For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: മികച്ച ഇന്ത്യന്‍ അണ്‍ക്യാപ്പഡ് 11നുമായി ഗവാസ്‌കര്‍, വിക്കറ്റ് കീപ്പര്‍ സര്‍പ്രൈസ്

ഭാവിയിലെ ഇന്ത്യന്‍ താരങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നിലധികം താരങ്ങള്‍ ഇത്തവണത്തെ ഐപിഎല്‍ സീസണിലുണ്ടെന്ന് പറയാം

1

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ പോരാട്ടങ്ങള്‍ ആവേശകരമായി പുരോഗമിക്കുകയാണ്. പ്ലേ ഓഫില്‍ ഗുജറാത്ത് സീറ്റുറപ്പിച്ച് കഴിഞ്ഞു. ശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങള്‍ക്കായി വാശിയേറിയ പോരാട്ടം തന്നെയാണ് നടക്കുന്നത്. ആരൊക്കെ പ്ലേ ഓഫിലെത്തുമെന്ന് പറയാനാവാത്ത അവസ്ഥയാണ്. ഇത്തവണത്തെ ഐപിഎല്‍ സീസണും ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതീക്ഷ നല്‍കുന്ന യുവതാരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട്. ഭാവിയിലെ ഇന്ത്യന്‍ താരങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നിലധികം താരങ്ങള്‍ ഇത്തവണത്തെ ഐപിഎല്‍ സീസണിലുണ്ടെന്ന് പറയാം.

ഇത്തവണ തിളങ്ങിയ പല യുവതാരങ്ങളും അധികം വൈകാതെ ദേശീയ ടീമിലേക്കെത്താന്‍ പ്രതിഭയുള്ളവരാണ്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ഇതിഹാസ താരവും ക്യാപ്റ്റനും നിലവില്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ ഐപിഎല്ലിലെ ഇന്ത്യയുടെ മികച്ച അണ്‍ക്യാപ്പഡ് 11 തിരഞ്ഞെടുത്തിരിക്കുകയാണ്. ആരൊക്കെയാണ് അതില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് പരിശോധിക്കാം.

1

ഓപ്പണര്‍മാരായി അഭിഷേക് ശര്‍മയും രാഹുല്‍ ത്രിപാഠിയുമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ അഭിഷേക് ശര്‍മ ഇടം കൈയന്‍ താരമാണ്. 11 മത്സരത്തില്‍ നിന്ന് 331 റണ്‍സുമായി ഭേദപ്പെട്ട പ്രകടനമാണ് അഭിഷേക് ഹൈദരാബാദിനായി കാഴ്ചവെക്കുന്നത്. പ്രതീക്ഷ നല്‍കുന്ന യുവതാരമാണ് അഭിഷേക്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മറ്റൊരു താരമാണ് രാഹുല്‍ ത്രിപാഠി. ഐപിഎല്ലില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം സ്ഥിരതയോടെ കളിച്ചിട്ടും ഇതുവരെ അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിട്ടില്ല. 11 മത്സരത്തില്‍ നിന്ന് 308 റണ്‍സ് ത്രിപാഠി നേടിക്കഴിഞ്ഞു. ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് ത്രിപാഠി.

2

മൂന്നാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സിന്റെ തിലക് വര്‍മക്കാണ് അവസരം. അണ്ടര്‍ 19 ടീമിലൂടെ വളര്‍ന്ന തിലക് ഇത്തവണ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇടം കൈയനായ താരമാണ് ഇത്തവണത്തെ മുംബൈ ഇന്ത്യന്‍സിന്റെ നിലവിലെ ടോപ് സ്‌കോറര്‍. 12 മത്സരത്തില്‍ നിന്ന് 368 റണ്‍സാണ് തിലക് നേടിയത്. വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് അദ്ദേഹം. രജത് പാട്ടീധാറാണ് നാലാം നമ്പറില്‍. ആര്‍സിബി താരം അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ളവനാണ്. നാല് മത്സരങ്ങളില്‍ നിന്ന് 137 റണ്‍സാണ് അദ്ദേഹം ആര്‍സിബിക്കായി നേടിയത്. രാജസ്ഥാന്റെ മഹിപാല്‍ ലോംറോറിനാണ് അഞ്ചാം നമ്പറില്‍ അവസരം.

3

ആറാം നമ്പറില്‍ പഞ്ചാബ് കിങ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മക്കാണ് അവസരം. വെടിക്കെട്ട് നടത്താന്‍ കെല്‍പ്പുള്ള താരം 9 മത്സരത്തില്‍ നിന്ന് 162 റണ്‍സാണ് നേടിയത്. കെ എസ് ഭരതിനെ തഴഞ്ഞാണ് ജിതേഷിനെ ഗവാസ്‌കര്‍ തിരഞ്ഞെടുത്തത്. നേരത്തെ വീരേന്ദര്‍ സെവാഗും ജിതേഷിന്റെ പ്രകടനത്തെ പ്രശംസിച്ചിരുന്നു. 161 ന് മുകളിലാണ് ഇത്തവണത്തെ ജിതേഷിന്റെ സ്‌ട്രൈക്കറേറ്റ്.

ഏഴാം നമ്പറില്‍ ആര്‍സിബിയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദിനാണ് അവസരം.12 മത്സരത്തില്‍ നിന്ന് 198 റണ്‍സ് നേടിയ ഷഹബാസ് പന്തുകൊണ്ടും മികവ് കാട്ടി. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള ഷഹബാസ് ഇന്ത്യന്‍ ടീമിലേക്ക് അധികം വൈകാതെ തന്നെ എത്തിയേക്കും. എട്ടാമന്‍ മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍ മുരുഗന്‍ അശ്വിനാണ്. അനുഭവസമ്പന്നായ സ്പിന്നറാണ് മുരുഗനെങ്കിലും ഇതുവരെ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിട്ടില്ല. എട്ട് മത്സരത്തില്‍ നിന്ന് ഒമ്പത് വിക്കറ്റാണ് തമിഴ്‌നാടുകാരനായ സ്പിന്നര്‍ വീഴ്ത്തിയത്.

4

ഒമ്പതാമന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്കാണ്. 157 വേഗം കുറിച്ച് ഐപിഎല്ലിലെ വേഗം കൂടിയ രണ്ടാമത്തെ പന്തെന്ന റെക്കോഡ് ഉമ്രാന്‍ സ്വന്തം പേരിലാക്കി കഴിഞ്ഞു. അതിവേഗ പന്തുകള്‍ കൊണ്ട് വിസ്മയിപ്പിക്കുന്ന ഉമ്രാന്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലൂടെത്തന്നെ ദേശീയ ടീം അരങ്ങേറ്റം കുറിച്ചേക്കും. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് പേസര്‍ മൊഹ്‌സിന്‍ ഖാനാണ് 10ാം നമ്പറില്‍. ആറ് മത്സരത്തില്‍ നിന്ന് 10 വിക്കറ്റുകള്‍ ഇതിനോടകം ഇടം കൈയന്‍ പേസര്‍ വീഴ്ത്തി കഴിഞ്ഞു. ഐപിഎല്ലിലും ഇന്ത്യന്‍ ടീമിലും മൊഹ്‌സീന് വലിയ ഭാവിയുണ്ട്.

ചെന്നൈയുടെ മുകേഷ് ചൗധരിയാണ് ടീമിലെ 11ാമന്‍. ഇടം കൈയന്‍ പേസറായ മുകേഷ് ചൗധരി ന്യൂബോളില്‍ എതിരാളികളെ വിറപ്പിക്കുകയാണ്. 11 മത്സരത്തില്‍ നിന്ന് 16 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ഇടം കൈയന്‍ പേസര്‍മാരെ ഇന്ത്യക്ക് ആവിശ്യമായതിനാല്‍ത്തന്നെ മുകേഷിന് വൈകാതെ അവസരം ലഭിച്ചേക്കും.

5

ഗവാസ്‌കര്‍ അണ്‍ക്യാപ്പഡ് 11-അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ, രജത് പാട്ടീധാര്‍, മഹിപാല്‍ ലോംറോര്‍, ജിതേഷ് ശര്‍മ, ഷഹബാസ് അഹമ്മദ്, മുരുഗന്‍ അശ്വിന്‍, ഉമ്രാന്‍ മാലിക്, മൊഹ്‌സിന്‍ ഖാന്‍, മുകേഷ് ചൗധരി

Story first published: Friday, May 13, 2022, 17:55 [IST]
Other articles published on May 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+