Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഞാനും 150 കിമിയെറിയും! ഉമ്രാന്റെ വഴിയെ കച്ചമുറുക്കി യുവ പേസര്‍

ഐപിഎല്ലിന്റെ 15ാം സീസിണില്‍ നിരന്തരം 150 കിമിക്കു മുകളില്‍ വേഗതയില്‍ ബൗള്‍ ചെയ്തു വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്ക്. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കളിയില്‍ അഞ്ചു വിക്കറ്റ് നേട്ടവും 22 കാരന്‍ കൈവരിച്ചിരുന്നു.

ഇപ്പോഴിതാ ഉമ്രാന്റെ വഴിയെ ഇന്ത്യയുടെ മറ്റൊരു ഫാസ്റ്റ് ബൗളര്‍ കൂടി 150 കിമി വേഗതയില്‍ ബൗള്‍ ചെയ്യാനുള്ള പടയൊരുക്കത്തിലാണ്. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഈ സീസണില്‍ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള കുല്‍ദീപ് സെന്നാണ് ഈ താരം.

1

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ അവസാന കളിയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കുല്‍ദീപ് സെന്നിനായിരുന്നു. ഈ കളിയില്‍ നാലു വിക്കറ്റുകളുമായി റോയല്‍സിന്റെ ബൗളിങിനു ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു. മല്‍സരശേഷം ടീമംഗമായ റിയാന്‍ പരാഗുമായി സംസാരിക്കവെയാണ് കുല്‍ദീപ് തന്റെ ബൗളിങിന്റെ വേഗത ഇനിയമുയര്‍ത്താന്‍ ശ്രമിക്കുന്നതായി വെളിപ്പെടുത്തിയത്.

2

150 കിമി വേഗതയിലുള്ള ബോള്‍ വരാന്‍ പോവുകയാണ്. ഞാന്‍ ഇപ്പോള്‍ അതിനു ഏറെക്കുറെ അരികിലുമെത്തിയിരിക്കുകയാണ് എന്നായിരുന്നു റിയാന്‍ പരാഗിനോടു 25 കാരനായ കുല്‍ദീപ് സെന്‍ പറഞ്ഞത്.
ആര്‍സിബിക്കെതിരായ കളിയിലെ മിന്നുന്ന പ്രകടനത്തോടെ സെന്‍ റോയല്‍സ് ടീമില്‍ തന്റെ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. ശനിയാഴ്ച മുംബൈ ഇന്ത്യന്‍സുമായിട്ടാണ് റോയല്‍സിന്റെ അടുത്ത മല്‍സരം. ഈ കളിയില്‍ സെന്നിന്റെ 150 കിമി വേഗതയുള്ള ബോള്‍ പിറക്കുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.
ആര്‍സിബിക്കെതിരേ 145 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പ്രതിരോധിക്കാന്‍ റോയല്‍സിനെ സഹായിച്ചത് സെന്നിന്റെ ഉജ്ജ്വല ബൗളിങായിരുന്നു. 3.3 ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്താണ് താരം നാലു പേരെ പുറത്താക്കിയത്. നായകന്‍ ഫഫ് ഡുപ്ലെസി, സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരെ അടുത്തടുത്ത ബോളുകളില്‍ സെന്‍ മടക്കുകയായിരുന്നു.

3

ഈ മല്‍സരത്തില്‍ തന്റെ മികച്ച ബൗളിങിനെക്കുറിച്ചും കുല്‍ദീപ് സെന്‍ കളിക്കു ശേഷം തുറന്നു പറഞ്ഞിരുന്നു. ആദ്യത്തെ 3-4 ഓവറുകള്‍ക്കിടെ ഞാന്‍ സഞ്ജു സാംസണുമായി സംസാരിച്ചിരുന്നു. ഈ വിക്കറ്റില്‍ റണ്‍സെടുക്കുകയെന്നത് അത്ര എളുപ്പമല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഓരോ തവണ ബൗള്‍ ചെയ്യാനെത്തിയപ്പോഴും ഹാര്‍ഡ് ലെങ്ത്ത് ബോളുകളെറിയാനാണ് താന്‍ ശ്രമിച്ചതെന്നും കുല്‍ദീപ് സെന്‍ വ്യക്തമാക്കിയിരുന്നു.

4

ഇത്തവണ മെഗാ ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കു രാജസ്ഥാന്‍ റോയല്‍സിലേക്കു വന്ന താരമാണ് കുല്‍ദീപ് സെന്‍. ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിനു വേണ്ടിയാണ് താരം കളിക്കുന്നത്. 2018ലായിരുന്നു മധ്യപ്രദേശിനായി കുല്‍ദീപിന്റെ അരങ്ങേറ്റം. പഞ്ചാബുമായുള്ള മല്‍സരത്തില്‍ ഒരിന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകളെടുത്തതോടെ അദ്ദേഹം ശ്രദ്ധിക്കപ്പെടുകയായിരുന്നു. സീസണില്‍ 25 വിക്കറ്റുകളെടുത്ത കുല്‍ദീപിന്റെ ഏറ്റവും വലിയ കരുത്ത് ഔട്ട്‌സ്വിങറുകളാണ്. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും ടീമിനു വേണ്ടി മോശമല്ലാത്ത സംഭാവന നല്‍കാന്‍ കുല്‍ദീപിനാവും.

Story first published: Thursday, April 28, 2022, 14:41 [IST]
Other articles published on Apr 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+