Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: വമ്പന്‍ മാറ്റം നിര്‍ദേശിച്ച് ചോപ്ര, പ്ലെയിങ് ഇലവനില്‍ അഞ്ചു വിദേശ താരങ്ങള്‍!

ഐപിഎല്ലിന്റെ പുതിയ സീസണില്‍ നിയമത്തില്‍ മാറ്റം വരുത്തണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. നിലവില്‍ ഒരു ടീമിനു പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താവുന്ന വിദേശ കളിക്കാരുടെ എണ്ണം നാലാണ്. എന്നാല്‍ അടുത്ത സീസണ്‍ മുതല്‍ അതു അഞ്ചാക്കി ഉയര്‍ത്തണമെന്നാണ് ചോപ്രയുടെ ആവശ്യം. മുന്‍ സീസണുകളെ അപേക്ഷിച്ച് വലിയൊരു മാറ്റം തന്നെ അടുത്ത സീസണില്‍ കാണാന്‍ കഴിയും. നേരത്തേ എട്ടു ടീമുകളായിരുന്നു ലീഗിലുണ്ടായിരുന്നതെങ്കില്‍ പുതിയ സീസണില്‍ അതു പത്തായി ഉയര്‍ന്നിരിക്കുകയാണ്.

1

പുതിയ സീസണിനു മുന്നോടിയായി കളിക്കാര്‍ക്കു വേണ്ടിയുള്ള മെഗാ ലേലം ശനി, ഞായര്‍ ദിവസങ്ങളിലായി ബെംഗളൂരുവില്‍ നടന്നിരുന്നു. പത്തു ഫ്രാഞ്ചൈസികളും കൂടി കോടികള്‍ മുടക്കിയാണ് രാജ്യത്തും വിദേശത്തുമുള്ള കളിക്കാരെ തങ്ങളുടെ ടീമിലേക്കു കൊണ്ടു വന്നിരിക്കുന്നത്. പുതിയ രണ്ടു ടീമുകള്‍ കൂടി ടൂര്‍ണമെന്റിന്റെ ഭാഗമായതിനാല്‍ തന്നെ മികച്ച ഇന്ത്യന്‍ താരങ്ങളുടെ അസാന്നിധ്യം പല ഫ്രാഞ്ചൈസികളും നേരിടുമെന്നും അതുകൊണ്ടു തന്നെ വിദേശ താരങ്ങളുടെ എണ്ണം അഞ്ചാക്കിയാല്‍ അതു അവര്‍ക്കു ഗുണം ചെയ്യുമെന്നും ചോപ്ര നിരീക്ഷിച്ചു.

2

പ്ലെയിങ് ഇലവനില്‍ 70 ഇന്ത്യന്‍ താരങ്ങളെ നിങ്ങള്‍ക്കു ലങിക്കാന്‍ പോവുന്നില്ല. അതു മാത്രമല്ല രണ്ടോ, മൂന്നോ ബാക്കപ്പുകളെയും നിങ്ങള്‍ക്കു ആവശ്യമായി വരും. നിങ്ങള്‍ക്കു എവിടെ നിന്നാണ് 100 ഇന്ത്യന്‍ താരങ്ങളെ ലഭിക്കുകയെന്നു ആകാശ് ചോപ്ര ചോദിക്കുന്നു. ഇത്രയുമധികം ഇന്ത്യന്‍ കളിക്കാരെ നിങ്ങള്‍ക്കു ഒരിക്കലും ലഭിക്കില്ല. നിര്‍ഭാഗ്യകരമെന്നു പറയട്ടെ അത്രയും ആഴം ഇന്ത്യന്‍ ക്രിക്കറ്റിനു ഇല്ല. വേറെയെന്തൊക്കെ പറഞ്ഞാലും ഇതാണ് യാഥാര്‍ഥ്യം. അതുകൊണ്ടു തന്നെ പുതിയ സീസണില്‍ ഓരോ ഫ്രാഞ്ചൈസിയിലും അഞ്ചു വിദേശ താരങ്ങളെ ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്നും ചോപ്ര ആവശ്യപ്പെട്ടു.

3

ഐപിഎല്‍ ലേലത്തിനിടെ പഞ്ചാബ് കിങ്‌സ് കോച്ച് അനില്‍ കുബ്ലെ പറഞ്ഞ കാര്യവും ചോപ്ര ചൂണ്ടിക്കാട്ടി. ലേലത്തില്‍ കളിക്കാരുടെ വിലക്കയറ്റിനുള്ള കാരണം മികച്ച താരങ്ങളുടെ അഭാവമാണെന്നായിരുന്നു കുംബ്ലെയുടെ വാക്കുകള്‍. ഇതേ കാര്യം തന്നെയാണ് അനില്‍ കുംബ്ലെ ലേലത്തിനിടെ പറഞ്ഞത്. ഒരുപാട് താരങ്ങള്‍ ലേലത്തിലുണ്ടായിരുന്നെങ്കിലും കഴിവുള്ളവര്‍ വളരെ കുറവായിരുന്നു. ഇതു കാരണമാണ് ചില കളിക്കാരുടെ വില പ്രതീക്ഷിച്ചതിനേക്കാള്‍ വളരെയധികം ഉയര്‍ന്നത്. ഇതേ തുടര്‍ന്നു ഫ്രാഞ്ചൈസികളുടെ പഴ്‌സില്‍ പണം ബാക്കിയില്ലാത്തതിനാല്‍ ഒരു പാട് കളിക്കാല്‍ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയതായും ചോപ്ര വിലയിരുത്തി.

4

മെഗാ ലേലത്തില്‍ 600ന് മുകളില്‍ താരങ്ങള്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. പക്ഷെ 204 പേരെ മാത്രമാണ് പത്തു ടീമുകളും കൂടി വാങ്ങിയത്. ഇതിനായി ചെലവഴിച്ചതാവട്ടെ 550 കോടിക്കു മുകളിലുമായിരുന്നു. 10 കോടിയോ, മുകളിലോ നേടിയ 10 താരങ്ങള്‍ ഈ ലേലത്തിലുണ്ടായിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇതു സംഭവിച്ചത്. ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനായിരുന്നു ലേലത്തിലെ ഏറ്റവും വിലയേറിയ താരം. 15.25 കോടിക്കാണ് അദ്ദേഹത്തെ മുന്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സ് തിരിച്ചുവാങ്ങിയത്. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ദീപക് ചാഹറിനെ തിരികെ വാങ്ങാന്‍ നിലവിലെ ചാംപ്യന്‍മാരായ ദീപക് ചാഹറിനു മുടക്കേണ്ടി വന്നത് 14 കോടി രൂപയാണ്.

Story first published: Wednesday, February 16, 2022, 0:09 [IST]
Other articles published on Feb 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+