Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അടുത്ത സീസണില്‍ ഇവര്‍ ഡിസിയില്‍ വേണം, മൂന്നു പേര്‍

ഐപിഎല്ലില്‍ കഴിഞ്ഞ കുറച്ചു സീസണുകളായി ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഫ്രാഞ്ചൈസികളിലൊന്നാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. കഴിഞ്ഞ മൂന്നു സീസണുകളിലും ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫിലേക്കു മുന്നേറാന്‍ അവര്‍ക്കായിരുന്നു. ഈ സീസണിലും പ്ലേഓഫ് പ്രതീക്ഷയില്‍ തന്നെയാണ് ഡിസിയുള്ളത്. പഞ്ചാബ് കിങ്‌സിനെതിരായ നിര്‍ണായക മല്‍സരത്തില്‍ ജയിച്ചതോടെ ഡിസി പ്ലേഓഫ് സാധ്യതകള്‍ കൂടുതല്‍ സജീവമാക്കിയിരിക്കുകയാണ്.

1

ഈ സീസണില്‍ എവിടെ ഫിനിഷ് ചെയ്താലും അടുത്ത സീസണില്‍ ഡിസി കൂടുതല്‍ മെച്ചപ്പെട്ട ഒരു ടീമിനെ അണിനിരത്തേണ്ടത് വളരെ പ്രധാനമാണ്. അടുത്ത സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ ഡിസി തങ്ങളുടെ ടീമിലേക്കു കൊണ്ടു വരാന്‍ ശ്രമിക്കേണ്ട താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

അലെക്‌സ് ഹേല്‍സ്

അലെക്‌സ് ഹേല്‍സ്

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണിങ് ബാറ്റര്‍ അലെക്‌സ് ഹേല്‍സിനെ അടുത്ത ലേലത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു നോട്ടമിടാവുന്നതാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. 2019നു ശേഷം ഇംഗ്ലണ്ടിനായി കളിച്ചിട്ടില്ലെങ്കിലും വിവിധ ഫ്രാഞ്ചൈസി ലീഗുകളില്‍ ഹേല്‍സ് സജീവമാണ്.
2018ലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി അദ്ദേഹം കളിച്ചിരുന്നു.

3

ഇത്തവണ മെഗാ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഹേല്‍സിനെസ സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബയോ ബബ്ള്‍ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി താരം പിന്നീട് പിന്‍മാറുകയായിരുന്നു. അടുത്ത സീസണില്‍ ഡേവിഡ് വാര്‍ണറുടെ ഓപ്പണിങ് പങ്കാളിയായി ഹേല്‍സിനെ കൊണ്ടുവന്നാല്‍ അതു ഡിസിക്കു ഗുണം ചെയ്യും. ടി20യില്‍ 2539 റണ്‍സ് ഹേല്‍സ് നേടിയിട്ടുണ്ട്.

മിച്ചെല്‍ സ്റ്റാര്‍ക്ക്

മിച്ചെല്‍ സ്റ്റാര്‍ക്ക്

ഓസ്‌ട്രേലിയന്‍ സ്പീഡ് സ്റ്റാര്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് അടുത്ത സീസണില്‍ ടീമിലെത്തിക്കേണ്ട മറ്റൊരു താരം. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരുടെ നിരയിലാണ് സ്റ്റാര്‍ക്കിന്റെ സ്ഥാനം. പക്ഷെ 2015നു ശേഷം സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ കളിച്ചിട്ടില്ല. ചില സീസണുകളില്‍ അദ്ദേഹം ലേലത്തില്‍ വിവിധ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഇതിനിടെ പലപ്പോഴും പരിക്ക് വില്ലനായതിനെ തുടര്‍ന്നു പിന്‍മാറേണ്ടി വരികയായിരുന്നു.

5

സ്റ്റാര്‍ക്കിനെപ്പോലെയൊരു ലോകോത്തര താരത്തിന്റെ അഭാവം ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിനെ സംബന്ധിച്ചും വലിയ നഷ്ടം തന്നെയാണ്. ടി20യില്‍ 157 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 2018ലായിരുന്നു സ്റ്റാര്‍ക്ക് ലേലത്തില്‍ അവസാനമായി വില്‍ക്കപ്പെട്ടത്. അന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അദ്ദേഹത്തെ വാങ്ങുകയായിരുന്നു. പക്ഷെ പരിക്കു കാരണം സീസണ്‍ നഷ്ടമായി. 2015ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായാണ് സ്റ്റാര്‍ക്ക് അവസാനം ഐപിഎല്ലില്‍ പന്തെറിഞ്ഞത്.

ബെന്‍ സ്റ്റോക്‌സ്

ബെന്‍ സ്റ്റോക്‌സ്

ഇംഗ്ലീഷ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് ലേലത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വരാവുന്ന മറ്റൊരാള്‍. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് സ്‌റ്റോക്‌സിന്റെ സ്ഥാനം. 2017ലെ ഐപിഎല്ലില്‍ സ്റ്റീവ് സ്മിത്ത് നയിച്ച റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടിയാണ് അദ്ദേഹം ആദ്യമായി ടൂര്‍ണമെന്റില്‍ കളിച്ചത്.

7

ഐപിഎല്ലില്‍ രണ്ടു സെഞ്ച്വറികള്‍ സ്റ്റോക്‌സിന്റെ പേരിലുണ്ട്. ഒന്നു പൂനെയ്ക്കു വേണ്ടിയും മറ്റൊന്നി രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയുമാണ്. ഈ സീസണിലെ ലേലത്തില്‍ നിന്നും അദ്ദേഹം സ്വയം പിന്‍മാറുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.

8

അടുത്ത സീസണിലെ സ്റ്റോക്‌സിനെ ലേലത്തില്‍ വാങ്ങിയാക്കാനായാല്‍ അതു ഡിസിയെ കൂടുതല്‍ അപകടകാരികളാക്കി മാറ്റും. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങിയ കളിയുടെ എല്ലാ മേഖലയിലും ടീമിനു മുതല്‍ക്കൂട്ടാവുന്ന താരം കൂടിയാണ് അദ്ദേഹം. അടുത്തിടെ ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് നായകനായും സ്റ്റോക്‌സ് നിയമിക്കപ്പെട്ടിരുന്നു. ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നു സ്ഥാനമൊഴിഞ്ഞ ജോ റൂട്ടിനു പകരമായിരുന്നു ഇത്.

Story first published: Monday, May 16, 2022, 23:42 [IST]
Other articles published on May 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+