IPL 2022: 'ഈ രണ്ട് ടീമുകളിലൊന്ന്', ഇത്തവണ ആര് കപ്പടിക്കുമെന്ന് പ്രവചിച്ച് ആകാശ് ചോപ്ര

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പോരാട്ടം ആവേശകരമായി പുരോഗമിക്കുകയാണ്. കരുത്തരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുമ്പോള്‍ അരങ്ങേറ്റക്കാരായ ഗുജറാത്തും ലഖ്‌നൗവും അരങ്ങുതകര്‍ക്കുകയാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ആറ് മത്സരവും തോറ്റപ്പോള്‍ സിഎസ്‌കെ ആറ് മത്സരത്തില്‍ അഞ്ച് തോല്‍വിയും ഒരു ജയവുമാണ് നേടിയത്. തുടക്കത്തിലേ രണ്ട് തുടര്‍ തോല്‍വികള്‍ക്ക് ശേഷം തുടര്‍ച്ചയായി നാല് ജയവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
ഹര്‍ദിക്കിന്റെ ഗുജറാത്ത് ആറ് മത്സരത്തില്‍ അഞ്ചിലും ജയിച്ച് പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. കെകെആറും രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സുമെല്ലാം മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നു. ഇത്തവണ ആരാവും കിരീടത്തിലേക്കെത്തുകയെന്ന് പ്രവചിക്കാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്നാലിതാ ഇത്തവണ ആര് കപ്പടിക്കുമെന്നത് സംബന്ധിച്ച് തന്റെ പ്രവചനം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ രണ്ട് ടീമുകളിലൊന്ന് കിരീടം നേടുമെന്നാണ് ആകാശ് ചോപ്ര പ്രവചിച്ചിരിക്കുന്നത്. 'ഹര്‍ദിക് പാണ്ഡ്യയില്ലാതെയും ജയിക്കുന്നു. ഗില്‍ സ്‌കോര്‍ നേടാതെയും ജയിക്കുന്നു. ഗുജറാത്തിന്റെ ടീമിനെക്കൊണ്ട് സാധിക്കുമെന്ന് കരുതിയ കാര്യങ്ങളല്ല അവര്‍ ചെയ്യുന്നത്. ഇത്തവണ കപ്പടിക്കാന്‍ സാധ്യത ഗുജറാത്ത്, ഹൈദരാബാദ് ടീമുകളിലൊന്നാണ്' -ആകാശ് ചോപ്ര ട്വീറ്റ് ചെയ്തു.
ഗുജറാത്ത് ടൈറ്റന്‍സ് ശരിക്കും ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കി ശരാശരി ടീമുമായി ഇറങ്ങിയ ഗുജറാത്ത് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാത്ത നിരയായിരിക്കുമെന്നാണ് പല പ്രമുഖരും അഭിപ്രായപ്പെട്ടത്. ഹര്‍ദിക്കിന്റെ ഫോമും ക്യാപ്റ്റനായി അനുഭവസമ്പത്തില്ലാത്തതുമെല്ലാം വലിയ ചര്‍ച്ചയായെങ്കിലും ഇവരുടെയെല്ലാം കണ്ടെത്തലുകളെയും വിലയിരുത്തലുകളെയെല്ലാം കാറ്റില്‍ പറത്തുന്ന പ്രകടനമാണ് ടീം കാഴ്ചവെക്കുന്നത്.

ടീം ഒരു താരത്തെ ആശ്രയിക്കാതെ അവസരത്തിനൊത്ത് താരങ്ങള്‍ ഉയരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ഗുജറാത്തിന്റെ അഞ്ച് മത്സരങ്ങളിലും മാന്‍ ഓഫ് ദി മാച്ചായത് ടീമിലെ വ്യത്യസ്തരായ അഞ്ച് താരങ്ങളാണെന്നതാണ് എടുത്തു പറയേണ്ടത്. മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസന്‍, ഹര്‍ദിക് പാണ്ഡ്യ, രാഹുല്‍ തെവാത്തി, ഡേവിഡ് മില്ലര്‍ എന്നിവരെല്ലാം ഓരോ മത്സരത്തിലും ടീമിന്റെ മാച്ച് വിന്നര്‍മാരായി മാറിയവരാണ്. ക്യാപ്റ്റനെന്ന നിലയില്‍ ഹര്‍ദിക്കിനും മികവ് കാട്ടാന്‍ സാധിക്കുന്നുണ്ട്.

ഹൈദരാബാദും സമാന അവസ്ഥയിലായിരുന്നു. മെഗാ ലേലത്തില്‍ മികച്ച താരങ്ങളെ ടീം വിളിച്ചെടുക്കാത്തതിന്റെ പേരില്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് തന്നെ ടീമിന്റെ സഹ പരിശീലകനായ സൈമണ്‍ കാറ്റിച്ച് ടീം വിടുന്ന സാഹചര്യം ഉണ്ടായിരുന്നു. ആദ്യ രണ്ട് മത്സരത്തിലെ ഹൈദരാബാദിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ വിമര്‍ശനം ശക്തമായി. എന്നാല്‍ പിന്നീടുള്ള നാല് മത്സരങ്ങളും ജയിച്ച് രാജകീയമായാണ് അവര്‍ തിരിച്ചുവരവ് അറിയിച്ചത്.

കെയ്ന്‍ വില്യംസണെന്ന മികച്ച നായകന് കീഴില്‍ അച്ചടക്കത്തോടെ കളിക്കാന്‍ അവര്‍ക്കാവുന്നു. വാഷിങ്ടണ്‍ സുന്ദറിന് പരിക്കേറ്റത് വലിയ തിരിച്ചടിയാണെങ്കിലും അതിനെപ്പോലും മറികടക്കാന്‍ ഹൈദരാബാദിന് സാധിക്കുന്നുണ്ട്. ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാറും ടി നടരാജനും ഉമ്രാന്‍ മാലിക്കും തിളങ്ങുന്നു. പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം ടീമെന്ന നിലയില്‍ കാഴ്ചവെക്കാന്‍ ഹൈദരാബാദിന് സാധിക്കുന്നുണ്ട്.

കുറച്ചേറെ വര്‍ഷങ്ങളായി മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ രണ്ട് ടീമുകളായിരുന്നു കിരീടം മാറി മാറി നേടിയിരുന്നത്. എന്നാല്‍ ഇതിന് ഇത്തവണ അറുതിയാവുമെന്ന് ഏറെക്കുറെ ഉറപ്പാണ്. രണ്ട് ചാമ്പ്യന്മാര്‍ക്കും ഇത്തവണ പ്ലേ ഓഫില്‍ കടക്കുക പ്രയാസമാണ്. പുതിയൊരു ജേതാവ് ഐപിഎല്ലില്‍ ഉണ്ടാവാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. അരങ്ങേറ്റ സീസണില്‍ത്തന്നെ ഗുജറാത്തോ ലഖ്‌നൗവോ ഈ നേട്ടത്തിലെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications