IPL 2022: രോഹിത്തിനും വില്യംസണും പിന്നാലെ റിഷഭിനും 'പണി കിട്ടി', ശിക്ഷ വിധിച്ച് ഐസിസി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ വലിയ കുതിപ്പ് പ്രതീക്ഷിച്ച നിരയായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ്. എന്നാല്‍ ടൂര്‍ണമെന്റ് പുരോഗമിക്കവെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ റിഷഭ് പന്തിനും സംഘത്തിനും സാധിച്ചിട്ടില്ല. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഡല്‍ഹി പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഡല്‍ഹിയുടെ തോല്‍വി. ഇപ്പോഴിതാ തോല്‍വിക്ക് പിന്നാലെ ഡല്‍ഹി നായകന്‍ റിഷഭ് പന്തിന് 12 ലക്ഷം രൂപ പിഴ ശിക്ഷ ലഭിച്ചിരിക്കുകയാണ്.
കുറഞ്ഞ ഓവര്‍ നിരക്കിനാണ് റിഷഭിന് പിഴ ശിക്ഷ നേരിടേണ്ടി വന്നത്. ഇനിയും മത്സരങ്ങള്‍ നടക്കാനിരിക്കെ സമാന പിഴവ് ആവര്‍ത്തിച്ചാല്‍ 24 ലക്ഷം രൂപയാവും റിഷഭിന് പിഴയായി നല്‍കേണ്ടി വരിക. ഈ സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ ശിക്ഷ നേരിടേണ്ടി വരുന്ന മൂന്നാമത്തെ നായകനാണ് റിഷഭ്. നേരത്തെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മക്കും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണും കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ ശിക്ഷ നേരിടേണ്ടി വന്നിരുന്നു.

ലഖ്‌നൗവിനെതിരായ മത്സരം ഡല്‍ഹിയെ സംബന്ധിച്ച് അഭിമാന പോരാട്ടമായിരുന്നു. റിഷഭ് പന്ത് - കെ എല്‍ രാഹുല്‍ എന്നീ യുവ നായകന്മാര്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ജയം രാഹുലിനൊപ്പമായിരുന്നു. രണ്ട് പേരെയും ഇന്ത്യയുടെ ഭാവി നായകന്മാരായി പരിഗണിക്കുന്നവരാണ്. അതുകൊണ്ട് തന്നെ നേര്‍ക്കുനേര്‍ പോരാട്ടം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ മത്സരത്തില്‍ റിഷഭിനെക്കാള്‍ നായകനെന്ന നിലയില്‍ ഒരുപടി മുന്നിട്ട് നില്‍ക്കാന്‍ രാഹുലിന് സാധിച്ചു.
ആവേശ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ലഖ്‌നൗ രണ്ട് പന്തും ആറ് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് മറികടന്നത്. അവസാന ഓവറുകളില്‍ ലഖ്‌നൗവിനെ നന്നായി വിറപ്പിക്കാന്‍ ഡല്‍ഹിക്ക് സാധിച്ചിരുന്നു. അവസാന രണ്ട് ഓവറില്‍ ലഖ്‌നൗവിന് ജയിക്കാന്‍ 19 റണ്‍സെന്ന നിലയിലേക്ക് മത്സരം എത്തിക്കാന്‍ ഡല്‍ഹിക്കായി. സമ്മര്‍ദ്ദം നിറഞ്ഞ മത്സരത്തില്‍ തന്ത്രം മെനയാന്‍ കൂടുതല്‍ സമയം വേണ്ടിവന്നതാണ് ഡല്‍ഹി നായകന്‍ റിഷഭിന് ഇത്തരമൊരു പിഴ ശിക്ഷ നേരിടേണ്ടി വന്നത്.

19ാം ഓവര്‍ എറിഞ്ഞ മുസ്തഫിസുര്‍ റഹ്‌മാന്‍ 14 റണ്‍സ് വഴങ്ങിയില്ലായിരുന്നെങ്കില്‍ മത്സര ഗതി മാറിയേനെ. 149 എന്ന ചെറിയ സ്‌കോറിലേക്ക് ഒതുങ്ങിയിട്ടും അവസാന ഓവര്‍ വരെ മത്സരം എത്തിക്കാന്‍ ഡല്‍ഹിക്ക് സാധിച്ചുവെന്നതാണ് എടുത്തുപറയേണ്ടത്. എന്നാല്‍ ഡല്‍ഹിയുടെ തോല്‍വിയില്‍ നായകനെന്ന നിലയില്‍ റിഷഭിന്റെ പിഴന് വളരെ വലുതാണ്. മികച്ച തുടക്കം പൃഥ്വി ഷായും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് നല്‍കിയിട്ടും അത് മുതലാക്കാന്‍ സാധിച്ചില്ല.

പവര്‍പ്ലേയില്‍ 10 റണ്‍സിനടുത്തായിരുന്നു റണ്‍റേറ്റ്. എന്നാല്‍ റോവ്മാന്‍ പവലിന്റെ (10 പന്തില്‍ 3) നിരാശപ്പെടുത്തുന്ന പ്രകടനം ടീമിന്റെ അതുവരെയുള്ള കുതിപ്പിന് ബ്രേക്കിട്ടു. റിഷഭ് പന്ത് - സര്‍ഫറാസ് ഖാന്‍ എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും റണ്‍റേറ്റ് ഉയര്‍ത്തുന്നതില്‍ രണ്ട് പേരും പരാജയമായിരുന്നു. ഏഴ് വിക്കറ്റുകള്‍ കൈയിലിരിക്കെ കടന്നാക്രമിക്കാന്‍ രണ്ട് പേരും ശ്രമിച്ചില്ല. നായകനെന്ന നിലയില്‍ റിഷഭ് ഇതിന് മുന്‍കൈ എടുക്കേണ്ടതായിരുന്നു.

36 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും റിഷഭ് നേടിയെങ്കിലും സ്‌ട്രൈക്കറേറ്റ് 108.33 ആയിരുന്നു. ഡെത്ത് ഓവറില്‍ ലഖ്‌നൗ ബൗളര്‍മാരെ വേണ്ടവിധം പ്രഹരിക്കാന്‍ ഇരുവരും ശ്രമിച്ചില്ല. ലളിത് യാദവ്, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെല്ലാം ഭേദപ്പെട്ട നിലയില്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ളവരാണ്. എന്നാല്‍ റിഷഭും സര്‍ഫറാസും വിക്കറ്റ് കാത്ത് കളിച്ചതോടെയാണ് 149 എന്ന ചെറിയ സ്‌കോറിലേക്ക് ഒതുങ്ങേണ്ടി വന്നത്. 180ന് മുകളില്‍ സ്‌കോര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും റിഷഭിന്റെ മെല്ലപ്പോക്ക് ടീമിനെ ചെറിയ സ്‌കോറിലേക്കൊതുക്കാന്‍ കാരണമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications