സംഗീത പരിപാടി ഉള്‍പ്പെടെ ഗംഭീര സമാപന ചടങ്ങുകളും നടക്കുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ തീപാറും പോരാട്ടം ഉറപ്പ്. രണ്ട് ടീമിനെയും തുല്യ ശക്തികളെന്ന് വിളിക്കാവുന്നതിനാല്‍ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

1

ഇത്തവണ കിരീടം നേടുന്ന ടീമിന് ട്രോഫിക്കൊപ്പം എത്ര കോടിയാണ് സമ്മാനമായി ലഭിക്കുന്നതെന്ന് അറിയാമോ ?. 20 കോടിയെന്നാണ് ഉത്തരം. കിരീടം നേടുന്ന ടീമിന് 20 കോടി രൂപ ലഭിക്കുമ്പോള്‍ ഏകദേശം 80 ലക്ഷത്തോളം രൂപ ഓരോ താരങ്ങള്‍ക്കും ലഭിക്കും. നിലവിലെ ലീഗ് ക്രിക്കറ്റുകളില്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. ഐപിഎല്ലിനോളം പ്രചാരവും പ്രതിഫലവും ലഭിക്കുന്ന മറ്റൊരു ലീഗുമില്ല.

റണ്ണറപ്പാകുന്ന ടീമിന് 13 കോടിയാണ് പ്രതിഫലം ലഭിക്കുക. ഓരോ താരങ്ങള്‍ക്കും 50 ലക്ഷത്തോളം രൂപ ഇതില്‍ നിന്ന് ലഭിക്കും. രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകളില്‍ ആരാവും റണ്ണറപ്പാവുകയെന്നത് കാത്തിരുന്ന് കാണാം. ഇത്തവണ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ് പുറത്തായത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരാണ്. മൂന്നാം സ്ഥാനക്കാരായ അവര്‍ക്ക് സമ്മാനമായി ലഭിക്കുക ഏഴ് കോടിയാണ്. എലിമിനേറ്ററില്‍ ആര്‍സിബിയോട് തോറ്റ് പുറത്തായ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് ഇത്തവണ നാലാം സ്ഥാനക്കാര്‍. 6.5 കോടിയാണ് അവര്‍ക്ക് സമ്മാനമായി ലഭിക്കുക.

2

ഇത്തവണ 10 ടീമുകളുടെ വരവോടെ കൂടുതല്‍ മത്സരങ്ങള്‍ ടൂര്‍ണമെന്റിലുണ്ടായിരുന്നു. കൂടാതെ ഇടവേളക്ക് ശേഷം പൂര്‍ണ്ണമായും കാണികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇന്ത്യയില്‍ത്തന്നെ ടൂര്‍ണമെന്റ് നടത്താനായി. ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ഇത്തവണത്തെ സീസണിലും ഉണ്ടായിരുന്നതിനാല്‍ വലിയ വ്യൂവര്‍ഷിപ്പും ഇത്തവണത്തെ ടൂര്‍ണമെന്റിന് ലഭിച്ചിട്ടുണ്ട്. രണ്ട് തവണ യുഎഇയില്‍ ടൂര്‍ണമെന്റ് നടത്തേണ്ടി വന്നതിന്റെ നഷ്ടം ഇത്തവണത്തെ ടൂര്‍ണമെന്റിലൂടെ നികത്താന്‍ ബിസിസി ഐക്ക് സാധിച്ചിട്ടുണ്ട്.

3

ഇത്തവണയും സ്റ്റാര്‍ സ്‌പോര്‍ട്‌സിനായിരുന്നു സംപ്രേഷണാവകാശം. ടൈറ്റല്‍ സ്‌പോണ്‍സര്‍മാരായി ടാറ്റയും എത്തിയതോടെ കൂടുതല്‍ പ്രതിഫലം ഇത്തവണ ബിസിസി ഐക്ക് ലഭിച്ചു. കോവിഡിന്റെ പ്രശ്‌നങ്ങള്‍ക്ക് ശേഷം വലിയ നിയന്ത്രണങ്ങളില്ലാതെ നടന്ന ടൂര്‍ണമെന്റായതിനാല്‍ത്തന്നെ വലിയ ആരാധക പിന്തുണയും ഇത്തവണത്തെ മത്സരങ്ങള്‍ക്ക് ലഭിച്ചു. കലാശപ്പോരാട്ടത്തിന് അഹമ്മദാബാദ് സ്‌റ്റേഡിയമാണ് വേദി. നിലവിലെ ഇന്ത്യയുടെ ഏറ്റവും ആളുകളെ ഉള്‍ക്കൊള്ളുന്ന സ്‌റ്റേഡിയമാണിത്. മുഴുവന്‍ ടിക്കറ്റുകളും ഇതിനോടകം വിറ്റ് പോയതിനാല്‍ ആരാധകരാല്‍ നിറഞ്ഞ സ്റ്റേഡിയം തന്നെ ഫൈനലില്‍ പ്രതീക്ഷിക്കാം.

Story first published: Sunday, May 29, 2022, 13:02 [IST]
Other articles published on May 29, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+