Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ധോണി സ്വയം ചോദിക്കും എന്തിന് എന്നെ നിലനിര്‍ത്തിയെന്ന്'- ആകാശ് ചോപ്ര

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കാനുണ്ട്. പല ടീമുകളെ സംബന്ധിച്ചും മെഗാ താരലേലം കടുത്ത തിരിച്ചടിയാണ്. പല ടീമിനും മികച്ച സെറ്റായ ടീമുള്ളതിനാല്‍ത്തന്നെ മെഗാ ലേലം നടന്നാല്‍ ടീമാകെ തകരും. മൂന്ന് തവണ ചാമ്പ്യന്മാരായ സിഎസ്‌കെ സംബന്ധിച്ച് പുതിയൊരു ടീമിനെ സൃഷ്ടിച്ചെടുക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. നിലവില്‍ ടീമിലുള്ള സീനിയര്‍ താരങ്ങള്‍ക്ക് ഇനിയും മൂന്ന് വര്‍ഷം കളിക്കാനാവുമെന്ന് തോന്നുന്നില്ല. അതിനാല്‍ ടീമില്‍ വലിയ അഴിച്ചുപണിക്ക് ടീം മാനേജ്‌മെന്റ് മുതിര്‍ന്നേക്കും.

ഇപ്പോഴിതാ സിഎസ്‌കെ നായകന്‍ എംഎസ് ധോണിയെ നിലനിര്‍ത്താന്‍ സാധ്യതയില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. എംഎസ് ധോണിക്ക് മൂന്ന് വര്‍ഷം കളിക്കാനാവുമെന്ന് ഒരു ഉറപ്പുമില്ല. അതിനാല്‍ത്തന്നെ ധോണിയെ നിലനിര്‍ത്തുന്നത് ടീമിനെ സംബന്ധിച്ച് വലിയ സാമ്പത്തിക നഷ്ടമാണെന്നും സിഎസ്‌കെ എന്തിനാണ് തന്നെ നിലനിര്‍ത്തിയതെന്ന് ധോണി സ്വയം ചോദിക്കേണ്ട അവസ്ഥവരുമെന്നുമാണ് ആകാശ് പറഞ്ഞത്.

aakashchopraanddhonicsk

'ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ആദ്യ താരം എംഎസ് ധോണിയാവുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇക്കാര്യം ധോണിയോട് ചോദിച്ചാല്‍ ധോണി സ്വയം ചോദിക്കും എന്തിനാണ് എന്നെ നിലനിര്‍ത്തിയതെന്ന്. കാരണം മൂന്ന് വര്‍ഷം കളിതുടരാനാവുമെന്ന് ധോണിക്ക് ഉറപ്പില്ല.കൂടാതെ വലിയ തുകയാണ് അവന് നല്‍കുന്നത്'-ആകാശ് പറഞ്ഞു.

2018ലെ മെഗാ താരലേലത്തില്‍ മൂന്ന് താരങ്ങളെ നിലനിര്‍ത്താനും രണ്ട് താരങ്ങളെ ആര്‍ടിഎമ്മിലൂടെ സ്വന്തമാക്കാനും ടീമുകള്‍ക്ക് സാധിക്കുമായിരുന്നു. എന്നാല്‍ 2022ല്‍ മൂന്ന് താരങ്ങളെ മാത്രമാണ് ടീമുകള്‍ക്ക് നിലനിര്‍ത്താനാവുക. ഇത് പ്രകാരം രണ്ട് താരങ്ങളെ നേരിട്ടും ഒരു താരത്തെ ആര്‍ടിഎമ്മിലൂടെയും നിലനിര്‍ത്താം. ഈ പരിഷ്‌കാരം പല ടീമുകളെയും സംബന്ധിച്ച് കടുത്ത തിരിച്ചടിയാണ്.

എന്നാല്‍ മെഗാലേലം സിഎസ്‌കെയെ സംബന്ധിച്ച് വലിയ പ്രശ്‌നമല്ലെന്നാണ് ആകാശ് പറയുന്നത്. ആരെയും നിലനിര്‍ത്താതെ പുതിയ ടീമുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചേക്കുമെന്നും ആകാശ് അഭിപ്രായപ്പെട്ടു. 'മെഗാലേലത്തിന് മുമ്പ് ആരെയും നിലനിര്‍ത്തിയില്ലെങ്കിലും സിഎസ്‌കെയ്ക്ക് കുഴപ്പമില്ല.കാരണം ഉയര്‍ന്ന തുകയ്ക്ക് നിലനിര്‍ത്തേണ്ട താരങ്ങളാരും നിലവില്‍ ടീമിലില്ല'-ആകാശ് കൂട്ടിച്ചേര്‍ത്തു.

സുരേഷ് റെയ്‌ന,ഫഫ് ഡുപ്ലെസിസ് എന്നിവരെ ലേലത്തില്‍ സിഎസ്‌കെ തിരിച്ചെത്തിയേക്കും. രവീന്ദ്ര ജഡേജ,സാം കറാന്‍,മോയിന്‍ അലി എന്നിവരെ നിലനിര്‍ത്താനാണ് സാധ്യത. പുതിയ യുവതാരങ്ങളെ എത്തിച്ച് ഭാവിയിലേക്ക് ടീമിനെ കെട്ടിപ്പടുക്കുകയാവും ടീമിന്റെ ലക്ഷ്യം.

Story first published: Thursday, May 27, 2021, 12:07 [IST]
Other articles published on May 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+