Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അഹമ്മദാബാദിനും പേരായി- അഹമ്മദാബാദ് ടൈറ്റന്‍സ്! 10 ടീമുകളും തയ്യാര്‍

1

ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദ് തങ്ങളുടെ ടീമിന്റെ പേര് അഹമ്മദാബാദ് ടൈറ്റന്‍സ് എന്നായിരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ പുതുതായി ലീഗിന്റെ ഭാഗമായ രണ്ടു ടീമുകള്‍ക്കും പേരായിരിക്കുകയാണ്. മറ്റൊരു പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ നേരത്തേ തന്നെ തങ്ങളുടെ പേര് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നായിരിക്കുമെന്നു അറിയിച്ചിരുന്നു.

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് അഹദാബാദ് ടൈറ്റന്‍സിനെ നയിക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നായകനാവട്ടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുലാണ്. ഈയാഴ്ച ഐപിഎല്ലിന്റെ മെഗാ താരലേലം ബെംഗളൂരുവില്‍ നടക്കാനിരിക്കെയാണ് അഹമ്മദാബാദ് ടീം പേര് പുറത്തുവിട്ടിരിക്കുന്നത്. ലേലത്തിനു മുമ്പ് ഹാര്‍ദിക്കിനെക്കൂടാതെ അഫ്ഗാനിസ്താന്റെ സ്പിന്‍ സൂപ്പര്‍ സ്റ്റാര്‍ റാഷിദ് ഖാനെയും ഇന്ത്യയുടെ യുവ ബാറ്റര്‍ ശുഭ്മാന്‍ ഗില്ലിനെയും ടൈറ്റന്‍സ് വാങ്ങിയിരുന്നു.

2

മെഗാ ലേലത്തിനു മുന്നോടിയായി മുന്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ താരമാണ് ഹാര്‍ദിക്. റാഷിദാവട്ടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്നും സ്വയം പടിയിറങ്ങുകയായിരുന്നു. താരത്തെ ടീമില്‍ നിലനിര്‍ത്താന്‍ ഹൈദരാബാദ് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ടീമില്‍ തുടരാന്‍ ആഗ്രഹമില്ലെന്നു റാഷിദ് അറിയിച്ചതോടെ അവര്‍ ഒഴിവാക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്ലിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സാണ് ലേലത്തിനു മുമ്പ് വേണ്ടെന്നുവച്ചത്. അഹമ്മദാബാദ്, ലഖ്‌നൗ ഫ്രാഞ്ചൈസികള്‍ക്കു ഒഴിവാക്കിയവരുടെ കൂട്ടത്തില്‍ നിന്നും മൂന്നു പേരെ ടീമിലെത്തിക്കാന്‍ അനുവാദമുണ്ടായിരുന്നു.

3

അഹമ്മദാഹാദ് ഹാര്‍ദിക്, റാഷിദ്, ഗില്‍ എന്നിവരെ സ്വന്തമാക്കിയപ്പോള്‍ ലഖ്‌നൗ രാഹുല്‍, ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ഇന്ത്യയുടെ യുവ ,്‌സ്പിന്നര്‍ രവി ബിഷ്‌നോയ് എന്നിവരെയും ടീമിലെത്തിക്കുകയായിരുന്നു. 15 കോടി രൂപ വീതം നല്‍കിയാണ് ഹാര്‍ദിക്കിനെയും റാഷിദിനെയും അഹമ്മദാബാദ് കൈക്കലാക്കിയത്. ഗില്ലിനെ എട്ടു കോടിക്കും അവര്‍ ടീമിലെത്തിക്കുകയായിരുന്നു.

Story first published: Monday, February 7, 2022, 16:17 [IST]
Other articles published on Feb 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+