Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ശ്രേയസിനു വലിയൊരു വീക്ക്‌നെസുണ്ട്! ബൗളര്‍മാര്‍ക്കു എളുപ്പം പുറത്താക്കാം

1

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റനും ഇന്ത്യന്‍ യുവ ബാറ്ററുമായ ശ്രേയസ് അയ്യരുടെ വലിയൊരു വീക്ക്‌നെസ് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ആകാശ് ചോപ്ര. ബൗളര്‍മാര്‍ക്കു ഇപ്പോള്‍ അദ്ദേഹത്തെ പുറത്താക്കുകയെന്നത് കൂടുതല്‍ എളുപ്പമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു. മുംബൈ ഇന്ത്യന്‍സുമായുള്ള പോരാട്ടത്തില്‍ ശ്രേയസ് ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. ആറു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായിരുന്നുള്ളൂ. മുരുഗന്‍ അശ്വിന്റെ ബൗളിങില്‍ ശ്രേയസിനെ ഇഷാന്‍ കിഷന്‍ പിടികൂടുകയായിരുന്നു.

ശ്രേയസ് ബാറ്റിങില്‍ ക്ലിക്കായില്ലെങ്കിലും അതു കൊല്‍ക്കത്തയെ സാരമായി ബാധിച്ചിരുന്നില്ല. മല്‍സരത്തില്‍ 52 റണ്‍സിന്റെ ആധികാരിക വിജയം കെകെആര്‍ സ്വന്തമാക്കുകയായിരുന്നു. അതോടൊപ്പം പ്ലേഓഫ് പ്രതീക്ഷകളും കൊല്‍ക്കത്ത നിലനിര്‍ത്തിയിരുന്നു.

1

ശ്രേയസ് അയ്യര്‍ വലിയ പേരുള്ള ക്രിക്കറ്ററാണ്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയടിച്ച അദ്ദേഹം അന്താരാഷ്ട്ര നിലവാരമുള്ള ബാറ്ററാണ്. പക്ഷെ ശ്രേയസിനു വലിയൊരു വീക്ക്‌നെസുണ്ട്. ബൗണ്‍സറുകള്‍ നന്നായി കളിക്കാന്‍ കഴിയുന്നില്ല എന്നതാണ് ഇത്. ബൗണ്‍സര്‍ എറിഞ്ഞ് ശ്രേയസിനെ പുറത്താക്കാന്‍ സാധിക്കുമെന്നു ഇപ്പോള്‍ ബൗളര്‍മാര്‍ക്കും നന്നായി അറിയാം. ഇതു ശരിയായ കാര്യമല്ല. ഷോര്‍ട്ട് ബോളുകള്‍ നേരിടുമ്പോള്‍ ശ്രേയസ് റണ്‍സ് നേടേണ്ടതുണ്ടെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

2

കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് ടീമിനകത്തു ചില ആഭ്യന്തര പ്രശ്‌നങ്ങളുണ്ടെന്നും ഇതു പരിഹരിക്കേണ്ടതു പ്രധാനമാണെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. കെകെആറില്‍ എന്താണ് പ്രശ്‌നമെന്നറിയില്ല. മുംബൈ ഇന്ത്യന്‍സുമായുള്ള മല്‍സരത്തില്‍ വളരെ വിചിത്രമായിരുന്നു കൊല്‍ക്കത്തയുടെ ടീം സെലക്ഷന്‍. ഫ്രാഞ്ചൈസിക്കുള്ളില്‍ എല്ലാം അത്ര നല്ല രീതിയിലല്ലെന്നാണ് തോന്നുന്നത്. താരങ്ങളെ നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്നത് അവരുടെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഉജ്ജ്വലമായി തുടങ്ങിയ കൊല്‍ക്കത്ത പിന്നീട് വലിയ പരാജയങ്ങളാണ് നേരിട്ടതെന്നും ആകാശ് ചോപ്ര വിലയിരുത്തി.

3

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള പോരാട്ടത്തില്‍ ടോസ് ലഭിച്ചത് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്ക്കായിരുന്നു. അദ്ദേഹം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒമ്പതു വിക്കറ്റിനു 165 റണ്‍സാണ് കെകെആര്‍ നേടിയത്. ഒരു ഘട്ടത്തില്‍ 180-200 റണ്‍സിനടുത്ത് കൊല്‍ക്കത്ത നേടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ജസ്പ്രീത് ബുംറയുടെ അഞ്ചു വിക്കറ്റ് പ്രകടനം കെകെആറിനു കടിഞ്ഞാണിടുകയായിരുന്നു. നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 10 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുംറ അഞ്ചു പേരെ പുറത്താക്കിയത്. 43 റണ്‍സ് വീതമെടുത്ത വെങ്കടേഷ് അയ്യരും നിതീഷ് റാണയുമാണ് പ്രധാന സ്‌കോറര്‍മാര്‍.

4

റണ്‍ചേസില്‍ കൊല്‍ക്കത്തയുടെ ബൗളിങ് ആക്രമണത്തില്‍ മുംബൈ തകരുകയായിരുന്നു. കാര്യമായ വെല്ലുവിളിയുയര്‍ത്താതെയാണ് രോഹിത് ശര്‍മയും സംഘവും കീഴടങ്ങിയത്. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ (51) ഫിഫ്റ്റി നേടിയെങ്കിലും മറ്റാരില്‍ നിന്നും കാര്യമായ സംഭാവന ലഭിച്ചില്ല. 43 ബളില്‍ ഇഷാന്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. മുംബൈ നിരയില്‍ മറ്റാരും 20 റണ്‍സ് പോലും തികച്ചില്ല. കെകെആറിനായി പാറ്റ് കമ്മിന്‍സ് മൂന്നും ആന്ദ്രെ റസ്സല്‍ രണ്ടും വിക്കറ്റുകളെടുത്തു. പക്ഷെ ബുംറയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തത്. ഈ വിജയത്തോടെ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സ്- ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), തിലക് വര്‍മ, രമണ്‍ദീപ് സിങ്, കരെണ്‍ പൊള്ളാര്‍ഡ്, ടിം ഡേവിഡ്, ഡാനിയല്‍ സാംസ്, മുരുകന്‍ അശ്വിന്‍, കുമാര്‍ കാര്‍ത്തികേയ.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- വെങ്കടേഷ് അയ്യര്‍, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, ഷെല്‍ഡണ്‍ ജാക്‌സണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി, പാറ്റ് കമ്മിന്‍സ്, വരുണ്‍ ചക്രവര്‍ത്തി.

Story first published: Tuesday, May 10, 2022, 14:33 [IST]
Other articles published on May 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+