Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ഒമ്പത് ടീമുകള്‍ക്കായി കളിച്ചു', എല്ലാ ടീമിനായും കളിക്കുകയാണോ ലക്ഷ്യം ? ഫിഞ്ച് പറയുന്നു

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കൗതുകകരമായ ഒരു റെക്കോഡിനുടമയാണ് ഓസീസ് പരിമിത ഓവര്‍ നായകനായ ആരോണ്‍ ഫിഞ്ച്. ഏറ്റവും കൂടുതല്‍ ഫ്രാഞ്ചൈസികള്‍ക്കായി കളിച്ച താരമെന്ന ബഹുമതിയാണ് ഫിഞ്ചിന്റെ പേരിലുള്ളത്. മികച്ച ടി20 താരമാണെങ്കിലും ഐപിഎല്ലിലെ പ്രകടനം അത്ര മികച്ചതല്ല. എന്നാല്‍ ഇതിനോടകം നിരവധി ഫ്രാഞ്ചൈസികളുടെ ഭാഗമാവാന്‍ ഫിഞ്ചിന് സാധിച്ചിട്ടുണ്ട്. ഇത്തവണ കെകെആറിന്റെ താരമാണ് ഫിഞ്ച്.

1

മെഗാ ലേലത്തില്‍ അണ്‍സോള്‍ഡായ താരത്തെ 1.50 കോടിക്ക് അലെക്‌സ് ഹെയ്ല്‍സിന്റെ പകരക്കാരനായാണ് കെകെആര്‍ ടീമിലേക്കെത്തിച്ചത്. കെകെആര്‍ താരത്തിന്റെ ഒമ്പതാമത്തെ ഐപിഎല്‍ ടീമാണ്. രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, പൂനെ വാരിയേഴ്‌സ് ഇന്ത്യ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, കിങ്‌സ് 11 പഞ്ചാബ്, ഗുജറാത്ത് ലയണ്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്കുവേണ്ടിയാണ് ഫിഞ്ച് കരാറിലെത്തിയത്.

1

ഇപ്പോഴിതാ ഐപിഎല്ലില്‍ ഒമ്പത് ടീമുകള്‍ക്കായി കളിച്ച് കഴിഞ്ഞു. എല്ലാ ടീമുകള്‍ക്കായും കളിക്കുകയാണോ തന്റെ ലക്ഷ്യമെന്നത് വ്യക്തമാക്കിയിരിക്കുകയാണ് ആരോണ്‍ ഫിഞ്ച്. 'ഇതിനോടകം ഒമ്പത് ഫ്രാഞ്ചൈസുകളുമായി കരാറിലെത്താന്‍ സാധിച്ചു. എന്നാല്‍ ഒരു ടീമിന്റെ ജഴ്‌സി അണിയാന്‍ വളരെ അധികം ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത് മറന്ന് പോയിരിക്കുന്നു. കെകെആര്‍ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം ടീമിലെത്താനുള്ള കാര്യം അറിയിക്കുമ്പോള്‍ ഭാര്യക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു.

1

കുടുംബത്തോടൊപ്പം ഇടവേള ആഘോഷിക്കാന്‍ എന്തെങ്കിലും പദ്ധതി ആവിഷ്‌കരിക്കുമ്പോള്‍ ഇത്തരത്തില്‍ എന്തെങ്കിലുമൊരു കാര്യം എത്താറുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തെയും പ്ലാനിങ് കോവിഡ് കാരണം മാറ്റിവെക്കേണ്ടി വന്നു. ഇപ്പോഴിതാ ഐപിഎല്ലും. എല്ലാം ശരിയായി വരുമ്പോള്‍ അവസാന നിമിഷമാവും ഇങ്ങനെ എന്തെങ്കിലും വരിക. ഇപ്പോള്‍ കുടുംബവും ഇന്ത്യയിലേക്ക് വരാന്‍ തയ്യാറെടുക്കുകയാണ്'- ഫിഞ്ച് പറഞ്ഞു.

1

കെകെആറിനൊപ്പം ഫിഞ്ച് ചേരാന്‍ അല്‍പ്പം വൈകും. ഓസ്്‌ട്രേലിയയുടെ പാകിസ്താനെതിരായ ഏകദിന, ടി20 പരമ്പര അവസാനിച്ചതിന് ശേഷം മാത്രമെ ഫിഞ്ചിന് കെകെആറിനൊപ്പം ചേരാനാവു. ആദ്യത്തെ മൂന്ന് നാല് മത്സരങ്ങളെങ്കിലും ഫിഞ്ചിന് നഷ്ടമായേക്കും. ഇത്തവണ കെകെആറിനൊപ്പം ഗംഭീര പ്രകടനം നടത്താന്‍ ഫിഞ്ചിന് സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 87 ഐപിഎല്ലില്‍ നിന്ന് 2005 റണ്‍സാണ് ഫിഞ്ചിന്റെ പേരിലുള്ളത്. ഇതില്‍ 14 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. എന്നാല്‍ ദേശീയ ക്രിക്കറ്റിലും ബിബിഎല്ലിലും കാട്ടുന്ന മികവ് ഐപിഎല്ലില്‍ കാട്ടാന്‍ ഫിഞ്ചിനായിട്ടില്ല.

1

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടീം: ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍, വരുണ്‍ ചക്രവര്‍ത്തി, പാറ്റ് കമ്മിന്‍സ്, നിതീഷ് റാണ, ശ്രേയസ് അയ്യര്‍, ശിവം മാവി, ഷെല്‍ഡണ്‍ ജാക്‌സണ്‍, അജിങ്ക്യ രഹാനെ, റിങ്കു സിംഗ്, അനുകുല്‍ റോയ്, റാസിഖ് ദാര്‍, ബാബാ ഇന്ദ്രജിത്ത്, ചാമിക കരുണരത്‌നെ, അഭിജിത് തോമര്‍, പ്രഥം സിംഗ്, അശോക് ശര്‍മ്മ, സാം ബില്ലിംഗ്‌സ്, അലെക്സ് ഹേല്‍സ്, ടിം സൗത്തി, രമേഷ് കുമാര്‍, മുഹമ്മദ് നബി, ഉമേഷ് യാദവ്, അമന്‍ ഖാന്‍.

Story first published: Tuesday, March 22, 2022, 17:41 [IST]
Other articles published on Mar 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+