IPL: 'വല്യേട്ടന്മാരിലെ കൊമ്പന്മാര്‍', സെഞ്ച്വറി നേടിയ പ്രായം കൂടിയ താരമാര്? പട്ടിക ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ ഇടവേളക്ക് ശേഷം 10 ടീമുകള്‍ എത്തുന്നതോടെ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് പോരാട്ടങ്ങളുള്ളത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. മുംബൈയിലെ മൂന്ന് വേദികളിലും പൂനെയിലുമായാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കുന്നത്. ആകെ 70 മത്സരങ്ങള്‍ ഗ്രൂപ്പു ഘട്ടത്തില്‍ ഉണ്ടാവും. ഓരോ ടീമും 14 മത്സരങ്ങള്‍ വീതമാണ് കളിക്കേണ്ടി വരിക.
ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ സെഞ്ച്വറി നേട്ടക്കാരായ നിരവധി താരങ്ങളെ കാണാനാവും. ക്രിസ് ഗെയ്ല്‍, വിരാട് കോലി എന്നിവരെല്ലാം ഒന്നിലധികം തവണ സെഞ്ച്വറി നേടിയിട്ടുള്ള താരങ്ങളാണ്. എന്നാല്‍ ഐപിഎല്ലില്‍ സെഞ്ച്വറി നേടിയിട്ടുള്ള പ്രായം കൂടിയ താരമാരാണെന്ന് അറിയാമോ ? ടോപ് ഫൈവിന്റെ പട്ടിക പരിശോധിക്കാം.

ആദം ഗില്‍ക്രിസ്റ്റ്
മുന്‍ ഓസീസ് നായകനും ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ കിരീടം ചൂടിച്ച നായകനുമായ ആദം ഗില്‍ക്രിസ്റ്റാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. ഐപിഎല്ലില്‍ രണ്ട് തവണ സെഞ്ച്വറി നേടിയിട്ടുള്ള ഗില്‍ക്രിസ്റ്റിന്റെ രണ്ടാം സെഞ്ച്വറി പിറക്കുമ്പോള്‍ 39 വയലും 184 ദിവസവുമാണ് അദ്ദേഹത്തിന്റെ പ്രായം. 80 ഐപിഎല്ലില്‍ നിന്നായി 2069 റണ്‍സ് ഗില്ലിയുടെ പേരിലുണ്ട്. 11 അര്‍ധ സെഞ്ച്വറിയും നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 109 റണ്‍സാണ്. വിരമിച്ച ശേഷം ക്രിക്കറ്റില്‍ അദ്ദേഹം വളരെ സജീവമല്ല. 13 ടി20യില്‍ നിന്ന് 272 റണ്‍സ് അദ്ദേഹം ഓസ്‌ട്രേലിയക്കായി നേടിയിട്ടുണ്ട്. ഡെക്കാനെ കൂടാതെ പഞ്ചാബ് കിങ്‌സിനായും ഗില്‍ക്രിസ്റ്റ് കളിച്ചിട്ടുണ്ട്.

സനത് ജയസൂര്യ
ശ്രീലങ്കയുടെ സനത് ജയസൂര്യ ഐപിഎല്ലില്‍ അധികം മത്സരം കളിച്ചില്ലെങ്കിലും ചുരുങ്ങിയ മത്സരംകൊണ്ട് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റാന്‍ ജയസൂര്യക്കായി. ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്താണ് ജയസൂര്യയുള്ളത്. 38 വയസും 319 ദിവസവും പ്രായമുള്ളപ്പോഴാണ് ജയസൂര്യ സെഞ്ച്വറി നേടിയത്. മുംബൈ ഇന്ത്യന്‍സിനൊപ്പം 30 മത്സരം കളിച്ച ജയസൂര്യ 768 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ശ്രീലങ്കയ്ക്കായി 31 ടി20യില്‍ നിന്ന് 629 റണ്‍സും ജയസൂര്യ നേടിയിട്ടുണ്ട്.

ക്രിസ് ഗെയ്ല്‍
യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്താണ്. ഐപിഎല്ലില്‍ ആറ് സെഞ്ച്വറി നേടിയ ഗെയ്‌ലിന്റെ അവസാന സെഞ്ച്വറി പിറക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 38 വയസും 210 ദിവസവുമാണ്. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള ഗെയ്ല്‍ 142 മത്സരത്തില്‍ നിന്ന് 4965 റണ്‍സാണ് നേടിയത്. 31 അര്‍ധ സെഞ്ച്വറിയും നേടിയ ഗെയ്‌ലിന്റെ ഉയര്‍ന്ന സ്‌കോര്‍ 175 റണ്‍സാണ്. ടൂര്‍ണമെന്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഇതാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ്, ആര്‍സിബി ടീമുകള്‍ക്കായാണ് ഗെയ്ല്‍ ഐപിഎല്ലില്‍ കളിച്ചത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായാണ് ഐപിഎല്ലിലേക്കെത്തിയത്. മുംബൈയെ കിരീടത്തിലേക്കെത്തിക്കാന്‍ സച്ചിനായില്ല. എന്നാല്‍ സെഞ്ച്വറി നേടാന്‍ സച്ചിന് സാധിച്ചു. സച്ചിന്‍ സെഞ്ച്വറി നേടുമ്പോള്‍ 37 വയസും 356 ദിവസവുമായിരുന്നു സച്ചിന്റെ പ്രായം. 78 മത്സരത്തില്‍ നിന്ന് 2334 റണ്‍സ് നേടിയ സച്ചിന്‍ 13 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.

ഷെയ്ന്‍ വാട്‌സന്‍
മുന്‍ ഓസീസ് ഓള്‍റൗണ്ടറും രാജസ്ഥാന്‍ റോയല്‍സ്, ആര്‍സിബി, സിഎസ്‌കെ ടീമുകളുടെ താരവുമായിരുന്ന ഷെയ്ന്‍ വാട്‌സനാണ് ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്ത്. 36 വയസും 344 ദിവസവും പ്രായം ഉള്ളപ്പോഴാണ് വാട്‌സന്‍ തന്റെ അവസാന ഐപിഎല്‍ സെഞ്ച്വറി നേടിയത്. 145 ഐപിഎല്ലില്‍ നിന്ന് നാല് സെഞ്ച്വറിയും 21 ഫിഫ്റ്റിയും ഉള്‍പ്പെടെ 3874 റണ്‍സാണ് വാട്‌സന്റെ പേരിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications