Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ഏറെ നാളുകള്‍ക്ക് ശേഷം പഴയ കോലിയെ കണ്ടു', പ്രശംസിച്ച് ആകാശ് ചോപ്ര

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് ആര്‍സിബിക്ക് തോറ്റ് തുടങ്ങേണ്ടി വന്നു. ആദ്യം ബാറ്റ് ചെയ്ത് 205 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും ആര്‍സിബിക്ക് ജയിക്കാനായില്ല. ബൗളിങ്ങിലെ പഴയ പ്രശ്‌നങ്ങള്‍ ഇപ്പോഴും ആര്‍സിബിയെ വേട്ടയാടുന്നു. ബൗളര്‍മാരുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പഞ്ചാബിനെതിരേ ടീമിനെ തോല്‍വിയിലേക്കെത്തിച്ചത്.

തോറ്റെങ്കിലും ആര്‍സിബിയുടെ ബാറ്റിങ് നിരയുടെ പ്രകടനം ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസ് (57 പന്തില്‍ 88), വിരാട് കോലി (29 പന്തില്‍ 41*), ദിനേഷ് കാര്‍ത്തിക് (14 പന്തില്‍ 32*) എന്നിവരെല്ലാം ബാറ്റിങ്ങില്‍ തിളങ്ങി. മോശം ഫോമിലായിരുന്ന കോലി ഒരു ഫോറും രണ്ട് സിക്‌സും പറത്തി വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.

1

ഇപ്പോഴിതാ കോലിയുടെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. വിരാട് കോലി 29 പന്തില്‍ പുറത്താവാതെ 41 റണ്‍സ് നേടിയത് മനോഹരമായ പ്രകടനമായിരുന്നു. പഴയ വിരാട് കോലിയുടെ പ്രതാപത്തോടെ കാണാനായി. വളരെ നന്നായി പന്തിനെ സ്‌ട്രൈക്ക് ചെയ്യാന്‍ കോലിക്കായി. എന്നാല്‍ സ്‌ട്രൈക്ക് നിലനിര്‍ത്തി കളിക്കാന്‍ കോലി ശ്രമിച്ചില്ല. ഫഫ് ഡുപ്ലെസിസ് പതിയെയാണ് തുടങ്ങിയത്. എന്നാല്‍ നിലയുറപ്പിച്ചാല്‍ ഡുപ്ലെസിസിനെ തടയാന്‍ ആര്‍ക്കുമാവില്ല. അവന്റെ 88 റണ്‍സ് ഇന്നിങ്‌സ് മനോഹരമായിരുന്നു. ആര്‍സിബിയെ 200 കടത്തിയ ദിനേഷ് കാര്‍ത്തികിന്റെ പ്രകടനവും മികച്ചതായിരുന്നു'- ആകാശ് ചോപ്ര പറഞ്ഞു.

2

ഇത്തവണ നായകസ്ഥാനമില്ലാതെയാണ് വിരാട് കോലി ഇറങ്ങിയത്. ഫഫ് ഡുപ്ലെസിസിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ആര്‍സിബിക്ക് തുടക്കം തോല്‍വിയോടെയായിരുന്നെങ്കിലും ടീമിന്റെ കരുത്തും ദൗര്‍ബല്യവും ആദ്യ മത്സരത്തിലൂടെത്തന്നെ വ്യക്തം. ബാറ്റിങ്ങില്‍ ടീം ശക്തം. ഗ്ലെന്‍ മാക്‌സ്‌വെല്‍ കൂടി മടങ്ങിയെത്തുമ്പോള്‍ ആര്‍സിബിയുടെ ബാറ്റിങ് കരുത്ത് കൂടുതല്‍ കരുത്തുറ്റതാവുമെന്നുറപ്പ്. എന്നാല്‍ ബൗളിങ് നിരയില്‍ ദൗര്‍ബല്യങ്ങളേറെ.

മുഹമ്മദ് സിറാജിനെ ഡെത്ത് ഓവറില്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് ആദ്യ മത്സരത്തിലൂടെത്തന്നെ വ്യക്തം. സിറാജ് ന്യൂബോളില്‍ ഭേദപ്പെട്ട ബൗളറാണെങ്കിലും ഡെത്ത് ഓവറില്‍ തള്ളുകൊള്ളിയാണ്. അതുകൊണ്ട് തന്നെ സിറാജിനെ മുഖ്യ ബൗളറാക്കി തന്ത്രം മെനയുന്നത് ആര്‍സിബിക്ക് വലിയ ഗുണം ചെയ്‌തേക്കില്ല. ഡേവിഡ് വില്ലിയും ഹര്‍ഷല്‍ പട്ടേലുമെല്ലാം കൂടുതല്‍ ഉത്തരവാദിത്തം ബൗളിങ്ങില്‍ കാട്ടേണ്ടതായുണ്ട്.

3

പഞ്ചാബ് കിങ്‌സിനെ മോശം നിരയെന്നാണ് ടൂര്‍ണമെന്റിന് മുമ്പ് പല പ്രമുഖരും വിശേഷിപ്പിച്ചത്. മുന്‍ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ ഇത്തവണ കിരീടം നേടാന്‍ സാധ്യതയില്ലാത്ത ടീമുകളിലൊന്നെന്ന് വിശേഷിപ്പിച്ചത് പഞ്ചാബിനെയാണ്. എന്നാല്‍ ആര്‍സിബിക്കെതിരായ മത്സരത്തോടെ പഞ്ചാബ് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഏത് വമ്പന്‍ സ്‌കോറിനെയും മറികടക്കാനുള്ള കഴിവ് തങ്ങള്‍ക്കുണ്ടെന്ന് തെളിയിച്ച പഞ്ചാബ് എല്ലാവര്‍ക്കും വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

4

'മുംബൈ ഡല്‍ഹി മത്സരത്തിലെപ്പോലെ തന്നെ പഞ്ചാബ്-ആര്‍സിബി മത്സരത്തിലും 18ാം ഓവറാണ് വഴിത്തിരിവായത്. ആര്‍സിബിയുടെ മുഹമ്മദ് സിറാജ് 25 റണ്‍സാണ് 18ാം ഓവറില്‍ വിട്ടുകൊടുത്തത്. രണ്ട് പന്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയിട്ടും 59 റണ്‍സാണ് നാല് ഓവറില്‍ അവന്‍ വഴങ്ങിയത്. പഞ്ചാബ് ഒരോവര്‍ ബാക്കി നിര്‍ത്തിയാണ് ജയിച്ചത്. ഈ പഞ്ചാബ് നിരക്ക് എതിരാളികളെ കുഴപ്പത്തിലാക്കാനാവും. കഗിസോ റബാഡ, ജോണി ബെയര്‍സ്‌റ്റോ എന്നിവര്‍ക്കൂടി ടീമിലേക്കെത്തുമ്പോള്‍ കൂടുതല്‍ കരുത്തരായി പഞ്ചാബ് മാറും' -ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

5

ക്യാപ്റ്റനെന്ന നിലയില്‍ മായങ്ക് അഗര്‍വാള്‍ പ്രശംസ പിടിച്ചുപറ്റി. ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ മിടുക്കുകാട്ടിയ മായങ്ക് സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും മടികാട്ടിയില്ല. മായങ്കെന്ന നായകനില്‍ നിന്ന് പഞ്ചാബ് കൂടുതല്‍ പ്രതീക്ഷിക്കുന്നു. ഇത്തവണ അത്ഭുതം സൃഷ്ടിക്കാന്‍ പഞ്ചാബിന് സാധിച്ചേക്കും,

Story first published: Monday, March 28, 2022, 13:26 [IST]
Other articles published on Mar 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+